പിണറായി-പി.ഡി.പി കൂട്ടുകെട്ടിനെ വാനോളം പുകഴ്ത്തുന്ന കേരളത്തിൽ അഖിലേന്ത്യാ പ്രസ്ഥാനമായ ബി.ജെ.പിക്ക് മാത്രം അസ്പ്രശ്യത കൽപ്പിക്കേണ്ടതില്ല. കേരളത്തിൽ ബി.ജെ.പിക്കെതിരെ എന്നും ദുരാരോപണങ്ങൾ ആണ് ഉള്ളത്.ഉടമ്പടിരഹിതമായി ഭൂരിപക്ഷ സമുദായം നിർലോഭം പിൻതുണനൽകുന്ന സി.പി.എമ്മിന്റെ കരുത്തിൽ തകർച്ചയുണ്ടാകും എന്നത് തന്നെ ആണ് ഇതിനു പിന്നിൽ എന്നത് നിസ്സംശയം പറയാം. അടൽജിയുടെ നേതൃത്വത്തിൽ മികച്ച ഭരണം കാശ്ചവെച്ച് ബി.ജെ.പി തങ്ങളുടെ മികവ് തെളിയിച്ചിട്ടുള്ളതാണ്.യദാർത്ഥത്തിൽ കോൺഗ്രസ്സും,സി.പി.എമ്മും മലയാളിയെ വഞ്ചിക്കുകയാണ്.ഇരുകൂട്ടരും കേരളത്തിൽ നിന്നും പരസ്പരം പോരടിച്ച് കേന്രത്തിൽ എത്തുകയും അവിടെ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന കാഴ്ച മലയാളി കഴിഞ്ഞ അഞ്ചുവർഷമായി കാണുന്നുണ്ട്.ഇതൊരു പാഠമായി ഉൾക്കൊണ്ടുകൊണ്ട് ഇത്തവണ മറ്റൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകുവാൻ തയ്യാറാവുക.
കേന്ദ്രത്തിൽ ഇത്തവണ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ നമുക്കുവേണ്ടി സംസാരിക്കുവാൻ ഒന്നു രണ്ടു എം.പിമാർ അത്യാവശ്യമാണ്.കേരളത്തിൽ എല്ലാ മണ്ടലങ്ങളിലും ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്ന് പറയുവാൻ കഴിയില്ല.എന്നാൽ പാലക്കാടും കാസർഗോഡും നിർണ്ണായക സ്വാധീനമാണുള്ളത്.അതിനാൽ പാലക്കാട്ട് നിന്നും മൽസരിക്കുന്ന ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർത്ഥി സി.കെ പത്മനാഭനെയും കാസർഗോഡുനിന്നും മൽസരിക്കുന്ന കെ.സുരേന്ദ്രനേയും വിജയിപ്പിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment