Thursday, March 12, 2009

മതേതര ഇടത്‌ മൂന്നാം മുന്നണിയുടെ പ്രസക്തിയെന്ത്‌?

പ്രകാശ്‌ കാരാട്ട്‌ വിശാല ഇടത്‌ മതേതര സഖ്യത്തിനു ബാംഗ്ലൂരിൽ രൂപം നൽകുമ്പോൾ ഇവിടെ സി.പി.എം ഘടകകഷികളെ ഒതുക്കിയും പുകച്ചുപുറത്തുചാടിച്ചും തിരഞ്ഞെടുപ്പിനു ഇടതുപക്ഷത്തെ തയ്യാറാക്കുന്ന വിരോധാഭാസം ആണ്‌ കാണുന്നത്‌.ഒരു പക്ഷെ ഇടതുപക്ഷത്തിന്റെ പിളർപ്പിലേക്കുതന്നെ നയിച്ചേക്കാവുന്ന സംഭവങ്ങളാണ്‌ കേരളത്തിൽ സി.പി.എം നടത്തുന്ന വെട്ടിനിരത്തലും പിടിച്ചടക്കലും കൊണ്ട്‌ ഉണ്ടാകാൻ പോകുന്നത്‌.

ഇന്ത്യയെ ഭരിക്കുന്നതിനു സി.പി.എം.മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ്‌ തട്ടിക്കൂട്ട്‌ സംഘത്തിനു കഴിയും എന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്‌.ഭരിക്കണമെങ്കിൽ ഒന്നുകിൽ കോൺഗ്രസ്സോ അല്ലെങ്കിൽ ബി.ജെ.പിയോ ആയി ഇവർക്ക്‌ സഖ്യം ഉണ്ടാക്കേണ്ടി വരും,അല്ലെങ്കിൽ ഇവരിൽ ഒരു കൂട്ടർക്ക്‌ പിൻന്തുണ നൽകേണ്ടിവരും.രണ്ടായാലും ഇവരെ തിരഞ്ഞെടുക്കുന്ന ജനം വിഡ്ഡികളാക്കപ്പെടുന്നതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഉണ്ടാകുക എന്ന് മുങ്കാല അനുഭവം സാക്ഷ്യമാകുന്നു.

സുശക്തമായ ഒരു ഭരണം ഇന്ത്യക്ക്‌ ലഭിക്കണമെങ്കിൽ ചെറുകക്ഷികളുടെ ധാരാളിത്വം ഒരിക്കലും അനുയോജ്യമല്ല. മാത്രമല്ല കേരളത്തിലും മറ്റും തിരഞ്ഞെടുപ്പിൽ പരപ്സരം പോരടിക്കുന്നവർ കേന്ദ്രത്തിൽ ഒന്നിച്ചുഭരിക്കുകയോ പിൻതുണക്കുകയോ ചെയ്യുന്നത്‌ ജനങ്ങളെ വിഡ്ഡികളാക്കുന്ന കാശ്ചയാണ്‌. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണിവർ പറയുന്ന വലിയ വർത്തമാനം.എന്നിട്ട്‌ കൂട്ടുചേരുന്നത്‌ മായാവതിയും,മുലായവും,ജയലളിതയുമൊക്കെയായിട്ടും ഒക്കെ ആയേക്കാം..ബി.ജെ.പി ഇന്ത്യ ഭരിച്ചിട്ട്‌ എന്തുകുഴപ്പം ഉണ്ടായി? കോൺഗ്രസ്സ്‌ ഭരണകാലത്ത്‌ ഇന്ത്യയിൽ തീവ്രവാദിപ്രവർത്തനങ്ങൾ വർദ്ധിക്കുകയല്ലേ ഉണ്ടായത്‌? തീവ്രവാദത്തെ ശക്തമായി നേറിടുക തന്നെ വേണം. ഇതിനു പക്ഷെ ആർജ്ജവം ഉള്ള ഒരു ഭരണനേതൃത്വം ആണ്‌ ഇന്ത്യക്ക്‌ വേണ്ടത്‌.

അഴിമതിയെ കുറിച്ച്‌ സംസാരിക്കുന്നവർ ലാവ്‌ലിൻ അഴിമതിക്കേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന പാർട്ടിസെക്രട്ടറിയുടെ നേത്വത്വത്തിൽ ആണ്‌ മുന്നോട്ടുപോകുനത്തെന്നതും,മന്ത്രിപുതന്മാരുടെ പേരുകൾ ടോട്ടൽ തട്ടിപ്പുമുതൽ പല കേസുകളിലും ഉയർന്നുവരുന്നു എന്നതും ചേർത്തു വായിക്കേണ്ടതുണ്ട്‌. അഴിമതിക്കെതിരായി സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വായമൂടിക്കെട്ടിയാണ്‌ ലാവ്‌ലിനെ പാർട്ടി നേരിട്ടത്‌.അപ്പോൾ അഴിമതി വർത്തമാനത്തിൽ കഴമ്പില്ല എന്ന് ചുരുക്കം. ബി.ജെ.പിയെ മോശമായി ചിത്രീകരിക്കുകയും വർഗ്ഗീയപ്രസ്ഥാനമായി സദാ വിശേഷിപ്പിക്കുകയും ചെയ്യുന്നവർക്ക്‌ പക്ഷെ ന്യൂനപക്ഷക്കാര്യം വരുമ്പോൾ മുട്ടുവിറക്കും.തീവ്രവാദപ്രവർത്തനകേസുകളിൽ കേരളത്തിൽ നിന്നും പലരും അറസ്റ്റുചെയ്യപ്പെടുന്നു.ഇതേ കുറിച്ച്‌ പക്ഷെ വർഗ്ഗീയ്‌വിരുദ്ധ പ്രസംഗം നടത്തുന്നവർ മിണ്ടുന്നില്ല.

മലപ്പുറത്തും എറണാംകുളത്തും മറ്റും എത്തുമ്പോൾ സി.പി.എം ന്റെയും ഇടതുപ്ക്ഷത്തിന്റേയും മതേതരത്വത്തിൽ വെള്ളം ചേരുന്നു എന്നതല്ലേ സത്യം? പി.ഡിപിക്കാരുടെ താൽപര്യത്തിനനുസരിച്ചു വല്യേട്ടൻ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ.കുഞ്ഞേട്ടൻ ഒരു പടികൂടെ കടന്ന് പോപ്പുലർ ഫ്രണ്ടിന്റെ ചടങ്ങിൽ കയറിക്കൂടിയ ആളെ തന്നെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നു. ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങളുമായി ആലോചിച്ച്‌ അവരുടെ താൽപര്യം കണക്കിലെടുത്ത്‌ സ്ഥാനാർത്ഥികളെ നിശ്ചയിച്ച്‌ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർക്ക്‌ എങ്ങിനെ "മതെതരനിലപാട്‌" മുന്നോട്ടുവെക്കുവാൻ കഴിയും? ഇതു തന്നെ കാപട്യമാണ്‌.എറണാംകുളത്ത്‌ ലത്തീൻ കത്തോലിക്കണേ തിരയുന്ന "മതേതരക്കാരൻ" പക്ഷെ പാലക്കാടടക്കം കേരളത്തിൽ ഒരിടത്തും നമ്പൂതിരിസ്ഥാനാർത്ഥിയേയോ,വാര്യർ,മാരാർ തുടങ്ങിയ വിഭാഗത്തിൽ നിന്നും ഉള്ളവരേയോ നിർദ്ദേശിച്ചിട്ടില്ല!!

ന്യൂനപക്ഷ നേതാക്കന്മാരുടെ മുമ്പിൽ മുട്ടുകാലിൽ നിന്നുകൊണ്ടും ശയനപ്രദക്ഷിണം നടത്തിക്കൊണ്ടും വോട്ടുറപ്പാക്കുവാൻ ശ്രമിക്കുന്നവർ പക്ഷെ ഹിന്ദുസംഘടനകളെ അംഗീകരിക്കുവാനോ മറ്റോ തയ്യാറാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്‌. എൻ.എസ്‌.എസ്‌,എസ്‌.എൻ.ഡിപി,ധീവരസഭ തുടങ്ങിയ ഹിന്ദു സംഘടനകൾക്ക്‌ ഇത്തരം സ്ഥാനാർത്ഥിനിർണ്ണയത്തിൽ കാര്യമായ പങ്കു വഹിക്കാൻ ഒന്നും അവസരം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.സംഘടിതമായി വിലപേശുവാൻ ഇക്കൂട്ടർക്ക്‌ അറിയില്ല എന്നു വേണം കരുതുവാൻ.. അവർ തരാതരം പോലെ ഒന്നും കിട്ടിയില്ലേലും സി.പി.എം കാരൻ സി.പി.എം നും കോൺഗ്രസ്സിനും എല്ലാം വോട്ടുചെയ്തുകൊള്ളും.

കേരള രാഷ്ടീയത്തിൽ മുസ്ലീലിം ലീഗ്‌ നിർണ്ണായകശക്തിയായത്‌ അവർക്കിടയിലെ ഐക്യവും സമുദായസ്നേഹവും ഒന്നുകൊണ്ടുമാത്രം ആണെന്ന് തിരിച്ചറിയുവാൻ എന്തുകൊണ്ടോ കമ്യൂണിസവും കോൺഗ്രസ്സ്‌ അനുഭാവവും താലക്കുപിടിച്ച്‌ നടക്കുന്ന,പാർട്ടികൾക്കുവേണ്ടി കൊല്ലാനും കൊൽലപ്പെടുവാനും ജീവിതം ഉഴിഞ്ഞുവച്ച ഭൂരിപക്ഷത്തിനു കഴിയുന്നില്ല. ഐക്യത്തിന്റേയും സംഘടിത ശക്തിയുടേയും ഗുണം ഇക്കൂട്ടർക്ക്‌ പകർന്നു നൽകുവാൻ വിവിധ ഹൈന്ദവ സംഘടനകൾക്ക്‌ ആകുന്നില്ല എന്നതാണ്‌ സത്യം.ബി.ജെ.പിയാകട്ടെ അംബലകാര്യത്തിനപ്പുറം ജനകീയപ്രശനങ്ങളിൽ കാര്യമായി ഇടപെടുന്നുമില്ല.കേരളത്തിലെ സാഹചര്യത്തിനനുസരിച്ച്‌ അവർ അജണ്ടകളിൽ മാറ്റം വരുത്തി സമൂഹത്തിൽ ഇടപെടാതെ മാറിനിൽക്കുന്നത്‌ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തോടു ചെയ്യുന്ന കുറ്റകരമായ അനാസ്ഥയാണ്‌.

ഈ കപട മതേതരവാദികളെ തിരിച്ചറിഞ്ഞ്‌ സംഘടിച്ച്‌ മുന്നേറുവാൻ നോക്കിയില്ലെങ്കിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ഭൂരിപക്ഷം എന്നത്‌ അവകാശങ്ങൾ ഒന്നുമില്ലാതെ കേവലം അടിയാളന്മാരുടെ ഒരു സംഘമായി മാറില്ലേ?

39 comments:

ജീനിയസ് said...

ഇടതു ബദലിന് ആകെ ചെയ്യുവാനാവുക ആരെയെങ്കിലും പിന്തുണയ്ക്കുക എന്നതാണ്. പക്ഷെ അതു പോലും കഴിഞ്ഞ ഭരണക്കാലത്ത് പ്രയോജനരഹിതമായിപ്പോയി.

Anonymous said...

താങ്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ വളരെ ഗൌരവം ഉള്ളതുതന്നെ..പക്ഷെ ഇതൊരു ചര്‍ച്ചയാക്കുവാന്‍ പോലും ബ്ളോഗ്ഗില്‍ ആളില്ല എന്നതില്‍ നിന്നും തന്നെ പൊതുജനം എടുക്കുന്ന ഇരട്ടത്താപ്പ്‌ വയക്തമാകുന്നു. ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ തുറന്നുപറഞ്ഞും സമ്മര്‍ദ്ധം ചെലുത്തിയും കൈക്കലാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നെട്ടോട്ടമോടുന്ന രാഷ്ടേെയക്കാരുടെ പരിഗണനയില്‍ നമ്പൂതിരി സ്ഥാനാര്‍ഥിയും,മാരാര്‍ സ്ഥാനാര്‍ഥിയും ഒന്നും ഒരു കാലത്തും വരില്ല സുഹൃത്തെ.

ആദ്യം വേണ്ടത്‌ കമ്യൂണിസത്തെയും, കോണ്‍ഗ്രസ്സിനേയും തിരസ്കരിച്ച്‌ തങ്ങളുടെ സ്വതം തിരിച്ചറിഞ്ഞും,സംഘടിക്കുവാന്‍ ഉള്ള സാഹചര്യങ്ങള്‍ ഒരുക്കിയും ശക്തമായി നിലകൊള്ളുവാന്‍ ഭൂരിപക്ഷത്തിനാകുക എന്നതണ്‌.സി.പി.എം. ഭയപ്പെടുന്നത്‌ ഭൂരിപക്ഷം സംഘടിക്കുന്നതില്‍ ആണ്‌.കാരണം അവര്‍ക്ക്‌ ബോധോധയം ഉണ്ടായാല്‍ അന്നു തീര്‍ന്നു സി.പി.എം എന്ന സംഘടന. ന്യൂനപക്ഷങ്ങള്‍ സി.പി.എം നിനൊപ്പം നില്‍ക്കുന്നത്‌ അവര്‍ക്ക്‌ അധികാരത്തില്‍ നിര്‍ണ്ണായക ശക്തിയാകുവാന്‍ ആണ്‌.അല്ലാതെ അവര്‍ വിപ്ളവ കാരികള്‍ ആയിട്ടല്ല.

മറ്റൊന്ന് കണ്ണൂരിലും മറ്റും പരസ്പരം തമ്മിലടിച്ചു മരിക്കുന്നത്‌ ന്യൂനപക്ഷങ്ങള്‍ അല്ല എന്നതാണ്‌.അല്ലെങ്കില്‍ പാര്‍ടിക്കുവേണ്ടി രക്തസാക്ഷിയാകുവാന്‍ അവര്‍ തയ്യാറല്ല എന്നാണ്‌ വയ്ക്തമകുന്നത്റ്റ്‌.തങ്ങള്‍ കൊല്ലാനും ചാകാനും കൊടിപിടിക്കുവാനും മാത്രം ഉള്ളവരാണെന്ന് എന്തേ ഒരു സമൂഹം തിരിച്ചറിയുന്നില്ല. ഇതു മനസ്സിലാക്കുവാന്‍ ഉള്ള ബുദ്ധി എങ്കിലും ഭൂരിപക്ഷത്തിനു ഇല്ല എന്നത്‌ ദയനീയം ആണ്‌.

കേരളത്തിലെ ബി.ജെ.പിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ കാര്യമില്ല.

arivu thedi said...

ഇവര്‍ കപട മതേതര വാദികള്‍ ആണെന്ന് ആര് പറഞ്ഞു? മതേതര വാദികള്‍ മതേതര വാദികള്‍ തന്നെയാണ്. ചക്കര കുടത്തില്‍ കയ്യിടാന്‍ ചില അഭ്യസങ്ങലോകെ കാണിച്ചാലും. ഓ ഞാന്‍ അത് മറന്നു ഒറിജിനല്‍ മതേതര വാദികള്‍ സംഘ പരിവാരം ആണല്ലോ? ബാകിയുല്ലവരൊക്കെ കപടന്മാര്‍!! എനിക്ക് മനസ്സിലാകാത്തത് അതല്ല ഈ "ഒരിജിനലുകളെ" എന്തെ കേരളം പോലുള്ള സംസതാനങ്ങള്‍ നിലം തോടീകാത്തത്? "ഒരിജിനലുകള്‍" ഭരിക്കുന്ന സംസ്തനങ്ങളിലോക്കെ എന്തുണ്ടായി? ഒന്നും ഇല്ലെന്നു പറയാന്‍ കഴിയില്ല കാരണം വര്‍ഗീയ കലാപങ്ങളും വംശീയ ഉണ്മൂലനങ്ങളും എന്തിനു മനുഷ്യരെ മതം നോക്കി ജീവനോടെ (സൗകര്യം പോലെ) ചുറ്റെരിക്കുകയോ, ബലാല്‍ സന്ഘം ചെയ്യുകയോ, വയര്‍ പിളര്തുകയോ ഒക്കെ ചെയ്തു ലോകത്തിലും ചരിത്രത്തിലും കുപ്രസിദ്ധി നേടി. ഇതിനൊക്കെ പരിഹാരമായി ഒരു ഗോ മൂത്ര ജൂസും കൊണ്ട് ഇറങ്ങിയിരിക്കുന്നു! സ്വന്തം കാലിലെ മന്ത് മറച്ചു വെച്ച് മറ്റുള്ളവരെ മന്താ എന്ന് വിളിക്കാനുള്ള ഉല്സാഹം ഇന്ത്യയിലെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. (ഇലക്ഷന് ശേഷം ഈ വ്യാജന്മാരുടെ പിന്നാലെ പോകുന്നതൊന്നും സമയ കുറവ് മൂലം ഒഴിവാകുന്നു). അല്ലെങ്ങിലും രാഷ്ട്ര പിതാവിന്റെ ഘാതകര്‍ ഇങ്ങിനെയേ പ്രതികരിക്കൂ, അവരില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാന്‍? വേരുതയല്ലേ സകല വിധ സന്ഘ്ടനകളും (അത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ജാതി സന്ഘടനകലായാലും) ഇല കൂട്ടി പിടിക്കാത്തത്. അറിഞ്ഞു കൊണ്ട് ആരെങ്ങിലും വിഷ ജന്തുവിനെ പാല് കൊടുത്തു വളര്‍ത്തുമോ? കണ്ണൂരിലും തലസ്സെരിയിലുമൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച പാവപെട്ട നമ്മുടെ സഹോദരന്മാരെ ചാവെരാക്കിയിട്ടു പരമേശരന്മാരും കൃഷ്ണടാസന്മാരും ഈ കേരളത്തിന്‌ കുറെ വിധവകളെയും മകന്‍ നഷ്ടപെട്ട അമ്മമാരെയും അല്ലാതെ എന്ത് സംഭാവന്‍ ചെയ്തു? ഈ വരുന്ന ഇലക്ഷനില്‍ ആര്കാനവോ കുട്ടയില്‍ വോട്ട് കൊണ്ട് പോയി മരികുന്നത്? ഇപ്പോള്‍ തന്നെ വിവധ മണ്ട്ലങ്ങളില്‍ വോട്ട് വില്പനെയെ കുറിച്ചുള്ള അനീഷണ കമ്മിറ്റി രൂപികരിക്കുന്നതാവും നല്ലത്.

Unknown said...

അറിവു തേടീ,

ബി.ജെ.പി. വിരോധം മൂത്ത് താങ്കൾ പറഞ്ഞുവച്ചിരിക്കുന്ന അബദ്ധപരാമർശങ്ങൾ അത്രയും അവഗണിച്ചിട്ട്, ആദ്യഭാഗം മാത്രമെടുക്കുന്നു. ഇവിടെ മതേതരമേനി നടിക്കുന്നവർ മതേതരവാദികൾ തന്നെയാണെന്നും ചക്കരക്കുടത്തിൽ കയ്യിടാനായുള്ള കളികൾ മാത്രമാണു കാണുന്നതെന്നുമൊക്കെയുള്ള താങ്കളുടെ നിസാരവത്കരണം തന്നെ വിഷയം. താങ്കളുടെ അഭിപ്രായത്തിൽ, ഇവിടെ ഏതൊക്കെയാണ് മതേതരപ്രസ്ഥാനങ്ങൾ? മതേതരസ്വഭാവനിർണ്ണയത്തിന്റെ മാനദണ്ഡമെന്താണ്? (എന്തുകൊണ്ടാണ് മേൽ‌പ്പറഞ്ഞ പ്രസ്ഥാനങ്ങൾ മതേതരമായി മാറുന്നത്?) മതേതരമല്ലാത്ത പ്രസ്ഥാനങ്ങൾ ഏതൊക്കെയാണ്? എന്തുകൊണ്ടാണവ മതേതരമല്ലാതായി മാറുന്നത്? താങ്കളുടെ നിരീക്ഷണങ്ങൾ അറിയിക്കണമെന്നപേക്ഷ. അറിവു തേടലിന്റെ ഭാഗമായിത്തന്നെ കരുതുക ഇവിടെയും.

Unknown said...

മൂന്നാം മുന്നണിയിൽ ഇടതുപക്ഷമൊഴിച്ച് ബാക്കി പ്രമുഖ പാർട്ടികൾക്കെല്ലാം പൊതുവായി ചിലതുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ആരാണോ സർക്കാറുണ്ടാക്കാൻ ഏറ്റവും സാദ്ധ്യത തെളിയുന്നത് - അതനുസരിച്ച് ബി.ജെ.പി.യെയോ കോൺഗ്രസിനെയോ പിന്തുണയ്ക്കാൻ മടിയ്ക്കാത്തതും, തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ആരെങ്കിലും ഒരാളുമായി സഖ്യമുണ്ടാക്കുന്നതിലൂടെ മറുവശത്തുള്ള ഓപ്ഷൻ അടച്ചു കളയാൻ താല്പര്യമില്ലാത്തവരുമായ പാർട്ടികളാണ് മിക്കവയും. കോൺഗ്രസിനെ മാത്രമേ പിന്തുണയ്ക്കാനാവൂ എന്ന സ്ഥിതിവിശേഷമുള്ളത് ഇടതിനു മാത്രമേയുള്ളൂ. മൂന്നാം മുന്നണിയിൽ ഇപ്പോൾത്തന്നെ ഉള്ളതും ഇനി പ്രതീക്ഷിക്കുന്നതുമായ മറ്റു പ്രമുഖർ മിക്കവരും തന്നെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബി.ജെ.പി.യുമായി ചേർന്നിട്ടുള്ളവരാണ്. ഇനിയാണെങ്കിലും ചേരാൻ മടിക്കേണ്ടതില്ലാത്തവരുമാണ്. നായിഡു, മായാവതി, നവീൻ, ഗൌഡ തുടങ്ങിയവരാണത്. മുലായമാണെങ്കിൽ ഇത്തവണ പരസ്യസഖ്യത്തിനു തന്നെ തയ്യാറായതാണ്. ബി.ജെ.പി. ഒഴിവാക്കി വിട്ടതാണ്. ജയലളിത ഇപ്പോൾത്തന്നെ രഹസ്യസഖ്യനീക്കം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. മൂന്നാം മുന്നണിയ്ക്കു മാത്രമായി മറ്റു രണ്ടുപേരേയും കവച്ചുവയ്ക്കാവുന്ന പ്രകടനം നടത്താനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, മൂന്നാം മുന്നണിയുടെ ആയുസ്സ് തെരഞ്ഞെടുപ്പിനപ്പുറം പോകുമെന്നു പ്രതീക്ഷിക്കാവുന്നതൊന്നും ഇതു വരെ സംഭവിച്ചിട്ടില്ല. അവർ പലതായിപ്പിരിഞ്ഞ് എൻ.ഡി.എ.യിലേക്കോ യു.പി.എ.യിലേക്കോ ചേക്കേറിയേക്കും. ഇടതുപാർട്ടികളെങ്കിലും അവശേഷിക്കുമോ എന്നു തീർത്തുപറയണമെങ്കിൽ, കേരളത്തിലെ അസ്വാരസ്യങ്ങൾ ദേശീയതലത്തിലേക്കും എത്തുമോ എന്നതറിയുന്നതു വരെ കാക്കേണ്ടിയും വരും.

മറുപക്ഷം said...

താങ്കൾ അറിവുതേടിക്കൊണ്ടിരിക്കയാണല്ലോ ഒരു പക്ഷെ ഈ പോസ്റ്റിൽ നിന്നും ചില അറിവുകൾ ലഭിച്ചുകാണും എന്ന് പതീക്ഷിക്കുന്നു.

എന്തുകൊണ്ട്‌ ഈ മതേതരപ്രസ്ഥാനങ്ങൾ എന്ന് പറയുന്നവർ എറണാംകുളത്ത്‌ ലത്തെൻ കത്തോലിക്കനേയും,മലപ്പുറത്ത്‌ മുസ്ലീമിനേയും സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നും മതേതരമുന്നണിയാണേൽ ജാതിനോക്കാതെ മികച്ച സ്ഥാനാർത്ഥിയെ നിർത്തി അതു വ്യക്തമാക്കുന്നില്ല എന്നും സ്വയം ഒന്ന് ചിന്തിക്കുക. തിരഞ്ഞെടുപ്പുകാലത്ത്‌ പൊട്ടിമുളക്കുന്ന മൂന്നാം മുന്നണി വെറും കൂണാണ്‌.തിരഞ്ഞെടുപ്പിനു ശേഷം അതു നശിച്ചുപോകും.

arivu thedi said...

ഞാന്‍ എഴുതിയതിനോന്നിനും മറുപടി കണ്ടില്ല. അതിന്റെ 'കാനാപുരങ്ങളിലെകൊന്നും' ആരും പോയില്ല. മൂന്നാം മുന്നണിയുടെ സത്യാ സന്ധതെയെ കുറിച്ച് മാത്രമേ വ്യകുലപെടുന്നുള്ളൂ (ബി ജെ പി കു പിന്തുണ പ്രക്യാപിക്കാതതിലുള്ള വ്യാകുലത മാത്രം) . ഈ മതേതര മുന്നണിയില്‍ നിന്ന് ഏതെങ്ങിലും ഒരു 'കപട മതേതരന്‍' ബി ജെ പി യുടെ കൂടെ ഈ നിമിഷം വന്നാല്‍ ഈ 'കപടന്മാര്‍' 'ഒറിജിനലായി' ആഹ എന്തൊരു വിരോധാഭാസം? ഇനി ജാതി നോക്കി സ്ഥനാര്തിയെ നിര്ത്തുന്നു എന്നുള്ളതാണ് പരതിയെങ്ങില്‍ ആരാണ് അങ്ങിനെ അല്ലാത്തത്? ബി ജെ പി യോ? ഒരു പ്രത്യക മതത്തിന്റെ പേരില്‍ രനോല്സുകരായി സന്ഘടിക്കുകയും മറ്റുള്ള മത ജാതി വിഭാഗങ്ങളെ മര്‍ദിക്കുകയും അവരുടെ ആരാധനാലായങ്ങള്‍ പോളിക്കുക്കയും അവരുടെ ആചാരങ്ങളെയും മതത്തെയും ഇഷ്ടാം പോലെ തെറി പറയുകയും, അവരുടെ പിന്നോകവസ്ഥയില്‍ നിന്നും ഉയര്‍ത്തി കൊണ്ടുവരാനുള്ള ഏതെങ്ങിലും ഗോവെര്‍മെന്റിന്റെ ശ്രമത്തെ 'ന്യുനപക്ഷ പ്രീണനം' എന്ന് ഓരിയിട്ടു അത് മുടക്കുകയും ചെയ്യുന്ന മത ഭീകരവാധികലായ സംഘ പരിവാരത്തെ മതെതരായി കാണാനുള്ള വിശാല മനസ്കതയോന്നും ഇന്ത്യയിലെ ജനതകില്ല. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ആക്രമണങ്ങള്‍ സന്ഘടിപ്പിക്കുകയും തോഗാടിയെ പോലുള്ള വിഷ ജന്ടുക്കളെ കൊണ്ട് നടക്കുകയും ചെയ്യുന്നത് നിര്‍ത്തിയിട്ട്‌ പോരെ മറ്റുള്ളവരുടെ മതെതരതിന്റെയും രാജ്യ സ്നേഹത്തിന്റെയും മാറ്റ് നോക്കുന്നത്. അല്ലെങ്ങില്‍ അത് വേശ്യയുടെ ചാരിത്ര പ്രസങ്ങം പോലെയെ അനുഭവപ്പെടൂ. അതുകൊണ്ട് തന്നെയാണ് ഇന്ത്യക്ക് പോലും മാത്രകയായ കേരളത്തില്‍ നിലം തൊടാതെ എട്ടു നിലയില്‍ പൊട്ടുന്നതും.

Unknown said...

പൊന്നാനിയിൽ കമൽ സ്ഥാനാർത്ഥിയാകുന്നില്ലെങ്കിൽ അതു വലിയ കഷ്ടമായിപ്പോയി. അദ്ദേഹം തന്നെയായിരുന്നെങ്കിൽ, ‘മതേതര‘വാദികളുടെ തെരഞ്ഞെടുപ്പുപ്രചാരണം എങ്ങനെയായിരിക്കും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു. കമൽ എന്നല്ല – കമാൽ - എന്നാണു യഥാർത്ഥപേരെന്നും, കമാലുദ്ദീൻ എന്നാണു മുഴുവൻ പേരെന്നുമുള്ള വിവരം ഇക്കണ്ട വോട്ടർമാരെ മുഴുവൻ അറിയിക്കുന്നതിനുള്ള തന്ത്രം എന്തായിരിക്കുമെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. ഒരു പക്ഷേ ആ ബുദ്ധിമുട്ടൊക്കെ ഓർത്തുതന്നെയാ‍യിരിക്കും അദ്ദേഹത്തിന്റെ പേരു തട്ടിപ്പോയത്.

Unknown said...

അറിവുതേടുന്ന സുഹൃത്തേ,
മൂന്നാം മുന്നണിയുടെ സത്യസന്ധതയേക്കുറിച്ച് ആരു വ്യാകുലപ്പെട്ടുവെന്നൊക്കെയാണു താങ്കൾ എഴുതിപ്പിടിപ്പിച്ചു കളഞ്ഞത്? ഈ പോസ്റ്റിനുള്ള കമന്റെന്ന നിലയിലാണ് ചില യാഥർത്ഥ്യങ്ങൾ മുകളിൽ എഴുതിയിരുന്നത്. താങ്കളെ അവിടെ മൈൻഡു ചെയ്തിരുന്നതേയില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. താങ്കൾക്കായി മറ്റൊരു കമന്റ് എഴുതിയിരുന്നല്ലോ. കണ്ടിരുന്നില്ലെന്നു വരുമോ?

താങ്കളുടെ ആദ്യവരികളേക്കുറിച്ചു തന്നെ ഞാൻ പറഞ്ഞു തുടങ്ങി വച്ചിരുന്നല്ലോ. അതിനു മറുപടി കണ്ടില്ല? മറുപടി കിട്ടിയില്ല എന്ന പരാതി ഞാനാണ് ഉന്നയിക്കേണ്ടത്. വെറുതെ രാഷ്ട്രീയവിരോധം വച്ചു വൃത്തികെട്ട വർത്തമാനം പറഞ്ഞിരിക്കാനാണെങ്കിൽ തീരെ താല്പര്യമില്ല. ഒട്ടും സമയവുമില്ല. അതല്ല കാര്യമായി വല്ലതും പറയാനുണ്ടെങ്കിൽ ആവാം.

പിന്നെ, ജാതിമതപ്രശ്നങ്ങളും പരാതികളുമൊക്കെയാണെങ്കിൽ മറുപക്ഷവുമായി താങ്കൾക്കു സംസാരിച്ചു തീർക്കാം. എന്റെ ആദ്യചോദ്യം മതേതരവാദികൾക്കു താങ്കൾ കൊടുത്ത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ്. ചോദ്യങ്ങൾ ആവർത്തിക്കുന്നില്ല. മുകളിലുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

Unknown said...

അറിവുതേടുന്ന സുഹൃത്തേ,
ഇന്ത്യക്കുപോലും മാതൃകയായ കേരളം എന്ന ഭാഗം ഇപ്പോളാണു ശ്രദ്ധിച്ചത്! :) താങ്കൾ അറിവുനേടാനല്ല – പകരാനാണ് ഇനി ശ്രമിക്കേണ്ടതെന്നാണ് ആദ്യം പറയാൻ തോന്നിയത്. താങ്കൾക്കത് ആക്ഷേപകരമായി അനുഭവപ്പെട്ടാലോ എന്നു കരുതി ഉപേക്ഷിച്ചു.

എന്തായാലും താങ്കളുടെ വരവ് എവിടെ നിന്നാണെന്നു മനസ്സിലായി. മതേതരത്വ സർട്ടിഫിക്കറ്റ് തീരുമാനിക്കപ്പെടുന്നതിന്റെ മാനദണ്ഡം സംബന്ധിച്ച കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.

ഞാനിവിടെയൊക്കെത്തന്നെ കാണും. മതേതരവാദികൾ ആരൊക്കെയാണെന്നു തീരുമാനിച്ചതിനു ശേഷം നമുക്കു ഗാന്ധിവധമോ ഉത്തരേന്ത്യയിൽ നടന്ന ഏതെങ്കിലും കലാപമോ കേരളത്തിലെ സംഘവളർച്ചയുടെ ചരിത്രമോ രാ‍ഷ്ട്രീയരംഗത്തെ അവരുടെ ശക്തിദൌർബല്യങ്ങളോ എന്താണെന്നു വച്ചാൽ സംസാരിക്കാം. മുന്നണി രാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും മറച്ചു പിടിച്ചുകൊണ്ട് - പാവങ്ങളെ പറ്റിക്കാനായി - കേരളത്തിൽ ജയിക്കുന്നില്ല – ഞങ്ങൾ ജയിക്കുന്നു – എന്നൊക്കെയുള്ള വീരവാദങ്ങൾ വരാറുള്ളതിനും - താങ്കളും അതൊക്കെ ഏറ്റുപിടിച്ചു കാണുന്നതിനുമൊക്കെയുള്ള കൃത്യമായ മറുപടി വേണമെങ്കിൽ അതുമാവാം. പക്ഷേ, കാടടച്ചു വെടിവച്ചാൽ എവിടെയുമെത്തില്ല. പയ്യെത്തിന്നാൽ പനയും തിന്നാം. അതുകൊണ്ടാണ് ഓരോന്നായി പിടിക്കാം എന്നു പറഞ്ഞത്. അപ്പോൾ, ആരൊക്കെയാണ് ഈപ്പറഞ്ഞ മതേതരവാദികൾ എന്നാണു താങ്കൾ പറഞ്ഞുവന്നത്?

Mr. K# said...

ഇത്രനാളും കേന്ദ്രത്തില്‍ കോണ്ഗ്രസിനെ കെട്ടിപ്പിടിച്ച് നടക്കുകയല്ലായിരുന്നോ ഇവര്‍‌‌, പിന്നിലിരുന്നു സുഖമായി ഭരിച്ചു. പിന്തുണ പിന്വലിക്കാനൊരു ആണവകരാര്‍‌‌ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്തവണ കേരളത്തില്‍ സിപിഎം ഉം സിപിഐയും കൂടി നടത്തുന്ന പോലെ സീറ്റ് വീതം വച്ചെടുക്കേണ്ടി വന്നേനെ :-) മായച്ചേച്ചീടെ പിറന്നാ‌‌ള്‍‌‌ ഫണ്ടിലേക്ക് വേണ്ടി ഇവര്‍‌‌‌‌ കേരളത്തിലും പാട്ടയും‌‌ കൊണ്ടിറങ്ങുമോ എന്നാൺ എന്റെ പേടി. 50 ലക്ഷം കൊടുക്കാത്തതിനു എഞ്ചിനീയറെ തല്ലിക്കൊന്ന കേസ് എന്തായാവോ.

ഇടത് മൂന്നാം മുന്നണിക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല, കോണ്ഗ്രസ് വീണ്ടും‌‌ അടുപ്പിച്ചാൽ പുറകില്‍ നിന്നും പിന്തുണയുമായി എങ്ങനെയെങ്കിലും കൂടണം അത്ര തന്നെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അറിവുതേടീ ..

