Saturday, March 21, 2009

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ ..

പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത്‌ പലർക്കും അൽഭിതമുണ്ടെങ്കിലും മറുപക്ഷത്തിനു ഇതിൽ യാതൊരു അൽഭുതവും ഇല്ല.തീർചയായും ചേരേണ്ടത്‌ ചേരുക തന്നെ ചെയ്യും. ആദ്യം പൊതു സ്വതന്ത്രൻ പിന്നെ നിയമസഭയിലും മറ്റും ചില സ്വതന്ത്രന്മാർ അല്ലെങ്കിൽ ഒരു സഖ്യം.കാര്യങ്ങൾ ഇങ്ങനെയാണേൽ ഇതിനൊന്നും വല്യ ബുദ്ധിമുട്ടുണ്ടാവില്ല എന്നുവേണം ഊഹിക്കുവാൻ.
അപ്പോളും വെള്ളാപ്പിളിയും,പണിക്കരേട്ടനും കാലാവസ്ഥക്കനുസരിച്ച്‌ കുടനീർത്തിയും പുറത്തിറങ്ങാതെയും ജീവിക്കും എന്ന് പറഞ്ഞമാതിരി സമദൂരവും,സ്വ്താനാർത്ഥിയുടെ വ്യക്തിപ്രഭാവവും പറഞ്ഞ്‌ ഇരിക്കും.

പത്തുവോട്ടിനും പ്രത്യയശാസ്ത്രത്തെയും പാർട്ടിനിലപാടിനേയും പരണത്തുവെക്കും എന്ന് ഒരിക്കൽകൂടെ വ്യക്തമാക്കിക്കൊണ്ട്‌ പി.ഡി.പിയുമായി വേദിപങ്കിടുവാൻ സി.പി.എം തയ്യാറായിരിക്കുന്നു. പി.ഡി.പിയുടെ പ്രസിദ്ധമായ "മതേതര" നിലപാടിനു സർട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു.സഖ്യകക്ഷികളേക്കാൾ വലുതു പി.ഡി.പിയായിരിക്കുന്നു. ഭേഷ്‌!

എന്നാൽ സി.പി.ഐ സഖാക്കൾക്കും ആർ.എസ്‌.പിക്കാർക്കും ഇതങ്ങ്ട്‌ ബോധിച്ചിട്ടില്ല.അവർ ഇതിൽ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.കാരണം എണ്ണത്തിൽ കുറവാണേലും അവർക്ക്‌ സാമാന്യബുദ്ധിയും ബോധവും ഉണ്ട്‌.താൽക്കാലിക ലാഭത്തിനു വേണ്ടി സി.പി.എം നടത്തുന്ന ഈ കളി പിന്നീട്‌ തിരിച്ചടിയാകും എന്ന് അവർക്ക്‌ അറിയാം.എന്നാൽ വല്യേട്ടന്റെ മുമ്പിൽ വല്ലാതെ വല്യവർത്തമാനം പറയുവാനും പേടിയുണ്ട്‌.പിടിച്ച്‌ പുറത്താക്കിയാലോ? പുറത്തായാൽ പിന്നെ ഒരുപക്ഷെ അവിടെ പി.ഡിപി കയറിയിരിക്കും.

കാശ്മീരിൽ ഇന്ത്യക്കെതിരെ പൊരുതുവാൻ കേരളത്തിൽ നിന്നുപോലും തീവ്രവാദികൾ റിക്രൂട്‌ ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ കേരളത്തിൽ പ്രത്യേകിച്ചു കണ്ണൂരിലും ആന്റി ടെററിസ്റ്റ്‌ വിഭാഗം ശക്തിപ്പെടുത്തേണ്ട സമയം ആണിത്‌.എന്നാൽ അവിടെ എന്തു സംഭവിച്ചു? ഇതിനിടയിൽ ആണ്‌ മാധ്യമങ്ങളിൽ ഗൗരവം ഉള്ള ചില വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്‌.പുത്തൻ "മതേതരക്കാരെ" പറ്റിയാണത്‌.

