Monday, April 13, 2009

തരൂരിനെ വിജയിപ്പിക്കുക

രാജഗോപാൽജിയെ തോൽപിച്ച്‌ ചരിത്രപരമായ മണ്ടത്തരം കാട്ടിയവരാണ്‌ മലയാളികൾ. ഇവിടെ നിന്നും ജയിച്ചില്ലെങ്കിലും അദ്ദേഹം മറ്റൊരു നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിനായി നിർണ്ണായകമായ പലതും ചെയ്യുകയും ചെയ്തു. ഇന്നിതാ മറ്റൊരു പ്രഗൽഭനായ വ്യക്തി തിരുവനന്തപുരത്തുനിന്നും മൽസരിക്കുന്നു. ശ്രീ ശശിതരൂർ.മലയാളികൾക്കും പ്രത്യേകിച്ച്‌ തിരുവന്തപുരത്തുകാർക്കും തീർച്ചയായും ഇതൊരു അസുലഭ അവസരമാണ്‌.വീണ്ടും ചരിത്രപരമായ മണ്ടത്തരം കാണിക്കാതിരിക്കുക.

ലോകത്തെ പ്രമുഖസംഘടനയിലെ ഉദ്യോഗസ്ഥൻ എന്നനിലയിൽ അദ്ദേഹം ആർജ്ജിച്ച അറിവും പരിചയവും നമുക്ക്‌ ഒരു മുതൽക്കൂട്ടുതന്നെയാണ്‌.മാത്രമല്ല വ്യക്തിപരമായി അദ്ദേഹത്തിനുള്ള കഴിവുകൾ ഇന്ന് തിരുവനന്തപുരത്ത്‌ മൽസരിക്കുന്ന മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ അധികം മുന്നിലാണ്‌. തറരാഷ്ടീയക്കാരന്റെ വാക്ചാതുര്യമല്ല മറിച്ച്‌ വ്യക്തമായ കാശ്ചപ്പാടും ദീർഘവീക്ഷണവും ആണ്‌ ശ്രീ ശശിതരൂരിനെ ശ്രദ്ദേയനാക്കുന്നത്‌.

സങ്കുചിതമായ വീക്ഷണത്തോടെ നടത്തുന്ന രാഷ്ടീയക്കാരുടെ ആരോപണങ്ങൾ പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്‌.ഇത്തരക്കാരുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം അമേരിക്കയുടേയോ ഇസ്രായേലിന്റേയോ അടുപ്പക്കാരനായിരുന്നെങ്കിൽ യു.എൻ സെക്രട്ടറിജനറൽ ആകുമായിരുന്നില്ലേ? ഇവിടെ പ്രശ്നം അതല്ല മറിച്ച്‌ കഴിവും ആർജ്ജവവും ഉള്ള ഒരാൾ മുന്നോട്ടുവന്നാൽ പലർക്കും അത്‌ ബുദ്ധിമുട്ടാകും.പ്രത്യേകിച്ച്‌ അന്താരാഷ്ട നിലവാരം ഉള്ള ഒരു വ്യക്തിത്വം വിജയിച്ചാൽ ചപ്പടാച്ചി രാഷ്ടീയക്കാരന്റെ കവലപ്രസംഗങ്ങളെ വസ്തുതകളും രേഖകളും വച്ച്‌ ഘണ്ടിക്കപ്പെടും.ഇത്‌ ഇഷ്ടപ്പെടാത്തവരും രാജ്യസുരക്ഷക്കായി സൈന്യത്തെ സുസ്സജ്ജമാക്കുന്നതിൽ ആവലാതിപ്പെടുന്നവരും ആണെന്ന് തോന്നുന്നു തരൂരിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവരുന്നത്‌.

സങ്കുചിതമായ മതചിന്തയുള്ളവരും രാഷ്ടീയക്കാരും നടത്തുന്ന നുണപ്രചരണങ്ങളെ തള്ളിക്കൊണ്ട്‌ സത്യാവസ്ഥ മനസ്സിലാക്കി ശശിതരൂരിനെ വിജയിപ്പിച്ചാൽ അത്‌ കേരളത്തിനും ഇന്ത്യക്കും ഒരു മുതൽക്കൂട്ടുതന്നെ ആയിരിക്കും.

3 comments:

Anonymous said...

രാജഗോപാൽജിയെ തോൽപിച്ച്‌ ചരിത്രപരമായ മണ്ടത്തരം കാട്ടിയവരാണ്‌ മലയാളികൾ. ഇവിടെ നിന്നും ജയിച്ചില്ലെങ്കിലും അദ്ദേഹം മറ്റൊരു നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിനായി നിർണ്ണായകമായ പലതും ചെയ്യുകയും ചെയ്തു. ഇന്നിതാ മറ്റൊരു പ്രഗൽഭനായ വ്യക്തി തിരുവനന്തപുരത്തുനിന്നും മൽസരിക്കുന്നു. ശ്രീ ശശിതരൂർ.മലയാളികൾക്കും പ്രത്യേകിച്ച്‌ തിരുവന്തപുരത്തുകാർക്കും തീർച്ചയായും ഇതൊരു അസുലഭ അവസരമാണ്‌.വീണ്ടും ചരിത്രപരമായ മണ്ടത്തരം കാണിക്കാതിരിക്കുക.

kollaam pattiya sthanarthi thanne. tharoorine ariyille?

Anonymous said...

Why BJP candidate in Trivandrum?! BJP already decided their all vote to Sasi Tharoor, yet why they are palying a drama among the public?

paarppidam said...

ഈ പറഞ്ഞ തരൂരിനോട്‌ ലോകത്തെ വലിയ ഒരു സംഘടനയിൽ ഉള്ള പ്രവർത്തന പരിചയം കണക്കിലെടുത്ത്‌ ഞാനും ആദ്യം അനുകൂലിച്ചു. എന്നാൽ ചില സുഹൃത്തുക്കൾ നൽകിയ വിവരങ്ങൾ ആ പിന്തുണയെ കയ്യോടെ പിൻ വലിക്കുവാനും നിർബന്ധിതനാക്കി.പ്രവർത്തന മണ്ടലം വെളിയിൽ ആയതുകൊണ്ട്‌ കേരളത്തിലെ ജനങ്ങളുമായുള്ള അടുപ്പം അദ്ദേഹത്തിനു കുറവാണെന്നതും, പിന്നെ മറ്റു ചില കാരണങ്ങളും ഒക്കെ കണക്കിലെടുക്കേണ്ടതുണ്ട്‌....

എന്തായാലും ഇനി 16നു അറിയാം...