ഈ കാണാപ്പുറം നകുലന് ഒന്നും അറിയില്ല..കാരണം അദ്ദേഹം കുട്ടിയാണ് ..
.കേരളം ഇന്ത്യക്ക് മാത്രൃകയാണെന്ന് ആ 'നികൃഷ്ട ജീവിക്ക് ' ഇതു വരെയും മനസ്സിലായിട്ടില്ല. കാശ്മീരിലേക്ക് വിശുദ്ധയുദ്ധത്തിനു നമ്മള്‍ മതേതരത്വത്തിന്റെ കാവല്ഭടന്മാരെ A.K 47 കൊടുത്തു പറഞ്ഞയച്ചതല്ല്യോ? വാഗമണ്ണില്‍ 10-40 മതേതരത്വക്കാര്‍ക്ക് ബോംബ് ഉണ്ടാകാന്‍ പഠിപ്പിച്ചു നമ്മള്‍ കാട്ടിയ മാതൃക ഈ 'വെറുക്കപ്പെട്ടവന്‍' അറിഞ്ഞില്ല. എന്തിനേറെ , നമ്മുടെ മാറാട് നമ്മള്‍ പ്രദര്‍ശിപ്പിച്ച വാളുകളുടെ കളക്ഷന്‍ ഒന്നു മാത്രം മതീലെ ഭാരതീയന് പുളകമണിയാന്‍?

CPI പോയാല്‍ നമ്മുടെ മൂന്നാം മുന്നണിക്ക്‌ പുല്ലാണ് ...കിടക്കുകയല്ലേ സഖ്യകക്ഷികള്‍ എത്ര വേണേലും ..NDF. PDP, ഇന്ത്യന്‍ മുജാഹിദീന്‍ , ലഷ്കര്‍ ...അവര്‍ക്കാണേല്‍ ഉപകാരസ്മരണയും ഉണ്ടാവും ...

ജയ് അറിവ് തേടീ ...ജയ് മൂന്നാം മുന്നണി ....

arivu thedi said...

1. ഈ മതേതര മുന്നണിയില്‍ നിന്ന് ഏതെങ്ങിലും ഒരു 'കപട മതേതരന്‍' ബി ജെ പി യുടെ കൂടെ ഈ നിമിഷം വന്നാല്‍ ഈ 'കപടന്മാര്‍' 'ഒറിജിനലായി' ആഹ എന്തൊരു വിരോധാഭാസം.
2. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ആക്രമണങ്ങള്‍ സന്ഘടിപ്പിക്കുകയും തോഗാടിയെ പോലുള്ള വിഷ ജന്ടുക്കളെ കൊണ്ട് നടക്കുകയും ചെയ്യുന്നത് നിര്‍ത്തിയിട്ട്‌ പോരെ മറ്റുള്ളവരുടെ മതെതരതിന്റെയും രാജ്യ സ്നേഹത്തിന്റെയും മാറ്റ് നോക്കുന്നത്. അല്ലെങ്ങില്‍ അത് വേശ്യയുടെ ചാരിത്ര പ്രസങ്ങം പോലെയെ അനുഭവപ്പെടൂ.
3.ഒരിജിനലുകള്‍" ഭരിക്കുന്ന സംസ്തനങ്ങളിലോക്കെ എന്തുണ്ടായി? ഒന്നും ഇല്ലെന്നു പറയാന്‍ കഴിയില്ല കാരണം വര്‍ഗീയ കലാപങ്ങളും വംശീയ ഉണ്മൂലനങ്ങളും എന്തിനു മനുഷ്യരെ മതം നോക്കി ജീവനോടെ (സൗകര്യം പോലെ) ചുറ്റെരിക്കുകയോ, ബലാല്‍ സന്ഘം ചെയ്യുകയോ, വയര്‍ പിളര്തുകയോ ഒക്കെ ചെയ്തു ലോകത്തിലും ചരിത്രത്തിലും കുപ്രസിദ്ധി നേടി.
4.കണ്ണൂരിലും തലസ്സെരിയിലുമൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച പാവപെട്ട നമ്മുടെ സഹോദരന്മാരെ ചാവെരാക്കിയിട്ടു പരമേശരന്മാരും കൃഷ്ണടാസന്മാരും ഈ കേരളത്തിന്‌ കുറെ വിധവകളെയും മകന്‍ നഷ്ടപെട്ട അമ്മമാരെയും അല്ലാതെ എന്ത് സംഭാവന്‍ ചെയ്തു?
5.ഈ വരുന്ന ഇലക്ഷനില്‍ ആര്കാനവോ കുട്ടയില്‍ വോട്ട് കൊണ്ട് പോയി മരികുന്നത്?

paarppidam said...

അറിവുതേടീ
എനിക്കും ചില സംശയങ്ങൾ ഉണ്ടേ.

1.താങ്കളുടെ കാശ്ചപ്പാടിൽ എന്താണ്‌ മതേതരത്വം?

2.എന്താണീ താങ്കൾ ഉദ്ദേശിച്ച ചക്കരക്കുടം?

3.മൊത്തം പത്തുസംസ്ഥാനങ്ങളിൽ ആണീ കൊട്ടിഘോഷിക്കപ്പെടുന്ന മൂന്നാം മുന്നണി പ്രധാനമായും മൽസരിക്കുന്നത്‌.അവിടത്തെ മുഴുവൻ സീറ്റും മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കിയാൽ മാത്രം അവർക്ക്‌ കേന്ദ്രം ഭരിക്കാം.ക്ഷമിക്കണം എറ്റ്നെ സാമാന്യബുദ്ധി അത്തരം ഒരു പ്രതിഭാസം സംഭവിക്കും എന്ന് വിശ്വസിക്കുവാൻ തക്കവണ്ണം പാകപ്പെട്ടിട്ടില്ല. അപ്പോൾ ഇവർക്ക്‌ ആരെങ്കിലുമായി സഖ്യമുണ്ടാക്കണം. അല്ലാതെ ഇവർ രാജിവെക്കുമോ? പറ.

4.ലേഖകൻ പരിവാരത്തെ കുറിച്ച്‌ കാര്യമായ പരാമർശങ്ങൾ നടത്തിയിട്ടില്ല.ലേഖകൻ പറഞ്ഞുവെക്കുന്നത്‌ മതേതരത്വമെ ന്ന പേരിൽ ഉള്ള കാപട്യത്തെ കുറിച്ചാണ്‌.അതിനെ താങ്കൾ താങ്കളുടെ താൽപര്യാർത്ഥം വ്യാഖ്യാനിച്ചുകൊണ്ടുപോകുകയാൺ` ചെയ്തത്‌.ഇവിടെ ചർച്ച ചെയ്യുന്നത്‌ പരിവാരത്തെ കുറിച്ചോ അതോ മതേതരമുന്നണിയുടെ കാപട്യത്തെ കുറിച്ചോ? യെസ്‌ / നോ?

5.സംഘപരിവാർ സംഘടനകൾ എവിടെയെങ്കിലും തങ്ങൾ മതേതരവാദികൾ ആണെന്ന് പറഞ്ഞ്‌ മൽസരിക്കുന്നുണ്ടോ? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ?

6.മുസ്ലീം ലീഗ്‌ എന്നതിൽ പേരുമാത്രമേ ഉള്ളൂ അവർ മതേതരവാദികൾ ആണെന്ന് പറയുന്നവർ ഉണ്ട്‌ ഇതിനെ താങ്കൾ എങ്ങിനെ വിലയിരുത്തുന്നു?

6.കണ്ണൂർ നിരീക്ഷണം കൊള്ളാം.അവിടെ സി.പി.എം കാരൻ മാത്രമല്ല ആർ.എസ്സ്‌.എസ്സ്‌ കാരനും കൊല്ലപ്പെടുന്നുണ്ട്‌.
കണ്ണൂരിൽ രാഷ്ടീയത്തിന്റെ പേരിൽ നടക്കുന്നകൊലകൾ എന്തേ കൊലപാതകമാകില്ലേ? ബംഗാളിൽ വ്യവസായവൽക്കരണത്തിന്റെ പേരിൽ കർഷകരെ (മുസ്ലീങ്ങളെ യടക്കം) കൊന്നൊടുക്കിയതു അറിവുതേടുന്നതിനിടയിൽ കണ്ടില്ലേ? (ഞാൻ പരിവാരത്തെ ന്യായീകരിക്കല്ല, കാരണം ഞാൻ പരിവാറുകാരൻ അല്ല.എനിക്കു വ്യക്തമായ രാഷ്ടീയ ധാരണകൾ ഉണ്ട്‌, അതുപക്ഷെ സമകാലിക ഇടതുപക്ഷ രീതികളുമായി യോജിക്കുന്നതല്ല. ജനാധിപത്യമുന്നണി,ഇടതുപക്ഷം എന്നതൊക്കെ ഇന്ന് ആഘോഷിക്കപ്പെടുന്നതാണ്‌ യദാർത്ഥമെന്ന് തെറ്റിദ്ധരിച്ച ഒരുപാടുപേർ ഉണ്ട്‌.
കൊലകളും വർഗ്ഗീയ സംഘർഷങ്ങളും നിർത്തേണ്ടതും അപലപിക്കേണ്ടതുമാണ്‌.ഇത്‌ ആധുനീകസമൂഹത്തിനും ജനാധിപത്യപ്രകൃയക്കും നിരക്കാത്തതുമാണ്‌)



വർഗ്ഗീയാടിസ്ഥാനത്തിൽജനാധിപത്യട്ടെഹ്‌ പങ്കുവെക്കുന്നത്‌ ഒരിക്കലും ശരിയല്ല.അതു നിരുത്സാഹപ്പെടുത്തേണ്ടതുമാണ്‌. പിന്നെ നമ്പൂതിരിയേയും,മാരാരെയും മാത്രമല്ല ആദിവാസി സമൂഹത്തേയും രാഷ്ടീയകക്ഷികൾ പരിഗണിക്കുന്നില്ല എന്നത്‌ ശ്രദ്ധയിൽ പെടുത്തുന്നു.ഇതേകുറിച്ച്‌ ഒരു ലേഖനം എഴുതിതുടങ്ങിയപ്പോൾ ആണീ ചർച്ചകൾ ശ്രദ്ധയിൽ പെട്ടത്‌.


വസ്തുതകളെ ശരിയാം വണ്ണംവിശകലനം ചെയ്യുവാൻ കഴിയാത്ത മസ്തിഷ്കവുമായി അറിവുതേറ്റുവാൻ ഇറങ്ങിയാൽ താങ്കൾക്ക്‌ ശരിയായ അറിവിനെ ഒരിക്കലും മനസ്സിലാക്കാനോ അംഗീകരിക്കുവാനോ കഴിയില്ല.അതുകൊണ്ട്‌ അറിവുതേടാൻ ഒരുങ്ങും മുമ്പെ ആദ്യം മനസ്സിനെ പാകപ്പെടുത്തുക.

Unknown said...

അറിവു തേടുന്ന സുഹൃത്തേ,

താങ്കൾ എണ്ണമിട്ടു പറഞ്ഞിരിക്കുന്ന അഞ്ചുകാര്യങ്ങളില്ലേ‌? അവ അഞ്ചും താങ്കളുടെ അറിവില്ലായ്മകൾ മാത്രമാണു പ്രതിഫലിപ്പിക്കുന്നതെന്നു തുറന്നുപറയട്ടെ. സാധാരണഗതിയിൽ, ഇടതുപക്ഷവും മറ്റും നടത്താറുള്ള വിദ്വേഷപ്രചാരണങ്ങൾ മാത്രം നിരന്തരം കേൾക്കുകയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ തീരെ അവസരമില്ലാ‍തിരിക്കുകയും ചെയ്യുന്നവർ പറയാറുള്ള ശൈലി തന്നെയാണ് താങ്കളുടേതും. അറിവു തേടാനുള്ള ഉദ്യമങ്ങൾ സ്വാഗതാർഹമാണ്. അഞ്ചുകാര്യങ്ങളേക്കുറിച്ചു സംസാരിക്കണമെങ്കിൽ അതുമാവാം. അതിനു മുമ്പ്‌ വീണ്ടും, പഴയ ചോദ്യം ആവർത്തിക്കുകയാണ്. താങ്കൾ ആദ്യം പറഞ്ഞ കാര്യത്തേക്കുറിച്ചായിരുന്നു എന്റ്റെ ചോദ്യം. മതേതരത്വനിർണ്ണയത്തിന്റെ മാനദണ്ഡങ്ങളേക്കുറിച്ച്‌. മറുപടി ഇനിയും കണ്ടില്ല. മതേതരവാദികളേക്കുറിച്ചു താങ്കൾ പറഞ്ഞതു വെറുതെയങ്ങു പറഞ്ഞുവെന്നേ ഉള്ളൂവെന്നും, എന്റെ ചോദ്യത്തിനു മറുപടി തരാൻ താല്പര്യമോ പറയാൻ ഉത്തരമോ ഇല്ല എന്നുമാണെങ്കിൽ പരാതിയില്ല. തുറന്നു പറയുക. എങ്കിൽ‌പ്പിന്നെ അടുത്ത വിഷയത്തിലേക്കു കടക്കാമായിരുന്നു.

Anonymous said...

ലേഖകനു ചിന്താപരമായി എന്തോ പിശകുണ്ടെന്ന് ഈ ബ്ലോഗ്ഗിലെ മറ്റു ലേഖനങ്ങൾ വായിച്ചാൽ അറിയാം.ഒരു സി.പി.എം വിരോധം ആണതിൽ നിഴലിക്കുന്നത്‌.

സുഹൃത്തേ സി.പി.എം ജനങ്ങളുടെ പ്രസ്ഥാനമാണ്‌.ജ നകീയപ്രശനങ്ങളിലൂടെ സമൂഹത്തിൽ ഇടപെടുന്നവരുമാണ്‌.ദേശാഭിമാനി പത്രം തുടങ്ങുവാൻ പണപ്പിരിവിനു പോയപ്പോൾ തന്റെ പശുക്കുട്ടിയെ വിറ്റ്‌ കാശുകൊടുത്ത കോതറമാതായുടെ പോലുള്ളവർ കരുത്തുനൽകിയ പ്രസ്ഥാനം.അതിനെ തകർക്കുവാൻ വലതുപക്ഷമാധ്യമങ്ങളും ഫാസിസ്റ്റുകളും കാലങ്ങളായി ശ്രമിച്ച്‌ പരാജയപ്പെട്ടത്‌ അറിയില്ലേ? ഇനിയിപ്പോൾ ബ്ലോഗ്ഗുകെഴുതി പൊളിക്കാൻ പറ്റുമെന്നാണോ തെറ്റുപറ്റിമോനേ..ഒരിക്കലും അത്‌ നടക്കില്ല.

ലാവ്ലിൻ കേസും പറഞ്ഞ്‌ എന്തായിരുന്നു ബഹളം എന്നിട്ട്‌ എന്തായി? വി.എസ്സിനെ തെറ്റിദ്ധരിപ്പിക്കുവാൻ മാധ്യമങ്ങൾക്കായി പക്ഷേ അദ്ദേഹം തെറ്റുമനസ്സിലാക്കിയില്ലേ?

സി.പി.എം ഒരു വർഗ്ഗീയകക്ഷിയല്ല.വർഗ്ഗീയതക്കെതിരെ ആണ്‌ പാർട്ടി നിലകൊള്ളുന്നത്‌.തൊഴിലാളി വർഗ്ഗമാണ്‌ അതാണതിന്റെ അടിത്തറ.

വിചിത്രമായ കണക്കാണ്‌ പാർപ്പിടം അവതരിപ്പിക്കുന്നത്‌.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ്‌ പച്ചതൊട്ടില്ലെന്നത്‌ കണ്ടില്ലെന്നുണ്ടോ?

പ്രവീണിന്റെ പരിഹാസം തിരിച്ചറിയാൻ കഴിയുന്നുണ്ട്‌.നകുലനെപ്പോലുള്ളവർ പറയുന്നത്‌ കേട്ട്‌ വഴിതെറ്റരുത്‌.മതമല്ല പ്രശനം എന്ന് മനസ്സിലാക്കുക.ak47 പ്രശനം ചില ഗുണ്ടകളും മറ്റും ആണ്‌.അല്ലാതെ അവർക്ക്‌ മതവുമായി ബന്ധം ഇല്ല.


ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കണമെങ്കിൽ അതിൽ നിന്നും ഉള്ളവർ തന്നെ മുന്നോട്ട്‌ വരണം.ഇല്ലെങ്കിൽ നീതികിട്ടില്ല.അതാണവർ തങ്ങളിൽ ഒരാളെ നിർത്തണം എന്ന് ആവശ്യപ്പെടുന്നത്‌.

നമ്പൂതിരിമാരും,മറ്റും വളരെ കുറവേ ഉള്ളൂ മാത്രമല്ല അവർ പഴയ ആഡ്യന്മാരുമാണ്‌.വീണ്ടുമവരെ തിരികെ കൊണ്ടുവരുന്നത്‌ സവർണ്ണമേധാവിത്വത്തിനു വഴിയൊരുക്കും.

arivu thedi said...

അറിവുതെടുമ്പോള്‍ ഇത്രയും വലിയ വിവരങ്ങളുമായി നിങ്ങളൊക്കെ നടക്കുനുണ്ട് എന്ന് കരുതിയില്ല. എന്നാലും ചില സംശയങ്ങള്‍ കൂടി:
മതേതര മുന്നണി / മൂന്നാം മുന്നണി ഓ കെ. അതായതു ബി ജെ പി കും കൊണ്ഗ്രെസ്സിനും അവരെ എതിര്കുന്നവര്‍ ഒരുമിച്ച് മൂന്നാം മുന്നണി എന്ന് പറയുന്നു. (ഇവരില്‍ പലരും സൌകര്യം പോലെ ബി ജെ പി യുമായും കൊണ്ഗ്രെസ്സുമായും ബന്ധം ഉള്ളവരും ഇനിയും ഉണ്ടാക്കാന്‍ മടിയില്ലതവരുമാണ്.)
ഒന്ന് : മൂന്നാം മുന്നണിയിലുള്ള എതെന്ഘിലും ഒരു കക്ഷി ബി ജെ പി യുമായി സഖ്യം ചേരുമ്പോള്‍ അവര്‍ "ഒറിജിനല്‍" മതെതരവാധികള്‍, കൊള്ളാം!!
രണ്ടു : ഒരു മുന്നണി ഉണ്ടാകുംബോഴെകും അവര്‍ നാളെ രാജ്യം ഭരികും എന്നൊക്കെ "പാര്‍പ്പിടത്തിന്റെ" കൊച്ചു ബുന്ധികെങ്ങനെ മനസ്സിലായി?
മൂന്നു: ഞാന്‍ പരിവാര് കാരനല്ല എന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്നെന്ടെണ്ട്കിലും സംഘ പരിവാറിന്റെ "ഗുണങ്ങളെ" പറ്റി പറയുമ്പോള്‍ എന്തിനിത്ര വിഷമം?
നാല്: സംഘ പരിവാര്‍ ആരെയും തെട്ടിദ്ദരിപ്പികുനില്ല. ശ്രദ്ധിച്ചിട്ടില്ലേ അവര്‍ ഒരിക്കലും ഞങ്ങള്‍ ഹിന്ദു ഭീകരരാനെന്നും മറ്റുള്ളവരെ മുഴുവന്‍ കൊല്ലുമെന്നും ഇലക്ഷനില്‍ പറയാറില്ല.
അഞ്ചു: മുസ്ലിം ലീഗ് മതേതരവാദി കല്‍ തന്നെ. ഇന്നോളം അവര്‍ ഒരു അമ്പലവും പോലിച്ചിട്ടില്ല. ഏതെങ്ങിലും ഹിന്ദുവിനെ അവന്റെ മതം ലീഗിന്റെ ഇസ്ലാം അല്ല എന്ന് പറഞ്ഞു കൊണ്ട് വധം പോയിട്ട് ഏതെങ്ങിലും തരത്തിലുള്ള ഉപദ്രവം പോലും ഉണ്ടായതായി എന്റെ അറിവിലില്ല. മാത്രമല്ല ധാരാളം ഹിന്ദുക്കള്‍ ലീഗിനോട് സഹകരികുന്നുമുണ്ട്. ഇതൊക്കെ മനസ്സിലാങനമെങ്ങില്‍ സംഘ പരിവാറിന്റെ ശാകയില്‍ നിന്നും പഠിച്ചത് ചര്ദിച്ചു കൊണ്ടിരുന്നാല്‍ നടകില്ല, ഇതെല്ലം വെടിഞ്ഞു മനുഷ്യനാകാന്‍ നോക്ക്.
ഇത്രയും വായിച്ചിട്ടും മതെയ്തരം മനസ്സിലയില്ലെങ്ങില്‍ ഒന്ന് കൂടി പറഞ്ഞു തരാം. തന്റെ സ്വന്തം മതത്തെ സംരക്ഷികുന്നതോടൊപ്പം മറ്റുള്ള മതസ്ഥരെയും അന്ഗീകരിക്കുകയും മറ്റുള്ള മതസ്തര്‍കുമേല്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കതിരിക്കുകയും അവരുടെ മേല്‍ കുതിര കയറാതിരിക്കുകയും ചെയ്യുക. വളരെ നിസ്സാരം പക്ഷെ അദ്വാനി മാര്കും തോഗാടിയമാര്‍കും പറ്റി എന്ന് വരില്ല.
ആറ് : പിന്നെ കണ്ണൂരില്‍ കൊല്ലപെടുന്ന എല്ലാവരെ പറ്റിയും ആണ് പറഞ്ഞത്. അതില്‍ മുഖ്യ പങ്കു വഹിക്കുന്ന സംഘ പരിവാരം അറിഞ്ഞുകൊണ്ട് പാവപെട്ട ഹിന്ദുക്കളെ കൊലക്ക് കൊടുക്കുന്നു എന്ന് തന്നെയാണ് പറഞ്ഞത്. മതവും ജാതിയും നോകി കൊല്ലപെടുന്നവരെ വേര്‍തിരിക്കുന്ന ഏര്‍പ്പാട് എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ പറയുകയാണ്‌ ബന്ങാലില്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും (മരിച്ചവര്‍ ക്രിസ്ത്യനോ, ഹിന്ദുവോ, മുസ്ലിമോ) എന്ന് നോക്കാതെ അതിനെ എതിര്‍ക്കണം. അല്ലാതെ സംഗ പരിവാരം എന്ത് വൃത്തികേട്‌ ചെയ്താലും അവരെ ന്യായീകരിക്കുകയും ബാകിയുല്ലവരൊക്കെ കപട മതെതരക്കരെന്നു ആക്ഷേപിക്കുകയും ചെയ്യലല്ല. ജാതിയുടെ യും മതത്തിന്റെയും പേരില്‍ മാത്രം ശബ്ദിക്കുന്ന ബി ജെ പി തന്നെ മറ്റുള്ളവര്‍ സ്ഥനാര്തികളെ നിര്‍ത്തുമ്പോള്‍ മതവും ജാതിയും നോക്കി വിലപിക്കുന്നത് കാണാന്‍ നല്ല രസമുണ്ട്. മഞ്ഞ ബാധിച്ചവര്‍ക്ക്‌ എല്ലാം മഞ്ഞയായെ തോന്നൂ എന്ന് പറയുന്നത് എത്ര ശരിയാണ്. കേരളത്തിലുള്ള (അല്ലെങ്ങില്‍ ഇന്ത്യയിലെ) സ്ഥനാര്തികളെ ഞങ്ങളാരും ജാതിയോ മതമോ നോകിയല്ല കാണുന്നത്. അവന്‍ ക്രിസ്ത്യനാണോ, മുസ്ലിമാണോ, അതോ ഹിന്ദുവോ എന്നോകെ സൂക്ഷ്മ പരിശോടനക്ക് വിധേയമാകുന്നത്, അങ്ങിനെ എല്ലാ ശാഖകളിലും മുടങ്ങാതെ പോയി അന്യ മത വിധുവേശവും അസഹിഷ്ണുതയും ഉരുവിട്ട് ശീലിച്ചത് കൊണ്ട് പറ്റുന്നതാണ്.
വാല്‍കഷ്ണം : രാഷ്ട്ര പിതാവിനെ കൊന്നത് കഷടകാലത്തിനു വല്ല ന്യുന പക്ഷ സമുദായക്കരനായിരുന്നെങ്ങില്‍ എന്തായിരിക്കും പുകില്?!!

arivu thedi said...
This comment has been removed by the author.
Anonymous said...

കാശ്മീരിലേക്ക് ആയുധവുമായി ആളെ അയച്ചു എന്ന് പറയുന്നതിനോട് എനിക്കും യോജിപ്പില്ല. കേരളത്തിന്റെ ആഭ്യന്തര മന്ത്രി പോലും ഇത് പച്ച കള്ളമാണെന്ന് പല തവണ ആവര്തിച്ചതാണ്. ഇന്റെല്ലിഞെന്സിനെയും പോലീസിനെയും അവലംബിച്ച് പറയുന്നതിനേക്കാള്‍ വിവരം ബി ജെ പി യും ശിന്ഘിടികളും പറയുന്നതാണെന്ന് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം. ഈയിടെ കൂട്ടത്തില്‍ പുതിയ ഒരു കുഞ്ഞാടിനെ കണ്ടല്ലോ, എന്താ അത് ആ ശ്രി രാവണ സേനയോ മറ്റോ എന്തോ, ദൈവമേ എന്തല്ലാം തരം ജീവികള്‍? അതും മാഹന്മാരുടെ പേരും മറ്റും പറഞ്ഞു. അതിനെ ന്യായികരിക്കാന്‍ കുറെ ബ്ലോഗുന്ധികളും!!.

Anonymous said...

ലെട്ടെസ്റ്റ് ന്യുസ് : രാജ് നാത് സിങ്ങും അരുണ്‍ ജയത്ളിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അദ്വാനി ഇടപെടുന്നു. തള്ളെ "യഥാര്‍ത്ഥ" മതേതരവാദികള്‍ തമ്മിലും തര്‍ക്കവും അടിയും ഒക്കെ ഉണ്ടാവുമോ? ഞാന്‍ വിചാരിച്ചു മുകളിലെ എഴുത്തും വീരവാദവും ഒക്കെ കണ്ടപ്പോള്‍ ഇതൊക്കെ കപട മതേതരവാദികള്‍ തമ്മില്‍ മാത്രമേ ഉള്ളൂ എന്ന്.
പിന്കുറി: കപട മതേതര വാദികള്‍ എന്നാ വാക്കിനു കടപ്പാട് മരുപക്ഷതോട്.

Unknown said...

arivu thedi,

കശ്മീരിന്റെ കാര്യം പറയുമ്പോൾ അനോണിമസാകേണ്ട ആവശ്യമൊന്നുമില്ലായിരുന്നല്ലോ. ആ കമന്റ്‌ സ്വന്തം പേരിൽത്തന്നെ കിടന്നാൽ എന്തായിരുന്നു കുഴപ്പം? അതോ അബദ്ധം പറ്റിപ്പോയതാണോ? കമന്റുകൾ എപ്പോളും പ്രിവ്യൂ ചെയ്തിട്ടുമാത്രം പബ്ലീഷ്‌ ചെയ്യുന്നതു ശീലമാക്കൂ. ഇനിയിപ്പോൾ എന്തായാലും പോട്ടെന്നു വയ്ക്കുക. കുറച്ചുപേർ മാത്രം കണ്ടെന്നു സമാധാനിക്കുക. അതിനു ശേഷം രണ്ടാമതു വന്നതും താങ്കൾ തന്നെയാണെന്ന്‌ എളുപ്പം മനസ്സിലാകും. ഇനിയിപ്പോൾ വരുന്ന അനോണിമസുകളുടെ മുഴുവൻ ഉത്തരവാദിത്തം താങ്കളുടെ തലയിലിരിക്കാനും സാദ്ധ്യതയുണ്ട്‌. ആളുകൾ വെറുതെ താങ്കളെ സംശയിക്കും. കുറച്ചുകൂടി ശ്രദ്ധിക്കുക.

Unknown said...

>>[Anonymous said... March 16, 2009 4:23 AM] “
സി..പി.എമ്മിനെ തകർക്കുവാൻ വലതുപക്ഷമാധ്യമങ്ങളും ഫാസിസ്റ്റുകളും കാലങ്ങളായി ശ്രമിച്ച് പരാജയപ്പെട്ടത് അറിയില്ലേ? ഇനിയിപ്പോൾ ബ്ലോഗുകളെഴുതി പൊളിക്കാൻ പറ്റുമെന്നാണോ? തെറ്റുപറ്റിമോനേ..ഒരിക്കലും അത് നടക്കില്ല.



[നകുലൻ] സത്യത്തിൽ, താങ്കളുടെ കമന്റിലെ ഓരോ വാചകവും മറുപടി അർഹിക്കുന്നുണ്ടായിരുന്നു. അണികളിൽ ആവേശം നിറയ്ക്കാനായി നേതൃത്വം അവതരിപ്പിച്ചുനൽകുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നതു മൂലം മനസ്സിൽ ഉടലെടുക്കുന്ന മിഥ്യാബോധമാണ് പല വാചകങ്ങളുടെയും പിറവിയ്ക്കു പിന്നിൽ. അവയ്ക്കൊന്നും യാഥാർത്ഥ്യങ്ങളുടെ പിൻബലമില്ല. എല്ലാം വിശദമാക്കുവാൻ സമയപരിമിതി മൂലം കഴിയില്ല.

ഏതെങ്കിലുമൊരു ബ്ലോഗ് പോസ്റ്റിൽ ചെന്നിട്ട് “സി.പി.എമ്മിനെ പൊളിക്കാൻ ബ്ലോഗെഴുതി നോക്കുകയാണോ മോനേ” എന്നൊക്കെ ചോദിക്കുകയും നടപ്പില്ലെന്നു വെല്ലുവിളിക്കുകയുമൊക്കെ ചെയ്യണമെങ്കിൽ അപാരമായ ധൈര്യം തന്നെ വേണമെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ. അത്തരമൊരു കടന്ന പ്രയോഗമൊന്നും ഇവിടെ “മറുപക്ഷ“ത്തിനെന്നല്ല, ഏതെങ്കിലുമൊരു ബ്ലോഗർക്ക് എതിരെ ആരും ഇതുവരെ ഉന്നയിച്ചു കേട്ടിരുന്നില്ല. പാർട്ടി വിമർശിക്കപ്പെടുമ്പോൾ താങ്കൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടെങ്കിൽ, വിമർശനങ്ങളിൽ കഴമ്പുണ്ടെനു തന്നെയാണതു തോന്നിപ്പിക്കുന്നത്. സ്വതന്ത്രമാദ്ധ്യമങ്ങളെ സി.പി.എമ്മും അണികളും എത്രമാത്രം ഭയക്കുന്നു എന്നതാണിവിടെ വെളിവാകുന്നത്.

സി.പി.എം. വർഗ്ഗീയതക്കെതിരെ നിലകൊള്ളുന്നു എന്നു താങ്കളും പറയുന്ന സ്ഥിതിയ്ക്ക്, എന്താണു വർഗ്ഗീയത എന്നു കൂടി ഒന്നുരണ്ടുവാചകങ്ങളിലെങ്കിലും പറഞ്ഞുവയ്ക്കുണമെന്ന് അപേക്ഷ. മതേതരത്വം നിർണ്ണയിക്കപ്പെടുന്നതിന്റെ മാനദണ്ഡമെന്താണെന്ന് “അറിവു തേടി” പറയട്ടെ. സി.പി.എം. എതിർക്കുന്ന “വർഗ്ഗീയത” എന്താണെന്നു താങ്കൾ കൂടി പറഞ്ഞുതന്നാൽ ചിത്രം വ്യക്തമാകും. (അതോ ഇനി അദ്ദേഹത്തിന്റെയും താങ്കളുടെയും കാര്യത്തിൽ, “അദ്വൈത”ദർശനമാണോ ശരി എന്നും സംശയമുണ്ട്)

“നകുലനെപ്പോലുള്ളവർ പറയുന്നത് കേട്ട് വഴിതെറ്റരുത് “ എന്ന വാചകവും ശ്രദ്ധിച്ചു. ഏതാണു ശരിയായ വഴിയെന്നത് ആപേക്ഷികമല്ലേ സുഹൃത്തേ? ബോധപൂർവ്വം സി.പി.എമ്മിനെ തകർക്കാനായി ആരും ബ്ലോഗെഴുതുന്നുണ്ടെന്നൊന്നും ദയവായി കരുതാതിരിക്കുക. ഓരോരുത്തരുടേയും മനസ്സിലുണ്ടാകുന്ന സംശയങ്ങൾ പോസ്റ്റുകളിലൂടെ പുറത്തുവന്നെന്നിരിക്കും. (വി.എസിനു പറ്റിയതു പോലുള്ള?) തെറ്റിദ്ധാരണകൾ മാത്രമാണ് എന്നുണ്ടെങ്കിൽ അതു തിരുത്താൻ താങ്കളേപ്പോലുള്ളവർ ശ്രമിക്കുക. കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കുക.

സി.പി.എമ്മിന്റെ വർഗ്ഗീയതാവിരുദ്ധമേനിനടിക്കലുകൾ മറ്റുള്ളവർ തീരെ മുഖവിലയ്ക്കെടുക്കാറില്ല. അതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് പല പല പോസ്റ്റുകൾ തന്നെ എഴുതിയിരുന്നു. പാർട്ടി പ്രവർത്തകരുടെ ചട്ടക്കൂടിനു പുറത്തുള്ള ഏതൊരാൾക്കും ഉണ്ടാകാവുന്ന സ്വാഭാവികസംശയങ്ങൾ എന്നു മാത്രം പരിഗണിച്ച്, ദയവായി മറുപടി പറയുക.

പല പോസ്റ്റുകളുടെ ഒരു ശ്രേണിയിലെ ആദ്യ പോസ്റ്റ് ഇവിടെ : - പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ. എല്ലാ പോസ്റ്റുകളും വായിച്ചിട്ട് കഴിയുമെങ്കിൽ എല്ലാത്തിനും മറുപടി എഴുതുക. പാർട്ടിയേക്കുറിച്ച് ഏതെങ്കിലും ഒരാൾക്കല്ല – അനേകമാളുകളുടെ മനസ്സിലുള്ള ധാരണകൾ മാറാൻ അത് ഉപകരിക്കും.

Unknown said...

>> >> [‘arivu thedi’ said … March 16, 2009 5:49 AM]
മുസ്ലിംലീഗ് ഏതെങ്ങിലും ഹിന്ദുവിനെ അവന്റെ മതം ലീഗിന്റെ ഇസ്ലാം അല്ല എന്ന് പറഞ്ഞു കൊണ്ട് വധം പോയിട്ട് ഏതെങ്ങിലും തരത്തിലുള്ള ഉപദ്രവം പോലും ഉണ്ടായതായി എന്റെ അറിവിലില്ല. ഇതൊക്കെ മനസ്സിലാകണമെങ്കിൽ സംഘപരിവാറിന്റെ ശാഖയിൽ നിന്നും പഠിച്ചത് ഛർദ്ദിച്ചു കൊണ്ടിരുന്നാൽ നടക്കില്ല. ഇതെല്ലാം വെടിഞ്ഞു മനുഷ്യനാകാൻ നോക്ക്. ”<<

:)

താങ്കളുടെ അറിവിലില്ലാത്തതു പലതും ലോകത്തു നടന്നിട്ടുണ്ടെന്നു തോന്നുന്നു. സംഘശാഖയിൽ പോയിട്ടില്ലാത്ത ആളെന്ന നിലയ്ക്ക് ഞാൻ മനുഷ്യൻ തന്നെയായിരിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഈ മറുപടി പറയുന്നത്. ശാഖയിൽ നിന്നല്ലാതെ, ചരിത്രപുസ്തകങ്ങളിൽ നിന്നു പഠിച്ചതു ചിലതു പറയുവാൻ അനുവദിക്കണമെന്നപേക്ഷ. താങ്കളുടെ മുൻ‌വിധികൾക്കും തെറ്റിദ്ധാരണകൾക്കും ഇടിവുണ്ടാക്കിയേക്കാവുന്ന സംഗതിയായിരിക്കുമെന്നതുകൊണ്ട് മനംപിരട്ടലുണ്ടാവാനും, ഛർദ്ദിക്കുന്നതായി തോന്നുവാനുമൊക്കെ ഇടയുണ്ട്.

മുസ്ലീം ലീഗുകാർ ഹിന്ദുക്കളെ വധിക്കുന്നതു പോയിട്ട് മതത്തിന്റെ പേരിൽ അവർക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം പോലും ഏല്പിച്ചിട്ടില്ലെന്നാണു താങ്കൾ അറിഞ്ഞുവച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ അവർ ഹിന്ദുക്കളെ ഉമ്മ വയ്ക്കുന്ന സ്വഭാവമുള്ളവരായിരിക്കണം. ആ ചുടുചുംബനങ്ങളുടെ ആഘാതം താങ്ങാൻ വയ്യാതെയായിരിക്കണം ഒരൊറ്റ നഗരത്തിൽ മാത്രം ആയിരക്കണക്കിന് ഹിന്ദുക്കൾ മണിക്കൂറുകൾക്കുള്ളിൽ മരിച്ചുവീണത്. “പ്രത്യക്ഷ നടപടി” അഥവാ “ഡയറക്ട് ആക്ഷൻ“ എന്നായിരുന്നു മുസ്ലീം ലീഗിന്റെ ഉമ്മവയ്പിന്റെ ഓമനപ്പേര്. ഇവിടെ “ആയിരക്കണക്കിന് “ എന്നു പറഞ്ഞത്, സാധാരണ എല്ലാവരും വെറുതെയങ്ങു പറയാറുള്ളതു പൊലെ നീട്ടിയങ്ങു പറഞ്ഞുനോക്കിയതല്ല. മൊത്തം മരണമടഞ്ഞവർ നാലായിരത്തിലേറെയായിരുന്നു! പറഞ്ഞുവരുമ്പോൾ, ഇത് ഗോധ്രാനന്തര കലാപത്തിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും മൊത്തം സംഖ്യയുടെ നാലിരട്ടി വരും. മതേതരവാദികൾക്ക് ഇഷ്ടപ്പെട്ടേക്കില്ലെങ്കിൽക്കൂടി.

മലയാളികളായ മുസ്ലീം ലീഗുകാരും പ്രത്യക്ഷനടപടിയുടെ ദിവസം വെറുതെയിരിക്കുകയൊന്നുമായിരുന്നില്ല. അന്നാണ് കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും കുപ്രസിദ്ധമായ മുദ്രാവാക്യങ്ങളിലൊന്ന് ഇവിടുത്തെ തെരുവുകളിൽ മുഴങ്ങിയത്.

പത്തണയ്ക്കു
കത്തിവാങ്ങി
കുത്തിനേടും
പാകിസ്ഥാൻ!

‘ബ്ലാക്ക് ആൻഡ് വൈറ്റ്‘ ആണെങ്കിൽകൂടി ബീഭത്സതയ്ക്ക് ഒരു കുറവുമില്ലാത്ത ചിത്രങ്ങൾ കണ്ടാൽ നടുങ്ങില്ല എന്നു നല്ല മനസ്സുറപ്പുണ്ടെങ്കിൽ, വിക്കിപീഡിയ നോക്കാം. അവിടം മുതൽ താങ്കൾക്കു ചില പുതിയ അറിവുകൾ നേടിത്തുടങ്ങാം. http://en.wikipedia.org/wiki/Direct_Action_Day

ഇനിയിപ്പോൾ - അതു വേ – ഇതു റേ - ആ മുസ്ലീം ലീഗല്ല ഈ മുസ്ലീം ലീഗ് - എന്നാണെങ്കിൽ, എന്താണു മാറ്റമെന്നു വിശദമാക്കുക. ഇന്ത്യൻ യൂണിയൻ എന്നൊരു കൂട്ടിച്ചേർപ്പ് പേരിൽ വരുത്തിയതല്ലാതെ, എന്താണു മാറ്റമെന്നു വ്യക്തമായി പറഞ്ഞുതരണം. പ്രവർത്തകരോ നേതാക്കളോ മാറിയിരുന്നോ എന്നു പറഞ്ഞുതരണം. ഇപ്പോൾ, പുതിയ തലമുറകൾ ആകെ മാറിയെന്നാണെങ്കിൽ അതു പറയണം. അല്ലാതെ, മതതീവ്രവാദബന്ധമുള്ള സംഘടനകളെ ഒരു സുപ്രഭാതത്തിൽ മാമ്മോദീസാ മുക്കി മതേതരവാദികളാക്കി അവതരിപ്പിക്കുന്ന മാർക്സിസ്റ്റുപരിപാടി പോലെയുള്ള വാദങ്ങൾ സ്വീകാര്യമല്ല. എന്തുകൊണ്ട് വ്യത്യാസം എന്നു വ്യക്തമായിത്തന്നെ പറഞ്ഞുതരിക.

എന്റെ സുഹൃത്തേ – താങ്കൾ ഒത്തിരി കാര്യങ്ങൾ ഇനിയും മനസ്സിലാക്കി വയ്ക്കാനുണ്ടെന്നു തോന്നുന്നു - ഒത്തിരിയൊത്തിരി.

ആവേശം നല്ലതാണ്. പക്ഷേ അബദ്ധം പറ്റാതെയും നോക്കണം. സംഘപരിവാർ സംഘടനകളെ എതിർക്കുന്നവർ പല പ്രചാരണങ്ങളും അഴിച്ചുവിട്ടെന്നിരിക്കും. അതൊക്കെ കണ്ണുമടച്ച് ഏറ്റുപിടിച്ചു ബഹളം വയ്ക്കുന്നതിൽ നിന്ന് കുറച്ചു സമയമെങ്കിലും കടമെടുത്ത് കുറച്ചൊക്കെ ചിന്തിക്കുകയും വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യൂ. ആദ്യമായി, സംഘപരിവാർ സംഘടനകളുടെ വ്യാപ്തിയും ജനസ്വാധീനവും എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാൻ ശ്രമിക്കൂ. എന്താണവരുടെ വളർച്ചയ്ക്കു കാരണമെന്നു കണ്ടെത്തൂ. അന്യമതവിദ്വേഷത്തിലൂന്നിക്കൊണ്ട് ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കാനോ തല്ലാനോ കൊല്ലാനോ ഒക്കെ പ്രവർത്തിച്ചാൽ ഭാരതം പോലൊരു പ്രദേശത്ത് ഇത്രയുമധികം ആളുകളെ ഒരുമിപ്പിച്ചു നിർത്താൻ സാധിക്കുമോ എന്നൊന്നു ചിന്തിക്കൂ. എന്തൊക്കെ ഘടകങ്ങളായിരിക്കും അവരെ കൂട്ടിയിണക്കുന്നത് എന്നൊക്കെ ആലോചിക്കൂ. പുറത്തേക്കു പറഞ്ഞില്ലെങ്കിലും, സ്വന്തമായി മനസ്സിലാക്കി വയ്ക്കുകയെങ്കിലും ചെയ്യൂ. അല്ലെങ്കിൽ ഇനിയും അബദ്ധങ്ങൾ പറ്റും.

>> >> [‘arivu thedi’ said … March 16, 2009 5:49 AM] “അറിവുതേടുമ്പോൾ ഇത്രയും വലിയ വിവരങ്ങളുമായി നിങ്ങളൊക്കെ നടക്കുന്നുണ്ട് എന്ന് കരുതിയില്ല. ”<<

അറിവുകൾ എല്ലായ്പ്പോഴും നല്ലതാണ്. ‘തിരിച്ചറിവുകൾ’ പ്രത്യേകിച്ചും.

കൂടുതൽ അറിവു നേടുന്നതിലേക്കായി എല്ലാവിധ ആശംസകളും നേരുന്നു.

അഹങ്കാരി... said...

പൊന്നാനി...മതേതരത്വം...രണ്ടത്താണി..പിഡിപി...

വാട്ട് ആന്‍ ഐഡിയ സര്‍ജീ...

ദാ കണ്ടില്ലേ...മതേതരത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ഇപ്പോള്‍ സിപി‌‌എം പൊക്കിപ്പിടിക്കുന്ന പ്രിയ മദനിയെ പറ്റി ഈ ജന്മഭൂമി ഇതെന്തൊരു അപവാദമാ പറയുന്നതെന്ന്ന്‍ നോക്കിയേ...

കേരളാ പോലീസും സംഘപരിവാര്‍ സംഘടനയായോ! സംശയം...സംശയം!!!

നോക്കിക്കേ ഇവിടേ

ഇന്ത്യന്‍ എക്സ്പ്രെസും പറഞ്ഞിരിക്കണൂ....

ഏതായാലും അറിവു തേടീ‍... മറുപക്ഷം പോലും പറയാത്ത സംഘപരിവാറിനെ ഇവിടേക്ക് വലിച്ചോണ്ട് വന്നതിന്റെ സാംഗത്യം മനസിലാക്കാന്‍ സ്റ്റീഫന്‍ കാക്കിംഗ്സ് ഒന്നുമാകണ്ട്ണല്ലോ!

ഈ വിഷയം ഇതേ രീതിയില്‍ ചര്‍ച്ചാ ചെയ്യപ്പെടരുത്....അതല്ലാതെന്ത്?? അല്ലേ?

ഏതായാലും അറിവ് തേടി നടക്കയല്ലേ....നടക്കട്ടെ...അറിവു ലല്‍ഭിച്ചു കഴിയുമ്പൊള്‍ അത് നമ്മക്കും കൂടി പകര്‍ന്നു തരണേ

അഹങ്കാരി... said...

ദാ ഇത് പറഞ്ഞീ‍രിക്കുന്നത് കമ്യൂണിസ്റ്റുകള്‍ തന്നെയാണ്

http://www.janmabhumionline.net/content/view/4970/63/

അഹങ്കാരി... said...

മതേതരത്വമെന്നാല്‍ ഇതാകുന്നു, ഇതാകുന്നു , ഇത് മാത്രമാകുന്നു

ഇന്ത്യന്‍ എക്സ്പ്രെസ്സ് വാര്‍ത്ത

paarppidam said...

മതമേലധ്യക്ഷന്മാരുടെ ഇച്ചക്കനുസരിച്ച്‌ സ്ഥാനാർത്ഥി നിർണ്ണയം നടത്തരുതെന്ന് സഖാവ്‌ വി.എസ്‌ വ്യക്തമാക്കിയതു കണ്ടിരിക്കും.ഇതുതന്നെയാണ്‌ രാഷ്ടേ‍ീയത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും സാമാന്യബോധം ഉള്ളവരും പറയുക.



ചോദ്യങ്ങൾക്ക്‌ മറുപടി നൽകുവാൻ കഴിയാതെ കാടും പടലവും തല്ലുന്നതിൽ അർത്ഥമില്ല.കഴിയുമെങ്കിൽ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ മറുപടി പറയുക.

1. കോൺഗ്രസ്സിനും ബിജെപിക്കും ബദൽ എന്ന രീതിയിൽ രൂപം കൊണ്ട്ഗ മൂന്നാം മുണ്ണണി പ്രസ്ഥാനം.മാധ്യമങ്ങളിലൂടേയും മൂന്നാം മുന്നണിയുടെ പ്രചാരണങ്ങളിലൂടേയും പറഞ്ഞ കാര്യങ്ങൾ വച്ചാണ്‌ ഈ ഞാൻ പറഞ്ഞത്‌.
2.സംഘപരിവാറിന്റെ "ഗുണങ്ങളെ"പറ്റിയല്ല ലേഖകനും ഞാനും ഉന്നയിച്ചത്‌.താങ്കളോട്‌ ചോദ്യങ്ങൾ ഉന്നയിച്ചതും.അതിനു മറുപടി പറയുക.
3.മതേതരവാദികൾ എന്തിനാണ്‌ ഹേ മതത്തിന്റെ പേർ രഷ്ടീയകക്ഷിക്ക്‌ ചേർക്കുന്നത്‌?ആ മതവിഭാഗത്തിൽ പെടുന്നവരുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുവാൻ അല്ലേ? മതവും രഷ്ടീയവും രണ്ടാണെന്ന് എന്തുകൊണ്ട്‌ തിരിച്ചറിയുന്നില്ല.അംബലം പൊളിയെ കുറിച്ചല്ലല്ലോ ചർച്ച.

4.താങ്കൾ പറഞ്ഞ മതേതരത്വം ആണോ സമകാലിക രാഷ്ടേ‍ീയ സാമൂഹയ മണ്ടലത്തിൽ നിലനിൽക്കുന്നത്‌?

5.ഇവിടെ ബി.ജെ.പിക്കാർ അല്ല വിലപിക്കുന്നത്‌.എസ്‌.എൻ.ഡി.പിയും എൻ.എസ്സ്‌.എസ്സും.ഒന്നും ബിജെപി സംഘടനയുവാമ്യി അല്ല സഹകരിക്കുന്നെത്‌.അവർ സഹകരിച്ചിരുന്നേൽ എന്നേ ബി.ജെ.പിക്ക്‌ നിയമസഭയിൽ അംഗത്വം കിട്ടിയേനെ?

6.താങ്കൾ ശാഖ ശാഖ എന്ന് വിളിച്ചുകൂവുന്നതല്ലാതെ ഞാനിതുവരെ ഏതെങ്കിലും ശാഖയിൽ ചേർന്ന് പ്രവർത്തിച്ചതായോ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ/പൊതുയോഗത്തിൽ ശാഖയുടെ പ്രതിനിധിയായി പങ്കെടുത്തതായോ വ്യക്തമാക്കാമോ?
എന്റെ പേരിൽ ഉണ്ടായിരുന്ന ഏതുസമരത്തിൽ ഏതുസംഘടനയുടെ പേരിൽ നിലകൊണ്ടതിന്റെ പേറിൽ ആയിരുന്നു എന്ന് അറിയാമോ? ചുമ്മാ ആരോപണം ഉന്നയിക്കരുത്‌.

വികലവും വക്രതനിറാഞ്ഞതുമായ രീതിയിൽ കര്യങ്ങൾ അവതരിപ്പിക്കുന്ന അറിവുതേടിയുടെ നിലപാടിനോടു യോജിക്കുവാൻ കഴിയില്ല.ആരെങ്കിലും കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിച്ചാൽ അവനെ സംഘപരിവാറാക്കിൽ വിരട്ടിയോടിക്കുന്ന,മിണ്ടിയാൽ രാഷ്ടപിതാവിനെ വധിച്ചവർ എന്ന് പറയുന്ന(ഇതുസംബന്ധിച്ച്‌ ഇന്ദിരാഗാന്ധിയുടേ കാലാത്‌ നടന്ന ഒരന്വേഷണത്തിൽ ആർ.എസ്സ്‌.എസ്സിനു പങ്കില്ലെന്ന് വ്യക്തമായിരുന്നു,അതൊരു ജുഡീഷ്യൽ അന്വേഷണം ആയിരുന്നെന്നും കുൽക്കർണ്ണി കമ്മീഷൻ എന്നോ മറ്റോ ആയിരുന്നു ആ കമ്മീഷന്റെ പേരെന്നും ആണ്‌ എന്റെ അറിവ്‌)

arivu thedi said...

ദൈവമേ എന്തൊക്കെ അറിവുകളാണ് !! അങ്ങിനെ ഗാന്ധി വധവും മറ്റുള്ളവരുടെ തലയില്‍. ഈ കല്കരി കമീഷന്‍ നമ്മുടെ ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്‍ പോലെയായിരിക്കും. മുസ്ലിം വര്‍ഗീയത ചികയാന്‍ അറുപതു വര്‍ഷങ്ങള്‍ പിറകോട്ടു പോകേണ്ടി വന്നു അല്ലെ? സ്വാതത്രാനന്ദര ഇന്ത്യയില്‍ അതിനു ശേഷം വളരെ മൃഗീയവും എകപക്ഷീയവുമായി സംഘ പരിവാറിന്റെ നേതൃത്തില്‍ നടന്ന കലാപങ്ങള്‍ തല്‍കാലം ഗൂഗിളിലും വികി പീടിയിലും ഒന്നും തിരയണ്ട അല്ലെ. ഭഗല്‍പൂര്‍, സൂരത്, മുംബൈ, കോയമ്പത്തൂര്‍, മംഗലാപുരം, ഗുജറാത്ത്, ഒറീസ്സ, രാജസ്ഥാന്‍, (സോറി കാര്യാ കാരണ സഹിതം എഴുതുകയനെങ്ങില്‍ ഞാന്‍ ഇന്ന് മുഴുവന്‍ ഇതിനു വേണ്ടി ഇരികേണ്ടി വരും ) അങ്ങിനെ എന്തല്ലാം കലാപങ്ങള്‍ ഈ പശു മാര്‍ക് സന്ഘടനയില്‍ നിന്നും ജനം കണ്ടു. ഇതില്‍ ഒടുവിലതെതല്ലേ (ഓ അങ്ങിനെ പറയാന്‍ പറ്റില്ല ഇനിയും എത്രയെണ്ണം നടക്കാന്‍ ബാകി) ഗുജറാത്തും ഒരിസ്സയുമൊക്കെ. എന്നെ കണ്ടാല്‍ കുമ്പളം കട്ടവനെ പോലെ തോന്നുമോ എന്ന് പണ്ടാരോ ചോദിച്ചപോലുണ്ട് "പാര്‍പ്പിടത്തിന്റെ" ഓരോ കമന്റുകള്‍. പണ്ടെന്നോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ട് ഇപ്പോഴും അങ്ങിനെ തന്നെയാവുമോ? അങ്ങിനെയാനെങ്ങില്‍ സി കെ പത്മനാഭന്‍ ഇപ്പോഴും ഒരു കമ്മുനിസ്ടാകുമല്ലോ? സംഘ പരിവാറിനെ വലിചിഴക്കരുതെന്നു പറയുന്നു. അവര്‍ ഇന്ത്യയിലല്ലേ പ്രവര്തികുന്നത്? മതേതരത്തിന്റെ സ്വതം തിരയുന്നതില്‍ അവര്‍ വേണ്ട, അവര്‍ കടുത്ത വര്‍ഗീയ വാദികള്‍ ആണെന്നുള്ളത്‌ കൊണ്ടാണോ , അവരെ മാറ്റി നിര്‍ത്തുന്നത്?
ഇനി താഴെ പറയുന്ന ഒരു ചെറിയ വാര്‍ത്ത കൂടി ശ്രദ്ധിക്കൂ.
"കൃസ്ത്യാനി"യായ ചാര്‍ളി ചാപ്ലിനെതിരെയും ഹിന്ദുത്വ സംഘം.
"ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.
സിനിമാ സംഘത്തിന് കടപ്പുറത്ത് വെച്ച് ഷൂട്ടിങ്ങിനുള്ള അനുമതി നല്‍കിയിരുന്നതായി ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഹേമലത അറിയിച്ചു.