അധികാരത്തിന്റെ മത്ത്‌ തലക്കുപിടിച്ച്‌ നടക്കുന്നവർ താൽക്കാലിക ലാഭത്തിനു വേണ്ടി നടത്തുന്ന ഈ വൃത്തികെട്ട നീക്കുപോക്കുകൾ നമ്മുടെ നാടിനു ആപത്താണ്‌. രാമൻ പിള്ളയുടേ പാർട്ടിയും സഖ്യകക്ഷിയാകുവാനോ സഹയാത്രികരാകാനോ ശ്രമിക്കുന്നു എന്ന വാർത്തയും കണ്ടു.അതും നല്ലത്‌.അവരും മതേതരം.അനോണിയായായും അറിവുതേടിയായും വന്ന് എന്റെ ബ്ലോഗ്ഗിൽ കമന്റിട്ടതോണ്ടായില്ല.കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കാൻ പറ്റണം.

5 comments:

അല്‍ഭുത കുട്ടി said...

ചിലപ്പോള്‍ തോന്നും, സിപിഐയെ സിപീം കൊണ്ടുനടക്കുന്നില്ലേ. അതിലപ്പുറം എന്ത് പിഡിപി എന്ത് ജനപക്ഷം. വെളിക്കിരുന്ന ഭാര്‍ഗവനെ കണ്ടില്ലേ. പിഡിപി വര്‍ഗീയ കക്ഷിയെന്ന് പറയുന്നവര്‍, പൊന്നാനിയില്‍ മുസ്ലിം സ്ഥാനാര്‍ഥി തന്നെ വേണമെന്ന് വാശി പിടിക്കുന്നു.എന്നിട്ട് അവസാനം ‘ കമലിന്റെ’ അടുത്ത് വരെ എത്തി.

എല്ലാം മായ. (നോ കമന്റ്)

arivu thedi said...

ഞാനും പാര്‍പ്പിടവും അനോനികളും ഇല്ലെങ്കില്‍ പിന്നെ താങ്കളുടെ ബ്ലോഗ് എന്തിനു കൊള്ളാം? ആര് ശ്രദ്ധിക്കും? പാര്‍പ്പിടമൊക്കെ കമന്റിടുന്നത് താങ്കലെപോലുള്ളവരുടെ “മതേതര” പോസ്റ്റുകള്‍ കാണുമ്പോള്‍ മാത്രമാണ്. ഇനി വിഷയത്തിലേക്ക്. പി ഡി പി യെ സി പി എം കൂട്ട് പിടിക്കുന്നു എന്നുള്ളതാണ് പ്രശ്നം. എന്റെ അഭിപ്രായത്തില്‍ പേടികേണ്ട കാര്യമില്ല. കാരണം പി ഡി പിയുടെ "വിഷം" ഇറക്കാന്‍ തികഞ്ഞ"മതെതരായ" രാമന്‍ പിള്ളയും ഉമ ഉണ്ണിയും അവരുടെ കൂടെ കൂട്ടിയിട്ടുണ്ട്. (ഇന്നലെ വരെ അവര്‍ നമ്മോടൊപ്പം ആര്‍ഷ ഭാരത സംസകാരത്തിന്റെ ആളുകലയിരുന്നല്ലോ. ഉമാ ഉണ്ണിയുടെ സ്കൂട്ടര്‍ കത്തിച്ചത് നമുക്ക് മറക്കാം). എന്‍ ഡി എ എന്ന അവലോസ് മുന്നണിയെ നോക്കുമ്പോള്‍ ഇതൊക്കെ "ചുമ്മാ". കൂട്ടത്തില്‍ പറയട്ടെ വരുണ്‍ ഗാന്ധിയെ ഇലക്ഷന്‍ കമ്മിഷന്‍ ചെവിക്കു പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഈ "ഒറിജിനല്‍ മതേതരര്‍" ആരുടെയൊക്കെ തല, കൈ കൊയ്യും എന്ന് ആര്കറിയാം? സംഘ പരിവാറിന്റെ "നാനോ" പതിപ്പായ രാമസേനയെ ഗോവയില്‍ നിരോധിച്ചുവത്രെ!. തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കണ്ട ഓരോറോ വിഷയങ്ങളെ. പി ഡി പി വര്‍ഗീയമാണോ അല്ലയോ. ഇപ്പോള്‍ ഇന്ത്യ- യു എസ് ആണവ കരാറും ഭീകരവാദി ആക്രമണങ്ങളും ഗുജറാത്ത് ഒറീസ്സ വംശീയ ഉണ്മൂലനവും ബലാല്സന്ഘന്ഗലുമൊക്കെ ഗോവിന്ദ!!
പിന്കുറി: ഇപ്രാവശ്യം ബി ജെ പി വോട്ട് മരികുന്നത് ആര്‍ക്കുവേണ്ടിയാനാവോ? ഇത് ചോദിച്ചത് മുന്‍ ജന്മഭൂമി എഡിറ്റര്‍ യു. ദത്താത്രേയ റാവു. നോ കമന്റ്സ്.

