Saturday, May 16, 2009

കടുത്തപരാജയവുമായി പിണറായിയും കൂട്ടരും.

ജനം വോട്ടുചെയ്യാതിരുന്നതുകൊണ്ടു തോറ്റു എന്ന് പറയുന്നതിനേക്കാൾ പിണറായിയെയും പി.ഡി.പിയേയും ജനം തിരിച്ചറിഞ്ഞതുകൊണ്ടുതോറ്റു എന്നുപറയുന്നതല്ലെകൂടുതൽ ഭംഗി? തിരഞ്ഞെടുപ്പുകാലത്ത്‌ കൊട്ടിഘോഷിക്കപ്പെട്ടപിണറായി-പി.ഡി.പി സഖ്യത്തെ ജനം പാടെ തൂത്തെറിഞ്ഞിരിക്കുന്നു.പൊന്നാനിയിലെ തോൽവി അവിടെ മാത്രം ഒതുങ്ങുന്നില്ല അതൊരു തരംഗമായി കേരളക്കരയിൽ ആകെ അലയടിച്ചു.


പാർട്ടിക്കകത്ത്‌ താൻപ്രമാണിത്വം കാണിക്കുവാൻ ശ്രമിച്ചവർക്ക്‌ ശക്തമായ തിരിചടി ജനം നൽകിയിരിക്കുന്നു.അതോടൊപ്പം അചുതാനന്ദന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് കണ്ട്‌ ജനം അങ്ങേർക്കും കൊടുത്തു പ്രഹരം എന്നതും വ്യക്തമാണ്‌.അഴിമതിക്കെതിരെ പടനയിക്കുവാൻ പുറപ്പെട്ടിട്ട്‌ ലാവ്ലിൻ അഴിമതികണ്ട്‌ മിണ്ടാതെ മടങ്ങിപ്പോന്നു.മിണ്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സ്വാഹ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ ജയിച്ചത്‌ 1 സീറ്റിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചത്‌ 4 സീറ്റിൽ അപ്പോൾ ഞങ്ങൾക്ക്‌ 3 സീറ്റിന്റെ ഭൂരിപക്ഷം എന്ന് അണികളെക്കൊണ്ട്‌ പറയിപ്പിക്കുവാൻ ഇപ്പോഴും കഴിഞ്ഞേക്കാം.എങ്കിലും കണ്ണൂരിലെ ഫലം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌ അണികൾ പരസ്യമായി അനുസരിക്കുകയും രഹസ്യമായി പണികൊടുക്കുകയും ചെയ്യുന്നവരാണെന്ന കാര്യം.അല്ലെങ്കിൽ പിന്നെ പാർട്ടിഗ്രാമങ്ങൾ എന്നുവിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്രക്ക്‌ വലിയ പരാജയം ഉണ്ടാകുമായിരുന്നോ?

വടകരയിൽ ജനതാദൾ ഓഫീസുകൾ തകർത്തതുകോണ്ടോ, കണ്ണൂരിൽ സുധാകരനെ പല്ലിളിച്ചുകാട്ടിയും കണ്ടവന്റെ വീടുതല്ലിപ്പൊളിച്ചും പ്രകടനത്തിനു നേരെ ബാംബെറിഞ്ഞും കൈത്തരിപ്പും കെലിപ്പും തീർക്കാമെങ്കിലും സത്യം സത്യമാകാതിരിക്കുന്നില്ല.

പതിവു പല്ലവിയുണ്ടല്ലോ ബി.ജെ.പി വോട്ടുമറിച്ചു.എൻ.ഡി.എഫ്‌ വോട്ടു ചെയ്തു എന്നൊക്കെ.ഒന്നും രണ്ടും വോട്ടല്ല അമ്പതിനായിരത്തിനു മേളിൽ ആണ്‌ പലർക്കും ഭൂരിപക്ഷം. എൻ.ഡി.എഫുകാർക്കെവിടുന്നാ ഇത്രക്ക്‌ വോട്ടു സാറന്മാരേ? മാത്രമല്ല ഇത്തവണ ബി.ജെ.പി സ്ഥാനാഥികൾ സംസ്ഥാനത്ത്‌ വോട്ടുകൾ നിലനിർത്തുകയോ നില മെച്ചപ്പെടുത്തുകയോചെയ്തിട്ടുണ്ട്‌.അതുകൊണ്ടുതന്നെ അവർ വോട്ടുമറിച്ചുനൽകി എന്ന് പറയുന്നതിൽ കാര്യമില്ല.തിരുവനന്ദപുരത്ത്‌ രാജഗോപാൽജി മൽസരിച്ച അത്രക്ക്‌ വോട്ടുകിട്ടിയില്ല എന്ന് പറയുന്ന കഴുതകൾ ഉണ്ടായിരിക്കാം അങ്ങിനെ ആണെങ്കിൽ എന്തേ സതീദേവിക്കും പി.കരുണാകരനും വോട്ടുകുറഞ്ഞത്‌ അവർ വോട്ടുമറിച്ചുനൽകിയോ?