Anonymous said...

അറിവുതെടി, താങ്ങല്കെണ്ടാരിയാം? താങ്കളുടെ അറിവൊക്കെ ഒരു അറിവാണോ? ബി ജെ പി യും ആര്‍ എസ് എസ്സും ഇന്ത്യയെ ഉയിര്‍ത്തി എഴുന്നെല്‍പ്പിക്കുകയല്ലേ ചെയ്തത്. അവര്‍ പള്ളി പൊളിച്ചില്ല, നാട്ടില്‍ കലാപങ്ങലോന്നും ഉണ്ടാകിയില്ല. എന്തിനു അവരുടെ യോഗാസന കേന്ദ്രത്തെ നിങ്ങളെ പോലുള്ളവര്‍ ശാഖ എന്നും ആയുധ പരിശീലന കേന്ദ്രം എന്നൊക്കെ വിളിച്ചു. ഹിന്ദു മുസ്ലിം മ്യ്ത്രികുവേണ്ടി അവര്‍ രഥ യാത്ര നടത്തി. ഒരു മുസ്ലിമും കൊല്ലപെടാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചു. samnaയും organaisarഉം മത സൌഹാര്‍ദം ഊട്ടിയുരപ്പിച്ചു. എന്നിട്ടും തങ്ങള്‍ അവരെ ഇതിലേക്ക് "വലിച്ചിഴച്ചത്" ഗാന്ധി വധതെകാല്‍ വലിയ പാതകം തന്നെ. കഷ്ടം.

മറുപക്ഷം said...

അറിവുതേടി നിങ്ങൾ ആദ്യം പോസ്റ്റ്‌ ഒരാവർത്തി മനസ്സിരുത്തിവായിക്കുക.എന്നിട്ട്‌ ചർച്ചയിൽ പങ്കെടുക്കുക. ബോധപൂർവ്വം വിഷയത്തിൽ നിന്നും മാറിപ്പോകുന്നത്‌ മറ്റൊരു തന്ത്രമാണെന്ന് എനിക്കറിയാം.കാരണം ഇത്തരം ഒരുവിഷയം വായിച്ച്‌ ഒരു ഭൂരിപക്ഷക്കാരനെങ്കിലും ശരിയാം വണ്ണം കാര്യങ്ങൾ ചിന്തിച്ചാൽ അതിവിടത്തെ കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും നിരുപാധികമായി ലഭിക്കുന്ന വോട്ടുകളെ ബാധിക്കും.

പൊന്നാനിയിൽ മുസ്ലീം സ്ഥാനാർത്ഥിയെയും,എറണാംകുളത്ത്‌ ലത്തീൻ കത്തോലിക്കനേയും ഒക്കെ തിരയുന്ന ഇരുപക്ഷത്തിനും അതുപോലെ എസ്‌.എൻ.ഡിപിക്കാരനേയും,എൻ.എസ്സ്‌.എസ്സ്കാരനേയും ഒക്കെ നിർത്തേണ്ടിവന്നാൽ ചുറ്റിപ്പോകും. അതുകൊണ്ട്‌ അവരെ അവകാശബോധം ഇല്ലാത്തവരായി നിർത്തി പോസ്റ്ററൊട്ടിക്കാനും,ജെയ്‌വിളിക്കാനും,കൊലക്കും തല്ലിനും മുന്നിൽ നിൽക്കാനും മാത്രമുള്ള വിഭാഗമായി നിർത്തണം.ഈ അജണ്ടക്കാരാണ്‌ പ്രതികരിക്കുന്നവരെ സംഘപരിവാറാക്കിയും, ഇടതിന്റെ മതേതരകാപട്യത്തെ തുറന്നുകാണിക്കാൻ നിന്നാൽ ഉടനെ ഗുജറാത്ത്‌ ഗാന്ധിവധം എന്നിവയിലേക്കും പാഞ്ഞുകയറുന്നത്‌.


ഈ ചർച്ചയെ പരിവാരചർച്ചയാക്കുന്നത്ക്കുന്നത്‌ അറിവുതേടിയാണ്‌.അതിനോട്‌ ശക്തിയുക്തം ഞാൻ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നു.കമന്റിടുന്നവർ ദയമായി പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചചെയ്യുക.

ഇവിടെ ചർച്ച മൂന്നാം മുന്നണിയെന്ന "സാധനം" തട്ടിപ്പാണെന്നും,അവർ മുന്നോട്ടുവെക്കുന്ന മതേതരത്വം കപടമാണോ എന്നും ആണ്‌. ഓറീസ്സയിലേക്കും ഗാന്ധിവധത്തിലേക്കും പോകേണ്ടതുണ്ടോ? അറിവുതേടി മറുപടി പറഞ്ഞുകണ്ടില്ല.

നകുലനും മറ്റുള്ളവരും ദയവായി ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കുക. പാർപ്പിടം നിങ്ങൾ കടുത്ത വി.എസ്സ്‌ ആരാധകൻ ആണല്ലോ ഇപ്പോൾ എന്തുപറ്റി?

Anonymous said...

മങ്ങലാപുരം : ഇന്നലെ തീയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ കമിതാക്കളെ "ശ്രീ രാവണ സേനയുടെ" പിടിയില്‍ നിന്ന് പോലീസ് മോചിപിച്ചു. കമിതാക്കള്‍ ഒരേ സമുദായത്തില്‍ പെട്ടവരാനെന്നു പോലീസ് ഈ രാവണ സേനയെ അറിയിച്ചത് കൊണ്ട് മാത്രമാണ് അവര്‍ പിന്‍വാങ്ങിയതെത്രേ!!. ആരപ്പാ ഇത് സമാന്തര പോലീസോ? ആര്‍ഷ ഭാരത സംസകാര്‍ത്തിന്റെ ഭാഗമായിരിക്കും.

Unknown said...

മറുപക്ഷമേ,
വലിയൊരു ചർച്ചയ്ക്കൊന്നും സമയമില്ല. ഇവിടെ അതിനു തുനിയുവാൻ താല്പര്യവുമില്ല.

വീണ്ടും വന്ന അനോണികളും “അറിവു തേടി”തന്നെയാണെന്നു മനസ്സിലാകുന്നത് അക്ഷരത്തെറ്റുകൾ ആവർത്തിച്ചിരിക്കുന്നതുകൊണ്ടു മാത്രമല്ല. വെറുതെ സംഘവിരോധം മൂത്ത് എന്തൊക്കെയോ പുലമ്പുന്നുവെന്നല്ലാതെ അദ്ദേഹത്തിന്റെ വാക്കുകളിൽ കാര്യമായിട്ടൊന്നും ഇതുവരെ കണ്ടിട്ടില്ല. നാട്ടിൽ നടന്നിട്ടുള്ള കലാപങ്ങളേക്കുറിച്ചോ അതിന്റെ കാരണങ്ങളേക്കുറിച്ചോ അറിയാനോ മനസ്സിലാക്കാനോ താല്പര്യപ്പെടാതെ, അതെല്ലാം സംഘപരിവാർ മനപ്പൂർവ്വം നടത്തുന്നതാണെന്ന ശുദ്ധ അസംബന്ധം മാത്രം വിളിച്ചുകൂവുന്നവരിൽ ഒരാൾ മാത്രമാണദ്ദേഹമെന്ന് ഇതിനകം വ്യക്തമാണ്.

മുസ്ലീം ലീഗ് പഞ്ചപാവങ്ങളാണെന്നു പറഞ്ഞതിനു മറുപടി കൊടുത്തപ്പോൾ - ഏയ് അറുപതു വർഷം മുമ്പോട്ടു പോകാൻ സമ്മതിക്കില്ല - എന്നാണു നിലപാട്. അന്നത്തെ മുസ്ലീം ലിഗല്ല ഇന്ന് എന്നു വാദിക്കുന്നെങ്കിൽ അതു കാര്യകാരണസഹിതം വ്യക്തമാക്കണമെന്നു ഞാൻ വളരെ വ്യക്തമായിത്തന്നെ എഴുതിയിരുന്നതാണ്. പക്ഷേ അതേപ്പറ്റി ഒരക്ഷരം പോലും ശബ്ദിക്കാതെ വീണ്ടും സംഘപരിവാർ എന്ന് പുലമ്പിക്കൊണ്ട് അദ്ദേഹം രക്ഷപെടാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ, സകല കലാപങ്ങളും തുടങ്ങിവയ്ക്കുന്നതും, ആസുത്രണം ചെയ്യുന്നതും നടത്തുന്നതുമൊക്കെ ഹിന്ദുക്കളോ അല്ലെങ്കിൽ ഹിന്ദുത്വാദർശങ്ങളിലൂന്നി പ്രവർത്തിക്കുന്ന സംഘടനകളോ ഒക്കെ ആയിരിക്കും! മുസ്ലീങ്ങൾ ആളെക്കൊല്ലുമെന്നു സമ്മതിക്കാൻ മനസ്സനുവദിക്കാത്ത മഹാന്മാരിൽ ഒരാളായിരിക്കണം അദ്ദേഹവും. മതപരമായോ രാഷ്ട്രീയമായോ അദ്ദേഹത്തിന് ഹിന്ദുത്വസംഘടനകളെ അന്ധമായി എതിർക്കേണ്ട സാഹചര്യമുണ്ടായിരിക്കാം. അതൊക്കെ മുതലെടുത്ത് ആളുകൾ അദ്ദേഹത്തിന്റെ മനസ്സിൽ ആവോളം സംഘവിരുദ്ധവിദ്വേഷം നിറച്ചും വച്ചിട്ടുണ്ടാവാം. അപ്പോൾ കുറച്ചൊക്കെ കമന്റുകളായി പ്രവഹിക്കാതെയും വയ്യ.

ചില ക്ഷേത്രപരിസരങ്ങളിൽ നടക്കുന്ന വിവാഹങ്ങളുടെയും മറ്റും വീഡിയോചിത്രീകരണത്തിൽ‌പ്പോലും അല്ലറ ചില്ലറ നിയന്ത്രണങ്ങളൊക്കെയുള്ളതു പതിവാണെന്നിരിക്കെ ഒരു ക്ഷേത്രത്തെ മറയ്ക്കുന്ന മട്ടിൽ സിനിമാഷൂട്ടിങ്ങിനായി കൂറ്റൻ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം വന്നപ്പോൾ അതിൽ എതിർപ്പു പ്രകടിപ്പിക്കപ്പെട്ടത് വളരെ സാധാരണവും തികച്ചും സ്വാഭാവികവുമായ ഒരു സംഭവമായിട്ടേ കുറച്ചുനാൾ മുമ്പു വരെയാണെങ്കിൽ കരുതപ്പെടുമായിരുന്നുള്ളൂ. അത്യാവശ്യമാണെങ്കിൽ അത് അവിടുത്തെ ആളുകൾ കൂടി തീരുമാനിക്കാവുന്ന – തികച്ചും പ്രാദേശികമായ ഒരു നിസാരകാര്യമേയുള്ളൂ. അതൊരു വാർത്ത പോലും ആകേണ്ടതില്ല. പക്ഷേ, ഇന്ന് അവസ്ഥ അതല്ല. കർണ്ണാടകത്തിൽ ബി.ജെ.പി. അധികാരത്തിൽ വന്നതിനു ശേഷം വിളറി പിടിച്ച ചിലർ ഏതൊരു ചെറിയ സംഭവത്തിലും പരമാവധി വർഗ്ഗീയത കലർത്തി എന്തൊക്കെയോ വലിയ കാര്യമെന്ന നിലയിൽ വിഷം വമിപ്പിച്ചു നോക്കുകയാണ്. ചാർളിചാപ്ലിന്റെ മതമാണത്രെ പ്രശ്നം! അദ്ദേഹം വലിയ മഹാനായിരിക്കും. പക്ഷേ അതുപോലെയൊരു പ്രതിമ ഒരു ക്ഷേത്രപരിസരത്തുകൊണ്ടുചെന്നു സ്ഥിരമായി പ്രതിഷ്ഠിക്കുന്നതിൽ അപാകതയില്ലേ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചിട്ടുണ്ടാവണം. എതിർത്തിട്ടുണ്ടാവണം. ഉടൻ തുടങ്ങി ബഹളം! പറയുന്നതുകേട്ടാൽ തോന്നുക അടൂർഭാസിയുടെ പ്രതിമയാണെങ്കിൽ സമ്മതിച്ചേനെ – ബഹദൂറായതുകൊണ്ടു സമ്മതിച്ചില്ല എന്നാണ്! ആരാണു യഥാർത്ഥവർഗ്ഗീയവാദി എന്ന ചോദ്യം തന്നയാണ് ഇവിടെയും ഉയരുന്നത്. ഇക്കണക്കിനാണെങ്കിൽ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം. കർണ്ണാടകയെന്നല്ല – ബി.ജെ.പി. ഭരിക്കുന്നതോ അല്ലാത്തതോ ആയ ഏതൊരു സംസ്ഥാനമാണെങ്കിലും ശരി - ഏതെങ്കിലുമൊരു ക്ഷേത്രത്തിലെ വഴിപാടുവിവരം എഴുതുന്ന ബോർഡിൽ ആരെങ്കിലും സിനിമാപോസ്റ്ററൊട്ടിച്ചാൽ അത് ആദ്യം കാണുന്നയാൾ തന്നെ കീറീക്കളഞ്ഞെന്നു വരും.ഷാരൂഖ്‌ഖാന്റെ സിനിമയായതുകൊണ്ടാണ് കീറിയത് – അനിൽ കപൂറായിരുന്നെങ്കിൽ കീറില്ലായിരുന്നു- ഹിന്ദു വർഗ്ഗീയവാദികൾ അഴിഞ്ഞാടുന്നു – ബി.ജെ.പി. ഭരണം കാരണമാണ് പോസ്റ്റർ കീറിയത് എന്നൊക്കെ ആക്രോശമുണ്ടായാൽ - ചാനലുകൾ ഏറ്റുപിടിച്ചു ചർച്ച നടത്തിയാൽ - എന്തുചെയ്യാനാണ്/ ഇത്തരം നെഗറ്റീവ് പ്രൊപ്പഗണ്ട കൊണ്ട് മനം മടുക്കുന്ന ജനം ബി.ജെ.പി.ക്ക് അനുകൂലമായി ചിന്തിക്കുന്നതു മാത്രമാണു ഫലമെന്ന് അറിഞ്ഞാൽക്കൂടി ഇവരൊന്നും ശൈലിമാറ്റുമെന്നു തോന്നുന്നില്ല. കുറച്ചു കമ്മ്യൂണിസ്റ്റുകൾ ചേർന്ന് സി.പി.എം. എം.എൽ.എ.യുടെ മകളുടെ കാര്യത്തിൽ ഇടപെട്ട സംഭവത്തിൽപ്പോലും വർഗ്ഗീയത കലർത്തി എന്തെല്ലാം പ്രചാരണങ്ങളായിരുന്നു ചില “മതേതര“വാദികൾ അഴിച്ചുവിട്ടത്! മുസ്ലീമിനോടു സംസാരിച്ചതിന്റെ പേരിൽ തല്ലിയത്രേ! അപ്പോൾ, ഹിന്ദുചെറുപ്പക്കാരനായിരുന്നെങ്കിൽ ബസിനുള്ളിൽ മറകെട്ടിക്കൊടുത്ത് സൌകര്യം ചെയ്തുകൊടുക്കുമായിരുന്നെന്നാണോ പറയുന്നത് എന്നു ചോദിക്കേണ്ടി വരുന്നു. ഇത്തരത്തിൽ കൊടിയ വർഗ്ഗീയതയും നുണയും പ്രചരിപ്പിക്കുന്ന “മതേതര“വാദികളേക്കുറിച്ചൊക്കെ എന്തു പറയാനാണ്! ഒരു വശത്ത് തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി കടുത്ത വർഗ്ഗീയതപ്രചരിപ്പിക്കുകയും വർഗ്ഗീയവാദികളെ പ്രീണിപ്പിക്കുകയും ചെയ്തിട്ട് മറുവശത്ത് തങ്ങൾ മതേതരവാദികളാണെന്നൊക്കെ അഭിനയിക്കുന്നു! കറകളഞ്ഞ കൂസിസം! കത്തിക്കാളുന്ന കൂസിസം!!

