Monday, October 20, 2008

ദേവാലയ ആക്രമണവും-ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്ഥാവനകളും

ഒറീസ്സയിലും കർണ്ണാടകത്തിലെ ചിലപ്രദേശങ്ങളിലും വർഗ്ഗീയമായ അസ്വാസ്ത്യങ്ങൾ ഉണ്ടായപ്പോൾ ചില സാമൂഹ്യവിരുദ്ധർ കേരളത്തിലെ ചില ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെയും ആക്രമണം നടത്തുകയുണ്ടായി.തുടർന്ന് ഒട്ടും സമയം കളയാതെ കേരളത്തിലെ ഇടതു-വലത് നേതാക്കന്മാർ മത്സരിച്ചുകൊണ്ട് പള്ളിസന്ദർശനവും പ്രസ്ഥാവനകളും ഗംഭീരമായി നടന്നു. ഭൂരിപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ കേരളത്തെയും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുവാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണിതെന്നു എന്തുവിലകൊടുത്തും തങ്ങൾ ഇതു തടയും എന്നെല്ലാം മുള്ള രീതിയിൽ ഗിരിപ്രഭാഷണങ്ങൾ നടത്തുകയും ഉണ്ടായി.
ഇവർക്ക് തന്നെ അറിയാവുന്നതാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഉള്ള മതമൈത്രിയെപറ്റി. ഒരിക്കലും കേരളത്തിൽ ഒറീസ്സയിലേയോ,ഗുജറാത്തിലേയോ സ്ഥിതിവിശേഷം അല്ല ഉള്ളത്.ഒന്നാമത് വിദ്യാഭ്യാസപരമായുള്ള മുന്നോക്കാവസ്ഥ.മറ്റൊന്ന് കേരളത്തിൽ ഭൂരിപക്ഷസമുദായം ഒരിക്കലും വർഗ്ഗീയമായി സംഘടിതരല്ല,അവർക്ക് ഇവിടത്തെ സമാധാനാന്തരീക്ഷം തകർത്തിട്ട് ഒന്നും നേടാനുമില്ല.പിന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഈ പറയുന്ന ഭൂരിപക്ഷസംഘടനക്ക് മറ്റുസംസ്ഥാനങ്ങളിലെ പോലെ അധികാരം പോയിട് പേരിനു ഒരു നിയമസഭാ അംഗത്വം പോലും ഇല്ല.

* ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും സർക്കാരിന്റെ കറന്റു-വെള്ളം-ബസ്സ് ചാർജ്ജ് വർദ്ധനവിലും പൊറുതിമുട്ടിയിരിക്കുമ്പോൾ എവിടെ ഇതിനൊക്കെ സമയം.

നെടൂമ്പാശ്ശേരിക്ക് സമീപമുള്ള പള്ളിയാക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരു ആളെ പോലീസ് അറസ്റ്റുചെയ്തതായി മാധ്യമങ്ങളിൽ കണ്ടു.ഇയാൾ ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന ആളാണത്രെ!

അപ്പോൾ ഈ നടത്തിയ പ്രസ്താവനകൾ എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു? ഉത്തരവാദിത്വപ്പെട്ട രാഷ്ടീയകക്ഷികളുടെ നേതാക്കന്മാരാണിത് നടത്തിയത്. ഇത് പൊതുവെ സമാധാനപരമായി കഴിയുന്ന കേരളസമൂഹത്തിൽ കേവലം രാഷ്ടീയ ലാഭത്തിനു വേണ്ടിയും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുവാൻ വേണ്ടിയും നടത്തുന്ന പ്രസ്ഥാവനകൾ സാമൂഹികമായി വലിയ വിപത്താണുണ്ടാകുക. ഇനിയെങ്കിലും ഇത്തരം സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾഴേക്കും നിരുത്തരവാദപരമായ പ്രസ്ഥാവനകൾ ഒഴിവാക്കുവാൻ “മതേതര”ന്മാർ ശ്രദ്ധിക്കുന്നത് നല്ലതാണ്.