ഒരുപക്ഷെ ഇടതുപക്ഷം ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരം ഒരു പരാജയം നേരിടുന്നത്‌.പാർട്ടിമിഷ്യനറിയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും, ഇന്റർ നെറ്റ്‌,എസ്‌.എം.എസ്‌ തുടങ്ങി എല്ലാവിധ ആധുനീക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടും വലിയ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ്‌ ക്യാമ്പെയിൽ ആണ്‌ നടത്തിയത്‌.പാർട്ടിനയങ്ങളിൽ നിന്നുംബഹുദൂരം വ്യതിചലിച്ചുകൊണ്ട്‌ പി.ഡി.പി പോലുള്ള കക്ഷികളുമായി കൂട്ടുകൂടി എന്നിട്ടും കനത്ത തോൽവി നേരിടേണ്ടി വന്നിരിക്കുന്നു. സി.പി.ഐക്ക്‌ ഒരിടത്തുപോലും വിജയം കൈവരിക്കുവാൻ കഴിഞ്ഞില്ല. വിജയിച്ചതിൽ തന്നെ കാസർഗോഡും ആലത്തൂരും മാത്രമാണ്‌ അൽപം ആശ്വാസം.പാലക്കാട്ടേത്‌ കഷ്ടിച്ചുള്ള വിജയം.

എന്തായാലും ഒരു കാര്യം വ്യക്തമകുന്നുണ്ട്‌ പ്രീണനത്തിലൂടെ പാർളമെന്റിലേക്ക്‌ എന്ന നയം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നത്‌.

10 comments:

Suмα | സുമ said...

"പിണറായിയെയും പി.ഡി.പിയേയും ജനം തിരിച്ചറിഞ്ഞതുകൊണ്ടുതോറ്റു" --അങ്ങനെ തന്നെ പറയാം.
ഇനി ഇപ്പോ നാട് നന്നാവോ?

മറുപക്ഷം said...

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ ജയിച്ചത്‌ 1 സീറ്റിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചത്‌ 4 സീറ്റിൽ അപ്പോൾ ഞങ്ങൾക്ക്‌ 3 സീറ്റിന്റെ ഭൂരിപക്ഷം എന്ന് അണികളെക്കൊണ്ട്‌ പറയിപ്പിക്കുവാൻ ഇപ്പോഴും കഴിഞ്ഞേക്കാം.എങ്കിലും കണ്ണൂരിലെ ഫലം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌ അണികൾ പരസ്യമായി അനുസരിക്കുകയും രഹസ്യമായി പണികൊടുക്കുകയും ചെയ്യുന്നവരാണെന്ന കാര്യം.അല്ലെങ്കിൽ പിന്നെ പാർട്ടിഗ്രാമങ്ങൾ എന്നുവിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്രക്ക്‌ വലിയ പരാജയം ഉണ്ടാകുമായിരുന്നോ?

ഭ്രമരന്‍ said...

കക്ഷത്തിൽ ഇരുന്നതു പോകേം ചെയ്തു ഉത്തരത്തിൽ(പൊന്നാനി)ഇരുന്നതു കിട്ടിയതുമില്ല.പിണറായി വിജയം കഥകളി അവസാന ദിവസം.

Anonymous said...

കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

Anonymous said...

Where is BJP? why are you not talking BJP!! Where is Krishana Das ranking? below BSP candidate. How can believe BJP not sale their vote to Tharoor. Even you are also happy of Tharoor's victory. We should inquire why BJP Prsident in 4th Place? Where is their vote? CK Padmanabhan's cash lost!! WOW!! what a progress of BJP!! Other parties are should be envy with them.

arivu thedi said...