അസംബന്ധപ്രചാരണങ്ങളൊക്കെ ഏറ്റുപിടിച്ചു ബഹളം വയ്ക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്തരം റിപ്പോർട്ടിങ്ങുകളും ഉണ്ടാകുന്നത്. ഇത്തരം പ്രചാരണങ്ങളിൽ കുരുങ്ങി ബഹളം വയ്ക്കുക മാത്രം ചെയ്യുന്ന “അറിവുതേടി”യേപ്പോലെയുള്ളവരുമായി ഇവിടെ സംസാരിച്ചു സമയം കളയുന്നതു വിഡ്ഢിത്തമാവാനിടയുണെന്നു തോന്നുന്നു. എനിക്കു താല്പര്യം നശിച്ചു. സി.പി.എമ്മിനേപ്പോലെയുള്ളവർ മതേതരത്വം പ്രസംഗിക്കുമ്പോൾ വിവേചനബുദ്ധിയുള്ളവർ പൊട്ടിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദേഹം സ്വയം കണ്ടെത്തട്ടെ.

ഗാന്ധിവധത്തേപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കണ്ടാലറിയാം അദ്ദേഹത്തിന്റെ അറിവുകൾ എത്രത്തോളം പരിമിതമാണെന്ന്. ആ വിഷയത്തിൽ അദ്ദേഹത്തിനു യാതൊന്നുമറിയില്ല എന്നു തന്നെ പറയേണ്ടി വരും. ശരിക്കും സഹതാപമർഹിക്കുന്ന അവസ്ഥയാണ് അക്കാര്യത്തിൽ അദ്ദേഹത്തിന്റേത്. ഒന്നോർത്താൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനുമാവില്ല. കേരളം പോലെയൊരു സ്ഥലത്ത് അന്ധമായ സംഘവിരുദ്ധവിഷം പുറപ്പെടുവിക്കുന്ന മാദ്ധ്യമങ്ങൾക്കും പ്രചാരകർക്കുമാണ് മേൽക്കൈ. കുപ്രചാരണങ്ങളെ ഏതാണ്ടു സമ്പൂ‍ർണ്ണമായിത്തന്നെ അവഗണിക്കുന്ന സംഘശൈലി കൂടിയായപ്പോൾ പൂർണ്ണമായി! ഗാന്ധിവധമൊക്കെ സംഘത്തിന്റെ തലയിൽ വയ്ക്കുന്നത് വളരെ പണ്ട് ചിലർ ഒന്നു പരീക്ഷിച്ചുനോക്കി പരാജയപ്പെട്ട ഒരു സംഗതി മാത്രമാണ്. ഗാന്ധിജിയെ ആരു വധിച്ചുവെന്നും എന്തിനു വധിച്ചുവെന്നുമൊക്കെ കണ്ടെത്തുകയും അവർക്കു ശിക്ഷലഭിക്കുകയുമൊക്കെ ചെയ്തിട്ടു പതിറ്റാണ്ടുകൾ തന്നെ കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയരംഗത്ത് ബി.ജെ.പി. ഒരു വൻശക്തിയായി മാറിയ ഇക്കാലഘട്ടത്തിൽ, സംഘവിരോധികൾ ആരെങ്കിലുമൊക്കെ വിശ്വസിച്ച് ആക്രോശിക്കട്ടെ എന്നു കരുതി ചിലരൊക്കെ ഗാന്ധിവധം ഇപ്പോളും ഒരു ആരോപണമായി പൊടിതട്ടിയെടുത്ത് പ്രയോഗിച്ചു നോക്കുന്നുണ്ട്. എല്ലാവരുമൊന്നും ചരിത്രം ചികഞ്ഞ് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വയ്ക്കാൻ മെനക്കെടുകയില്ലല്ലോ. പൊടി തട്ടിയ ആരോപണങ്ങൾ കാര്യബോധമില്ലാത്ത പലരും ഏറ്റെടുത്ത് ആവർത്തിക്കുന്നുമുണ്ട്. യാഥാർത്ഥ്യങ്ങളറിയാവുന്നവർക്ക് ഇതൊക്കെ വലിയ തമാശയാണ്.

കശ്മീരിലേക്കു കേരളത്തിൽ നിന്ന് തീവ്രവാദികളെത്തിയതു പോലും നിസാരവൽക്കരിക്കാൻ മാത്രം പാകപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റ്റെ മനസ്സ്. അതേതോ ഗുണ്ടകൾ മാത്രമാണെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കിൽ ആ ഗുണ്ടകളെ ആരയച്ചു എന്നും എന്തിനയച്ചു എന്നും കൂടി ആലോചിക്കാൻ അദ്ദേഹം കൂട്ടാക്കുമെന്നു തോന്നുന്നില്ല. അവരെ അയച്ചതു സംഘപരിവാറാകാം എന്നു പോലും പരസ്യമായി വാദിക്കാൻ തൊലിക്കട്ടിയും മനക്കട്ടിയും കാണിച്ചവർ വരെ നമ്മുടെ കേരളത്തിലുണ്ട്! അതൊക്കെ കേട്ടാൽ ഒരു പക്ഷേ ‘അറിവു തേടി’ അതും ഏറ്റുപിടിക്കാൻ മടിച്ചേക്കില്ല. ആരെന്തു പോക്രിത്തരം കാണിച്ചാലും അതെല്ലാം സംഘപരിവാറിന്റെ തലയിൽ! നടക്കട്ടെ.

അറിവു തേടൽ തുടരട്ടെ. അദ്ദേഹത്തെ പഠിപ്പിച്ചു കൊണ്ടേയിരിക്കാൻ സമയപരിമിതിയുണ്ട്. കുറച്ചൊക്കെ അദ്ദേഹം സ്വയം മനസ്സിലാക്കട്ടെ.

പോസ്റ്റിനേക്കുറിച്ചും എനിക്കു പ്രത്യേകിച്ചൊന്നും പറയാനില്ല. മൂന്നാം മുന്നണിയും മതേതരത്വവും! ഭേഷ്! സമാജ്‌വാദിപാർട്ടി ആണവക്കരാറിനെ പിന്തുണയ്ക്കാൻ തീരുമനിച്ചപ്പോൾ ഒരു സുപ്രഭാതത്തിൽ അവരുടെ മതേതരത്വം നഷ്ടപ്പെട്ടെന്നു പറഞ്ഞ മാർക്സിസ്റ്റുകാരാണ് മൂന്നാം മുന്നണി തട്ടിക്കൂട്ടുന്നത്! ആണവക്കരാർ മുസ്ലീം വിരുദ്ധമാണത്രേ! മുസ്ലീങ്ങൾക്കെന്താണു വേണ്ടതെന്നു സ്വയം തീരുമാനിച്ചിട്ട് അതിനെ അനുകൂലിക്കുന്നതാണു മതേതരത്വമെന്നതാണ് അവരുടെ ഭാഷ്യമെന്നതിന് ഇതില്പരം തെളിവു വേണോ? പറഞ്ഞുവരുമ്പോൾ അമേരിക്കയും ക്രിസ്ത്യാനികളുമായി എന്തൊക്കെയോ ബന്ധമുള്ളതായിട്ടു വരും. പല അറബ് രാജ്യങ്ങൾക്കും അവരുമായി വിരോധമുള്ളതിൽ മതപരമായ ഘടകങ്ങളും തീർച്ചയായുമുണ്ടു താനും. അതുകൊണ്ടൊക്കെയാണല്ലോ ജോർജുബുഷിനേയും ദൈവത്തേയുമൊക്കെ ചീത്തവിളിച്ച് സി.പി.എം.സെക്രട്ടറി മലപ്പുറത്തു പ്രസംഗിച്ചത്. മതേതരത്വം! ആ വാക്കിന്റെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളാത്തവരാണ് ഇടതുപക്ഷം. സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും അതറിയാം. ഭൌതികവാദികളായതിനാൽ മതവിശ്വാസങ്ങൾക്കു പിന്തിരിഞ്ഞു നിൽക്കുന്നതിന്റെ പേരിൽ മതേതരലേബൽ സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്നു ധരിച്ചു വശായിരിക്കുകയാണ് ചിലർ.

മാർക്സിസ്റ്റുകാരും കോൺഗ്രസുകാരുമടക്കമുള്ള കൂസിസ്റ്റുകളുടെ അന്ധമായ വർഗ്ഗീയതാല്പര്യസംരക്ഷണപ്രവണതയും മുസ്ലീംതീവ്രവാദപ്രീണനവും ഇല്ലായിരുന്നെങ്കിൽ അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ഭൂരിഭാഗം പേരും ആഗ്രഹിച്ചതുപോലെ തന്നെ തർക്കം പണ്ടേയ്ക്കു പണ്ടേ പരിഹരിക്കപ്പെട്ടേനെ. അപ്പോൾ‌പ്പിന്നെ അവസാനമില്ലാത്ത പരാതികളുമായി കുറച്ചു കർസേവകർക്ക് അയോദ്ധ്യയിലേക്കു യാത്ര ചെയ്യേണ്ടിവരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അപ്പോൾപ്പിന്നെ ഗോധ്രാനന്തരകലാപവും ഉണ്ടാകുമായിരുന്നില്ല. നഗ്നയാഥാർത്ഥ്യമാണിത്. പക്ഷേ സമ്മതിക്കില്ല. ജീവൻ പോയാൽ സമ്മതിക്കില്ല. മുസ്ലീങ്ങൾ ഒന്നടങ്കം പഞ്ചപാവങ്ങൾ. അവർ എന്തു പറഞ്ഞാലും താണുവണങ്ങി സമ്മതിച്ചു കൊടുക്കണം. ഹിന്ദുക്കൾ വർഗീയവാദികൾ. അവരെ ഭർത്സിച്ച് ഒതുക്കണം. മാർക്സിസ്റ്റുകാർ മതേതരവാദികൾ. മദനി അതിനേക്കാൾ വലിയ മതേതരവാദി! കോയമ്പത്തൂർ സ്ഫോടനം നടത്തിയ ബാഷയുമായി നടത്തിയ ഫോൺസംഭാഷണങ്ങളൊക്കെ കേവലം സല്ലാപങ്ങൾ. സ്ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാൻ പ്രയത്നിക്കുമെന്നു മദനി പറഞ്ഞതു വെറും നംബർ! തീവ്രവാദബന്ധമുള്ള അനേകം പേരും മദനിയുമായുള്ള ബന്ധങ്ങൾ അടുത്തിടെ പുറത്തുവന്നതുമെല്ലാം വെറും നിസാരം. മുന്നണിബന്ധങ്ങൾ പോലും നിസാരമായി വലിച്ചെറിഞ്ഞുകൊണ്ട് മദനിയുടെ കാലുതിരുമ്മിക്കൊടുക്കാൻ മത്സരിക്കുക തന്നെ. കണ്ണൂരിലടക്കം തീവ്രവാദികളെ പ്രീണിപ്പിക്കാനായി ഹിന്ദുസംഘടനാപ്രവർത്തകരെ ദാരുണമായി കൊന്നൊടുക്കുന്നു. ഒടുങ്ങാത്ത രക്തദാഹവുമായി വരുന്ന മാർക്സിസ്റ്റുകൾ തന്നെ ഭരിക്കുമ്പോൾ അവർക്കിടയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ പോലീസിലോ പട്ടാളത്തിലോ ഭരണകൂടത്തിലോ ഒന്നും വിശ്വാസമർപ്പിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥവരുമ്പോൾ - തിരിച്ചടിയിലൂടെ മാത്രമേ ആക്രമണങ്ങൾക്ക് അറുതിവരുത്താനാകൂ എന്ന ഗതികെട്ട അവസ്ഥ വന്നാൽ - രണ്ടും കല്പിച്ച് ആരെങ്കിലും ആയുധമെടുത്താൽ, അതുവരെ മിണ്ടാതിരുന്നവർ അപ്പോൾ മുതൽ ബഹളം തുടങ്ങുന്നു! അവിടെയും കുറ്റം കൃഷ്ണദാസന്മാർക്കും പരമേശ്വരന്മാർക്കും! കൊന്നിട്ടും കൊന്നിട്ടും മതിവരാതെ വാദിയെ പ്രതിയാക്കുന്ന ക്രൂരത! ഓരോ സംഭവത്തിലും - ഇപ്പോൾ നടന്നതടക്കം ഒന്നൊഴിയാതെ ഓരോ സംഭവത്തിലും - സംഘപ്രവർത്തകരാണ് ഏകപക്ഷീയമായ ആക്രമണങ്ങളിൽ ആദ്യം വെട്ടേറ്റു വീഴുന്നത്. അതൊന്നും കാണില്ല. കാണാൻ കണ്ണില്ല. എന്തു വന്നാലും വേണ്ടില്ല - ശരിയോ തെറ്റോ ന്യായമോ അന്യായമോ എന്നൊന്നും നോക്കരുത് – ആലോചിക്കരുത് - ഒന്നും ചെയ്യരുത്. കണ്ണടയ്ക്കുക. ഇറുക്കിയടയ്ക്കുക. സംഘപരിവാറിനെ എത്രകുറ്റപ്പെടുത്താമോ അത്രയും കുറ്റപ്പെടുത്തുക. അവരേക്കുറിച്ച് എത്ര അസംബന്ധം പ്രചരിപ്പിക്കാമോ അത്രയും പ്രചരിപ്പിക്കുക.മതേതരത്വം വിജയിക്കട്ടെ.

ഇവിടെ വന്ന് വലിയ ചർച്ചയൊന്നും നടത്താൻ തീരെ താല്പര്യമില്ല മറുപക്ഷമേ. പിന്നെ കാണാം.

അറിവുതേടീ, താങ്കളോടെനിക്കു വിരോധമൊന്നുമില്ല. താങ്കൾ അനവധികാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നു മാത്രം ആവർത്തിക്കുന്നു. പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ താങ്കൾക്ക് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. രാമസേന എന്ന പേരിൽ‌പ്പിടിച്ചാണ് താങ്കളുടെ ഏറ്റവും പുതിയ പുലമ്പലുകളെന്നു കാണുന്നു. അവരേയും പിടിച്ചു സംഘപരിവാർ ലേബൽ ചാർത്താമെന്നു വിചാരിച്ചാണ് കഷ്ടപ്പെടുന്നതെങ്കിൽ വൃഥാവ്യായാമമാണെന്നു മുന്നറിയിപ്പു തരാൻ ആഗ്രഹിക്കുന്നു. ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് മത്സരിക്കുന്ന മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ തന്നെയായിരിക്കും മുത്തലിക്ക് മിക്കവാറും മത്സരിക്കുക എന്നു കേൾക്കുന്നു. എന്തായാലും, ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നതു വിലക്കിയതിനെത്തുടർന്ന് ബി.ജെ.പി.യെ തെറിവിളിക്കുന്നത് അനുസ്യൂതം തുടരുന്നതായിട്ടാണ് അവസാന വാർത്ത. താങ്കൾക്കു കൂടുതൽ നാണക്കേടുകൾ ഒഴിവാക്കണമെങ്കിൽ, രാമസേനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക. അടുത്തയിടെ പബ്ലിഷ് ചെയ്ത എന്റെ ചില പോസ്റ്റുകളിലും ചില കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നു. താങ്കൾക്കു നല്ലതുവരട്ടെ.

qw_er_ty

മറുപക്ഷം said...

നകുലൻ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു.ഞാൻ ചർച്ച പോസ്റ്റിൽ ഒതുക്കണം എന്ന് പറഞ്ഞത്‌ പോസ്റ്റിൽ ഉന്നയിച്ച വിഷയം കൂടുതൽ ചർച്ചക്കു വിധേയമാക്കണം എന്ന ഉദ്ദേശ്യത്തിലാണ്‌. അറിവുതേടിയും മറ്റു ചില അനോണികളും ഈ വിഷയം തിരിച്ചുവിടുവാൻ പരിവാർ വിരോധവും ചർദ്ധിച്ച്‌ ശ്രദ്ധതിരിച്ചു.അല്ലാതെ താങ്കൾ പറയുന്നതിൽ വിരോധം ഉണ്ടായിട്ടല്ല.

ഇടതന്മാർ വിളിച്ചുകൂവുന്ന "മതേതരത്തിന്റെ" തട്ടിപ്പ്‌ വെളിവാക്കുവാൻ ഉള്ള എളിയശ്രമമാണ്‌ ഞാൻ നടത്തിയത്‌.ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതെങ്ങിനെ എന്ന് അവർക്ക്‌ ഇനിയും വ്യക്തമായിട്ടില്ല.അത്‌ വ്യക്തമാക്കുവാൻ എന്റെ പോസ്റ്റ്‌ പോരാണ്ടുവരും. മാത്രമല്ല അത്‌ കൂടുതൽ വ്യക്തമാക്കേണ്ടത്‌ താങ്കളെപ്പോലെ ഉള്ള ബ്ലോഗ്ഗർമാരാണ്‌.

കേരളത്തിൽ ബി.ജെ.പി ജനങ്ങളിലേക്ക്‌ വേണ്ടവിധം ഇറങ്ങിചെല്ലുന്നില്ല.മുസ്ലീം ലീഗിനു കേരാളത്തിൽ നിന്നും എം.പിയും, എം.എൽ.എയും ആകാമെങ്കിൽ ബി.ജെ.പിക്കും ആകാം.ആകണം. അതിനുവേണ്ടത്‌ കൃത്യമായ ബോധവൽക്കരണം ആണ്‌.

താങ്കളുടെ സമയം ഇവിടേ ചിലവിട്ടതിനു താങ്ക്സ്‌.

Unknown said...