paarppidam said...

സഖാവ്‌ വി.എസ്‌.പിഡിപി ബന്ധത്തിന്റെ അപകടത്തെ കുറിച്ച്‌ വ്യക്തമാക്കികഴിഞ്ഞു.തിരഞ്ഞെടുപ്പിൽ ചില താൽക്കാലിക നേട്ടങ്ങൾക്കായി നടത്തുന്ന ഈ അപകടം പിടിച്ച നയം കേരളസമൂഹത്തിൽ ഇതു ഗുണത്തേക്കാൾ ഏറെ ദോഷം തന്നെ ആണ്‌ സൃഷ്ടിക്കുക.


അറിവുതേടീ പാർപ്പിടം ഈ ബ്ലോഗ്ഗിൽ മാത്രമല്ല കമന്റിടാറുള്ളത്‌.വായനക്കിടയിൽ ശ്രദ്ധയിൽ പെടുന്ന പല ബ്ലോഗ്ഗുകളിലും ഇടാറുണ്ട്‌.ചിലതിൽ ഇടുന്ന കമന്റുകളെ നിങ്ങളെപോലുള്ളവർ ദുർവ്വ്യാഖ്യാനം ചെയ്യാറുമുണ്ട്‌.പലപ്പോഴും വേറെ പണിയുള്ളതുകൊണ്ടും അവഗണിക്കേണ്ടതിനെ അവഗണിക്കേണ്ടതുകൊണ്ടും അതുകാര്യമാക്കുന്നില്ല.

തികച്ചും കൊടകരപുരാണത്തിൽ കമന്റിട്ടാൽ "ഹോ ആളൊരു തമാശപ്രേമി/വാദി",ആനചന്തത്തിൽ ആയാൽ "ആനപ്രേമി", കാർട്ടൂണിസ്റ്റുകളുടെ ബ്ലോഗ്ഗിൽ കമന്റിട്ടാൽ "ഉം കർട്ടൂൺ പ്രേമി/വാദി", വർക്കേഴ്സ്‌ ഫോറത്തിൽ "വർക്കേഴ്സ്‌ വാദി/വിരുദ്ധൻ", "മറുപക്ഷത്തിലോ അല്ലെങ്കിൽ സമാനമായ/വിരുദ്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലോ ഇട്ടാൽ "അയ്യോ വർഗ്ഗീയവാദി" എന്നൊക്കെ തരംതിരിച്ചാൽ അതു നിങ്ങളുടെ വിവരക്കേടെന്നേ എനിക്ക്‌ വിനയപൂർവ്വം പറയുവാൻ കഴിയൂ.

paarppidam said...

രാമൻപിള്ളയ്ക്കോ ഉമാ ഉണ്ണിക്കോ വലിയ ഒരു ജനതയുടെ പിൻബലം ഇല്ല എന്നതു ഈ സന്ദർഭത്തിൽ എടുത്തുപറയുന്നതോടൊപ്പം അവരെ ഒപ്പം കൂട്ടിയവരുടെ വിവരമില്ലായ്മകൂടെ എടുത്തുപറയുന്നു.

