ഗുജറാത്ത് വംശഹത്യ:ടീസ്റ്റക്കെതിരെ റിപ്പോർട്ട് എന്ന വാർത്ത മാധ്യമത്തിൽ.
അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു. അപ്പോഴും ഒരു സംശയം ഭാക്കിനിൽക്കുന്നു.ടീസ്റ്റയുടെ റിപ്പോർട്ടും പ്രസംഗങ്ങളും ഉദ്ധരിച്ച് ഇന്നാട്ടിൽ സെക്യുലർ മുഖമ്മൂടിക്കാരും ചില പത്രങ്ങളും പ്രചരിപ്പിച്ച വിഷയങ്ങൾ മൂലം ഉണ്ടായ തെറ്റിദ്ധാരണകൾ ആരു നീക്കും? ഈ പത്രവാർത്തശരിയാണെകിൽ ഇവർ ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുവാൻ വേണ്ടിയല്ലേ ഇത്തരം നുണക്കഥകൾ പടച്ചുവിട്ടത്? ഇത് ആ സ്ത്രീയുടെ മാത്രം പ്രവർത്തിയോ അതോ ഇനി ഇത്തരം വാർത്തകൾ അവർ മറ്റാർക്കെങ്കിലും വേണ്ടി ഉണ്ടാക്കിയെടുത്തതാണോ? എന്തായാലും സംഘപരിവാർ ആവാൻ തരമില്ല പിന്നെ ഇത്തരം വാർത്തകൾ കൊണ്ട് ആർക്കാണ് നേട്ടം എന്ന് പറയേണ്ടതില്ലല്ലോ?
ഇന്ത്യയിൽ മനുഷ്യാവകാശപ്രവർത്തകരിൽ ഇത്തരം ചിലർ ഉണ്ടെന്നുകൂടെ മനസ്സിലാക്കുവാൻ ഏതായാലും ഈ റിപ്പോർട്ട് ഉപകരിക്കും. ഇത്തരക്കാർ വിളിച്ചുകൂവുന്നതൊക്കെ അതേപടിയോ അല്ലെങ്കിൽ ഒരു പടി കൂടുതലായോ ഏറ്റുപാടുവാൻ കേരളത്തിൽ ചിലർ വലിയ ഉത്സാഹം കാണിക്കാറുണ്ട്. ഇങ്ങനെ ഒരു റിപ്പോർട്ട് വന്നസ്ഥിതിക്ക് അവരോട് തിരിച്ചു ചോദിക്കുവാൻ പക്ഷെ അധികമാരും മുന്നോട്ടുവരാത്തത് കഷ്ടം തന്നെ.
എന്തായാലും ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല.
Subscribe to:
Post Comments (Atom)
1 comment:

Post a Comment