മറുപക്ഷമേ,

ഞാൻ തെറ്റിദ്ധരിച്ചതായി താങ്കളും തെറ്റിദ്ധരിച്ചിരിക്കുന്നു. ചർച്ച പോസ്റ്റിൽ ഒതുക്കണം എന്നു മാത്രമാണു താങ്കൾ പറഞ്ഞതെന്നു തന്നെയാണ് ഞാനും മനസ്സിലാക്കിയത്. ഞാൻ പറയുന്നതിൽ താങ്കൾക്കു വിരോധമുള്ളതായി എനിക്കനുഭവപ്പെട്ടിട്ടില്ല. പോസ്റ്റിൽ ഒതുങ്ങി നിന്നു കൊണ്ടോ അല്ലാതെയോ ആണെങ്കിലും ശരി - ഏതൊരു ചർച്ചയും നടത്തുന്നത് ശ്രമകരമാക്കുന്ന തരത്തിൽ, സ്വന്തം പേരിലും അനോണിവേഷത്തിലും അന്തംവിട്ട സംഘവിരുദ്ധപരാമർശങ്ങൾ മാത്രം നടത്തുകയാണ് “അറിവുതേടി” ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ആരോഗ്യകരമായ ചർച്ചകൾ നടക്കില്ല. അതുകൊണ്ടാണ് താല്പര്യമില്ലെന്നു സൂചിപ്പിച്ചത്.

മൂന്നാം മുന്നണിയുടെയെന്നു മാത്രമല്ല, അന്ധമായ ബി.ജെ.പി.വിരോധം ഒന്നുകൊണ്ടു മാത്രം നയിക്കപ്പെടുന്ന എല്ലാ പാർട്ടികളുടെയും – സ്വയം മതേതരവാദികളെന്നു വിളിക്കുന്ന എല്ലാ പാർട്ടികളുടേയും - മതേതരവാദം വെറും കാപട്യമാണ്. മുസ്ലീങ്ങളെ മൊത്തത്തിൽ സന്തോഷിപ്പിച്ചേക്കും എന്ന് അവർ കരുതുന്നതും, എന്നാൽ തീവ്രനിലപാടുകാരായ മുസ്ലീങ്ങളെ മാത്രം സന്തോഷിപ്പിക്കുന്നതുമായ ചില കാര്യങ്ങൾ സ്വയം പ്രഖ്യാപിക്കുക – എന്നിട്ട് അതിനെ പിന്തുണയ്ക്കുന്നവർ മതേതരവാദികളും അല്ലാത്തവർ വർഗ്ഗീയവാദികളും എന്നു ശഠിക്കുക – ഇതൊക്കെ എത്രയോ നാളായി ഇവിടെ നടക്കുന്നു. ഇതൊക്കെ കണ്ട് മനസ്സുമടുക്കുന്നവരാണ് ബി.ജെ.പി.യിൽ പ്രതീക്ഷ വയ്ക്കുന്നത്. ഒരു സുപ്രഭാതത്തിൽ, ഇനി മുതൽ വർഗ്ഗീയവാദിയായിക്കളയാം എന്നു തീരുമാനിച്ചല്ല ആരും ബി.ജെ.പി.യിലേക്കു കടന്നു വരുന്നത്. കാപട്യങ്ങൾ തിരിച്ചറിയാനുള്ള വിവേകമുണ്ടാകുമ്പോളാണ്.

കൂടുതൽ ബോധവൽക്കരണം വേണമെന്നു താങ്കൾ പറഞ്ഞതു സത്യമാണ്.

പിന്നെ, കേരളത്തിലെ ബി.ജെ.പി.യേക്കുറിച്ചു താങ്കൾ പലപ്പോഴായി പരാതികളുന്നയിക്കുന്നതു ഞാൻ ശ്രദ്ധിക്കാതെയല്ല. പല പല വെല്ലുവിളികളേയും നേരിട്ടുകൊണ്ട്, അനേകമനേകം ബുദ്ധിമുട്ടുകൾ അതിജീവിച്ച്, അത്യന്തം ശ്രമകരമാ‍യ സാഹചര്യത്തിലാണ് കേരളത്തിലെ ബി.ജെ.പി.ക്കാർ പ്രവർത്തിക്കുന്നത്. എനിക്കവരോട് ആദരവുണ്ട്. അസൂയയുമുണ്ട്. ഇരു മുന്നണികളിലായി പതിനാലോളം പാർട്ടികൾ സംഘടിച്ചു നിൽക്കുകയും, ആവശ്യമെന്നു കണ്ടാൽ ബി.ജെ.പി.ക്കെതിരെ എല്ലാവരും ഒരുമിക്കുകയും ചെയ്യുന്ന സാഹചര്യമുള്ളപ്പോൾ ഇത്ര വരെ എത്തണമെങ്കിൽത്തന്നെ അവർക്കു മാത്രമേ കഴിയൂ. അഞ്ചു വർഷത്തെ ഇടവേളയ്ക്കുള്ളിൽ അധികാരത്തിന്റെ ഭാഗമാകാൻ കഴിയുകയും ഏതെങ്കിലും മുന്നണിയുടെ ഭാഗമായി മറ്റു കക്ഷികളുടെ വോട്ടുകൂടി നേടാൻ കഴിയുകയും ചെയ്തില്ലെങ്കിൽ ജയിക്കാനോ അണികളെ പിടിച്ചു നിർത്താനോ യാതൊരു വഴിയുമില്ലാത്തവരും, ഒരു പഞ്ചായത്തിൽ‌പ്പോലും ഒറ്റയ്ക്കു വിജയിക്കാൻ കെൽ‌പ്പില്ലാത്തവരുമായ പല പാർട്ടികളുമാണ് ഇന്നു വലിയ അവകാശവാദം ഉന്നയിക്കുകയും ബി.ജെ.പി.യെ പരിഹസിക്കുകയുമൊക്കെ ചെയ്യുന്നത്. അവസാന നിമിഷവും ഏതെങ്കിലും മുന്നണിയിൽ കയറിക്കൂടാൻ പറ്റുമോ എന്നറിയാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്ന എൻ.സി.പി. കേരളഘടകത്തേപ്പോലുള്ളവരെ നിരീക്ഷിച്ചുകൊണ്ടു വേണം കേരളത്തിലെ മുന്നണി രാഷ്ടീയത്തേക്കുറിച്ചു മനസ്സിലാക്കാൻ. ഇരു മുന്നണികൾക്കിടയിൽക്കിടന്നു ഞെരുങ്ങുകയും, ജയസാദ്ധ്യത കുറയുന്നതിന്റെ പേരിൽ കിട്ടാവുന്ന മുഴുവൻ വോട്ടുകൾ തന്നെ സമ്പൂർണ്ണമായി സമാഹരിക്കാൻ പറ്റാത്തതുമൊക്കയായ അവസ്ഥയല്ലായിരുന്നുവെങ്കിൽ ബി.ജെ.പി.ക്ക് വളരെയധികം മുന്നേറാമായിരുന്ന സാഹചര്യമാണ് ഇവിടുത്തേത്. പരിമിതികൾക്കിടയിലും അവർ മുന്നേറുന്നുണ്ട്‌. നേട്ടങ്ങളുണ്ടാക്കുന്നുമുണ്ട്. നിയമസഭാതെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ഒട്ടും മുന്നേറാൻസാധിക്കാത്തത്‌. പഞ്ചായത്തു-ലോക്സഭാ-തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനാകുന്നുണ്ട്‌. ജയസാദ്ധ്യതയുണ്ട് എന്നൊരു തോന്നൽ വന്നാൽ - ഇരുമുന്നണികളേയും ഒരുമിച്ചു തകർക്കാൻ പറ്റണമെന്ന ഇനിഷ്യൽ ത്രെഷോൾഡ് ബ്രേക്കു ചെയ്തു കഴിഞ്ഞാൽ, അവർക്കു വലിയ കുതിച്ചു ചാട്ടമുണ്ടാക്കാൻ സാധിക്കും. കഴിഞ്ഞ തവണ മൂവാറ്റുപുഴയിലും തിരുവനന്തപുരത്തും കണ്ടത് അതാണ്. ശക്തരായ രണ്ടു മുന്നണികളെയും ഒന്നിച്ചു മറികടക്കാനായതു നിസാരകാര്യമല്ല.

പിന്നെ, ജനകീയപ്രശ്നങ്ങളിൽ ബി.ജെ.പി. ഇടപെടുന്നുണ്ടോ എന്നറിയാൻ താങ്കൾ എവിടെയാണു നിരീക്ഷിക്കുന്നത് എന്നു കൂടി അറിയണമെന്നുണ്ട്. പൊതുവിൽ ബി.ജെ.പി.ക്ക് അനുകൂലമായ ഒരു മാദ്ധ്യമരംഗമല്ലല്ലോ കേരളത്തിലുള്ളത്. ബി.ജെ.പി.യെ അകന്നു നിന്നു വിമർശിക്കുന്നതിനു പകരം അടുത്തു ചെന്നു നിരീക്ഷിച്ചാൽ കുറച്ചെങ്കിലും വ്യത്യാസം അനുഭവപ്പെടുന്നതു കാണാം.

ചുരുങ്ങിയ പക്ഷം, റെയിൽ‌വേയുടെ കാര്യത്തിൽ കേരളം നിരന്തരം നേരിട്ടുകൊണ്ടിരുന്നതും ഇപ്പോളും നേരിട്ടുകൊണ്ടിരിക്കുന്നതുമായ അവഗണനയുടെ കാര്യത്തിലെങ്കിലും താങ്കളുടെ നിരീക്ഷണം എന്താണ്?ഇതുവരെ, ഇടതും വലതും ഒരുമിച്ചു പിന്തുണച്ചിരുന്ന റെയിൽ‌വേ മന്ത്രിമാർ ഒന്നടങ്കം അവഗണിച്ചു കൊണ്ടിരുന്നപ്പോൾ പരാതിക്കെട്ടുകളുമായി ഡൽഹിക്കു പോകാനല്ലാതെ എന്തെങ്കിലും നേടിയെടുക്കാനോ പ്രതിഷേധമെങ്കിലും സംഘടിപ്പിക്കാനോ ആളുകളുണ്ടായിരുന്നോ? ബി.ജെ.പി.യുടെ പ്രതിഷേധപരിപാടികളെ ആക്ഷേപിക്കാൻ മാത്രമല്ലേ ആളുകൾ മത്സരിച്ചത്? അതുപോലെ, ആ കാര്യത്തിൽ, മന്ത്രിയായിരുന്ന കാലത്തെ ഓ.രാജഗോപാലിന്റെ പ്രവർത്തനങ്ങളെയൊക്കെ അംഗീകരിക്കാതെയും വഴിയുണ്ടോ? അദ്ദേഹം ഇത്തവണ തിരുവനന്തപുരത്തു സ്ഥാനാർത്ഥിയാകുകയും, ആളുകൾ സങ്കുചിതവർഗ്ഗീയതാല്പര്യങ്ങൾ ഉപേക്ഷിച്ച് പ്രവൃത്തിമികവിനെ മാത്രം അടിസ്ഥാനമാക്കി വോട്ടുചെയ്യാമെന്നു തീരുമാനിക്കുകയും ചെയ്താൽ അദ്ദേഹം ജയിക്കേണ്ടതാണ്. കാത്തിരുന്നു കാണാം.

arivu thedi said...

ഒരു ബി ജെ പി സംഘ പ്രവര്‍ത്തകന്‍ എന്നുള്ള നിലക്ക് ബി ജെ പിയിലേക്ക് ആളെ ചേര്കാനുള്ള ശ്രമങ്ങളൊക്കെ എല്ലാവര്ക്കും മനസ്സിലാകുനുണ്ട്. ഇനി "മതേതര" ബി ജെ പിയുടെ ഒരു എളിയ "മതേതര" സ്ഥാനാര്‍ഥി ഈയിടെ വിഷം വമിച്ചതിലേക്ക് (ഇത്തരം "മതേതര" പ്രസ്താവനകളൊന്നും വ്യാജ മതെതരക്കാരെ എതിര്‍ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പരമാവദി ശ്രദ്ധിക്കണം). ഇനി മതേതര പ്രസന്ഗതിലെക്കു : "ആരെന്ഗിലും ഹിന്ധുകള്‍ക്ക് നേര്‍ക്ക്‌ കൈ ഉയര്‍ത്തിയാല്‍ ഗീത തൊട്ടു ഞാന്‍ സത്യം ചെയ്യുന്നു. ആ കൈ ഞാന്‍ വെട്ടും. ഇത് വെറുമൊരു കൈ അല്ല, താമരയുടെ ശക്തിയാണിത്. ഇത് മുസ്ലിങ്ങളുടെ തലകള്‍ കൊയ്യും............" (പ്രസ്താവനയുടെ പൂര്‍ണ രൂപം സമയ കുറവ് മൂലം ഒഴിവാകുന്നു) ഇപ്പോള്‍ മനസ്സിലായി സാറേ നിങ്ങള്‍ പറയുന്ന "ഒറിജിനല്‍" മതെതരതം. ഈ "ഒറിജിനല്‍" ഞങ്ങള്‍ക്ക് വേണ്ടായെ, ഞങ്ങള്‍ക്ക് വ്യാജന്‍ / കപടന്‍ മതി. ചുമ്മാതല്ല കേരളത്തില്‍ എന്‍ എസ്സെസ്സും, എസ് എന്‍ ഡി പിയും മറ്റുമുള്ള ഹിന്ദു / അഹിന്ദു സന്ഘടനകലോക്കെയും അയിത്തം കല്പിച്ചു മാറ്റി നിര്‍ത്തിയത്. ഇപ്പോള്‍ വിഷം തുപ്പിയത് (അയാളുടെ അപക്വത കൊണ്ട് സംഭവിച്ചതാണ് തീര്‍ച്ച. അല്ലെങ്ങില്‍ ഇലക്ഷന്‍ സമയതെങ്ങിലും അയാള്‍ അത് പറയില്ലായിരുന്നു) വെറും യൂതന്‍ ഇനി തലപ്പത്ത്‌ കിടക്കുകയല്ലേ മൂര്‍കാനും രാജാ വെമ്ബാലയുമോക്കെ. "മതേതര" ബി ജെ പി ക്ക് ഹിന്ദുവായ ചാര്‍ളി ചാപ്ലിന്റെ പ്രതിമ കണ്ടു കൂടാ, മുസ്ലിമായ എം എഫ് ഹുസൈനെ കണ്ടു കൂടാ ഇനി ഇവരൊക്കെ അന്യ മതക്കരായതുകൊണ്ട് പോട്ടെ എന്ന് വെക്കാം. എന്നാലും സ്വന്തം സമുദായത്തില്‍ പെട്ട സ്വാമി അഗ്നിവേശ് മുതല്‍ ബുക്കര്‍ പ്രൈസ് winner അരുന്ധതി റോയ് വരെ വേരുക്കപെട്ടവരുടെ ലിസ്ടിലാണ്. ഇനിയുമുണ്ട് ഒരു പാട് വിശേഷങ്ങള്‍. തല്‍കാലം സമയകുരവ് മൂലം നിര്ത്തുന്നു. താങ്കളുടെ അധര വ്യായാമം തുടര്‍ന്ന് കൊണ്ടേയിരിക്കുക. എന്നിട്ട് ഈ വിഷ താമര കേരള ജനത എങ്ങിനെ കൈകാര്യം ചെയ്യും എന്ന് 'കൊണ്ടരിയുക'.

arivu thedi said...

If you tme just log on http://thooneeram.blogspot.com/2009/03/blog-post_17.html

Unknown said...

അനിയാ – അറിവുതേടീ, ചോദിക്കുന്നതിനൊന്നും മറുപടി കിട്ടാറില്ല. എന്നാലും നാണം കെട്ടു വീണ്ടും ചോദിക്കുകയാണ്. ദാ ഈപ്പറയുന്ന വാചകങ്ങളിൽ അനിയൻ ആരെയാണുദ്ദേശിച്ചതെന്നൊന്നു പറയാമോ?

ഒരു ബി ജെ പി സംഘ പ്രവര്‍ത്തകൻ എന്നുള്ള നിലക്ക് ബി ജെ പിയിലേക്ക് ആളെ ചേർക്കാനുള്ള ശ്രമങ്ങളൊക്കെ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്…….താങ്കളുടെ അധര വ്യായാമം തുടർന്നു കൊണ്ടേയിരിക്കുക.

അനിയൻ ആദ്യം അതിനുത്തരം പറയുക. അഥവാ എന്നെയെങ്ങാനുമാണ് ഉദ്ദേശിച്ചതെങ്കിൽ അതിനുള്ള മറുപടി ഞാനും ആദ്യം തന്നെ തരാം. ബാക്കി പരാതികൾക്കുള്ള മറുപടി പിന്നാലെയും. സമ്മതിക്കില്ലെങ്കിൽ‌പ്പിന്നെ എന്തു ചെയ്യാനാണ്!

qw_er_ty

Anonymous said...

ഒരു നിർവചനം കണ്ടത്‌ ഇവിടെ :-

എന്താണ് ഇവിടെ മതേതരത്വം

Anonymous said...

The following is what a senior Congress leader had to say in this subject

'Secular forces' will go back to BJP: Vayalar Ravi

New Delhi: The ‘so-called secular forces’ associated with the Left parties in the name of Third Front will ‘definitely go back’ to the Bharatiya Janata Party (BJP) group after the Lok Sabha polls, warned senior Congress leader and Parliamentary Affairs Minister Vayalar Ravi.

"Mayawati's BSP (Bahujan Samaj Party), Naveen Patnaik's BJD (Biju Janata Dal), Deve Gowda's Janata Dal (JD-S), Jayalalitha's AIADMK....check the record of the parties associated with the Left. All of them have worked with the BJP in the past. Then what is the guarantee that these so-called secular parties would not go with the BJP after the elections?" Ravi asked.

"They are all the same people who were associated with the BJP in the past. Definitely they will go back to the BJP," the 72-year-old politician, who is also Overseas Indian Affairs Minister, said in an interview here.

Terming the Left parties' ambition to form an alternative to the Congress-led United Progressive Alliance (UPA) government as an "opportunistic move", Ravi said: "They cannot form an alliance as all are divided. It is a thin crowd and more than three persons are aspiring to become prime minister. How can such a group offer leadership to the country? It is a myth."

"The Third Front is not a new idea. It is a failed experiment. The Communists tried to form an alternative to the Congress in 1967 and 1971. But they failed," said Ravi.