Anonymous said...

അറിവ് തേടി പറഞ്ഞതെത്ര ശരി! അറിവ് തേടിയും പാര്‍പ്പിടവും ഇല്ലെങ്കില്‍ ഈ പോസ്റ്റ് വഴിയാധരമായേനെ. ഇതിപ്പോ അവര്‍ രണ്ടുപേരും ഉള്ളതുകൊണ്ട് എന്തെങ്കിലുമൊക്കെ ഒരു അനക്കം കാണാനുണ്ട്.

"രാമൻപിള്ളയ്ക്കോ ഉമാ ഉണ്ണിക്കോ വലിയ ഒരു ജനതയുടെ പിൻബലം ഇല്ല " എന്നാ കമ്മെന്റ് കേട്ടാല്‍ തോന്നും ഇതുവരെ അവര്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയുടെ പിറകില്‍ ഒരു 'വലിയ ജനത' യുണ്ടായിരുന്നെന്നു.

"സഖാവ്‌ വി.എസ്‌. " ആ സംബോധന ശരിയാണോ? അതില്‍ ഒരു പിശകില്ലേ? വി എസ് അച്ചുമാമന്‍, പാര്‍ടി എന്ത് പറയുന്നുവോ അതിനു "വിപരീതം" പാടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഗൌരിയമ്മ ഈയിടെ പറഞ്ഞ പോലെ ഇയാള്‍ ഒരു അധികാര മോഹി തഞ്ഞെയോ? മുഖ്യ മന്ത്രി പദം ലോകാവസാനത്തിന്റെ ലക്ഷണമായി ഈ "സഖാവ്" കരുതിയോ ആവോ? അതോ ഇനിയുള്ള കാലം ഞാനും ഒരു മുന്‍ കമ്മ്യുനിസ്ടായിരുന്നു എന്ന് പറയാനാണോ തീരുമാനം. എങ്കില്‍ നമ്മുടെ കരുണാകര്‍ജിയെ കണ്ടു പഠിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ. കേരള രാഷ്ട്രീയത്തില്‍ (അതോ ഇന്ത്യന്‍ രാഷ്ട്രീയത്തിലോ) എങ്ങിനെ നടന്നിരുന്ന ആളാ? ഏതെല്ലാം തരാം അനുയായികള്‍ എന്തെല്ലാം തരം അധികാരങ്ങള്‍ എന്തെല്ലാം തരം സ്വപ്‌നങ്ങള്‍? ഒക്കെ വെറുതേ ആയില്ലേ. ഇപ്പോള്‍ മുറ്റത്തെ പൂച്ചക്ക് പോലും പെടിയില്ലതായി. ഇത്തരം ജീവിതങ്ങളൊക്കെ ദൈവം നമ്മുടെ കണ്‍ മുന്‍പില്‍ കാണിച്ചു തരുന്നത് ജീവിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് വല്ല ബുദ്ധിയും വിവേകവും ഉണ്ടാകുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്.
വാല്‍കഷ്ണം : പണ്ടൊക്കെ സംഘപരിവാരം സ്ഥിരമായി പാടുന്ന ഒരു പല്ലവിയുണ്ടായിരുന്നു. കേരള തീരത്ത് (അല്ലല്ല മലപ്പുറം തീരത്ത്) ഐ എസ് ഐ യുടെ കപ്പല്‍ വന്നേ. ഇതാ തീവ്രവാദികള്‍ കേരളം കീഴടക്കിയേ. ഇപ്പോള്‍ ആ "ദേശീയ" ഗാനം തീരെ കേള്‍ക്കാനെ ഇല്ല. കപ്പല്‍ ഇല്ലാഞ്ഞിട്ടോ അതോ നുനകലൊന്നും, (പഴംചൊല്ലില്‍ പാടിയ പോലെ) ...................... പണ്ടേ പോലെ ഫലികുന്നില്ല!