ഇറക്കിൽ ബുഷിനു നേരെ ചെരിപ്പേറുണ്ടായപ്പോൾ ഇവിടെ കേരളത്തിൽ അതിന്റെ വ്യാഖ്യാനങ്ങളും ആഗോള സാമ്രാജ്യത്വത്തിനെതിരെ ആ ചെരുപ്പുയർത്തുന്ന വെല്ലുവിളികളും ഒക്കെയായി പലചർച്ചകളും നടന്നു. എന്നാൽ കഴിഞ്ഞദിവസം പിണറായിയുടെ യോഗത്തിനിടയിലും ഉണ്ടായത്രെ ഒരു ചെരിപ്പേറ്.ഈ ചെരിപ്പും വല്ലതിന്റേയും പ്രതീകം ആണോ എന്ന് പരിശോധിക്കുവാൻ ദാസ്യവേലചെയ്യുന്ന പ്രത്യയശാത്ര വിശാരദന്മാർ മിനക്കെട്ടുകണ്ടില്ല.
മുസ്തക്കിറിന്റെ ചെരിപ്പിനെ ഉമ്മവെക്കുവാൻ വെമ്പുന്നകൂട്ടർക്ക് പക്ഷെ ഇവിടെ കോടികളുടെ അഴിമതിയാരോപണം പേറി അന്വേഷണ ഏജൻസി തെളിവുകൾ നിരത്തി വിചാരണചെയ്യുവാൻ ഗവൺമന്റിന്റെ അനുമതിയും കാത്ത്നിൽക്കുമ്പോൾ അത്തരം നേതാവിനെതിരെ ചെരിപ്പെറിഞ്ഞവനെ തല്ലിയോടിക്കുന്നു...അവിടെ ആകാം ഇവിടെ ആകരുത്...അവിടെ അതു പ്രതീകം ഇവിടെ അത് അപലപനീയം...കൊള്ളാം.
ചൊവ്വിനെ തല്ലുകൊള്ളും അല്ലെങ്കിൽ ജീവൻ അപകടത്തിലായേക്കാം എന്നും ബോധമുണ്ടായിട്ടുപോലും ആ പ്രവർത്തിക്ക് ഒരാൾ മുതിർന്നെങ്കിൽ അത് അയാളിലെ ഇനിയും കെട്ടിനിർത്തുവാൻ കഴിയാത്ത രോഷത്തെ ആണ് വ്യക്തമാക്കുന്നത്. ആ ചെരിപ്പേറ് ഇനിയും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവന്റെ പ്രതികരണം ആണെന്നുവേണം കരുതുവാൻ.ആ ചെരിപ്പ് പിണറായിക്കുനേരെ അല്ല അതു ഇനിയും ലജ്ജയില്ലാതെ സിന്ദബാദ് വിളിക്കുകയും പത്തോനൂറൊ കൈകൂലിവാങ്ങിയവരെ തെരുവിൽ ഇട്ട് അവഹേളിച്ച് ചെരിപ്പുമാലയണിയിക്കുകയും ചെയ്യുന്നവർക്ക് നേരെ ആകാനാണ് സാധ്യത....
കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരല്ലേ അവർക്ക് അല്ലേലും ബുദ്ധിവരുവാൻ ഉച്ചയാകണം...
Subscribe to:
Post Comments (Atom)
No comments:
Post a Comment