കടുത്ത പരാജയവുമായി അദ്വാനിയും koottarum എന്നാ thalakettil ഒരു kurippu പ്രതീക്ഷികുന്നത് എന്റെ vyaamoham maathramaayi അവശേഷിക്കും എന്നരിയാമെന്ഗിലുമ് കൊതിച്ചുപോയി. ക്ഷമിക്കുക്ക. എന്തല്ലാം സ്വപ്നങ്ങളായിരുന്നു advani venamo അതോ modi മതിയോ.... thengakola.....

Anonymous said...

എന്റെ കര്‍ത്താവേ അറിവുതെടി പറഞ്ഞതിലും ഉണ്ട് കാര്യം. എഞ്ഞാ പുകിലായിരുന്നു ഇലക്ഷന് മുന്പ്. ചെവി തല കേള്‍ക്കാന്‍ മേലായിരുന്നു. ഗുജറാത്‌ ഗുണ്ട നരന്‍ വേണോ അതോ പള്ളി പൊളിയാന്‍ അദ്വാനി വേണമോ? മന്‍മോഹന്‍ ദുര്‍ബലന്‍ പള്ളിപോളിയന്‍ ശക്തന്‍, ഹൊ ഒടുവില്‍ സമാധാനമായല്ലോ. കേരളത്തിലെ താമരയുടെ കാര്യമാണ് വളരെ കഷ്ടം!!. തീവ്രവാദവും മദനിയും ഒക്കെ എടുത്തിട്ട് നോക്കി ഒരു രക്ഷയുമില്ല (തീവ്രവാദത്തെ കുറിച്ചു പറയുന്നവന്‍ ആരാ? തോഗാടിയയെയും അദ്വാനിയെയും മോഡിയെയും ഒക്കെ ചുമകുന്നവരാനു. മുട്ട് കൈ ഇല്ലാത്തവന്‍ ഒരു വിരല്‍ ഇല്ലാത്തവനെ കുറ്റം പറയും പോലെയാണ് ഇവരുടെ തീവ്രവാദ പ്രസംഗം.)

കുരുത്തം കെട്ടവന്‍ said...

എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെ നമ്മുടെ ഭാരതത്തെ രക്ഷിക്കാന്‍ ഇറങ്ങിയ സംഘ പരിവാരം ഇപ്പോള്‍ ഇരുപത്‌ സ്ഥലങ്ങളില്‍ ആത്മഹത്യ (അതോ ഗുജറാത്‌ മോഡല്‍ കൂട്ട കശാപ്പോ) സംഭവിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചു അന്വേഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു!! നല്ലത് തന്നെ. ഇനി ഇവരെ ആര് രക്ഷികുമോ ആവോ? ഇതില്‍ നിന്നൊന്നും ഒരു പാഠവും പഠിക്കാതെ ആ പഴയ പല്ലവികള്‍ മാത്രം ഉരുവിടാനാണ് തുടര്‍ന്നും ഭാവമെന്കില്‍, ശിവ ശമ്പോ എന്ന് മാത്രമെ പറയാനുള്ളൂ. വിശ്വ സാഹിത്യകാരി കമല സുരയ്യയെ മരണത്തിനു ശേഷവും വെറുതേ വിടാന്‍ ഭാവമില്ല. അവര്‍ മുസ്ലിം ആയതില്‍ എന്തിനിത്ര വിരോധം? നിങ്ങളുടെ ഈ അസഹിഷ്ണുത ഉണ്ടല്ലോ ഇതു കൊണ്ടു തന്നെയാണ് കേരളം നിങ്ങളെ അകറ്റി നിര്‍ത്തുന്നത്. പ്രശസ്ത പത്ര പ്രവര്‍ത്തക ശ്രിമതി ലീല മേനോനിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ "മതം മാറ്റം അവരുടെ സുചിന്ധിതമായ തീരുമാനമായിരുന്നു". ജാതിയും മതവും നോക്കി സാഹിത്യകാരന്‍ മാരെപോലും വേര്‍തിരിക്കുന്ന ഈ വര്‍ഗീയ വിഷലിപ്ത നയമുണ്ടല്ലോ അതൊക്കെ ദൂരെ വലിച്ചെറിയാന്‍ തയ്യാറാകാത്ത കാലത്തോളം ഈ വൃത്തികെട്ട പരിവരാതെ ആരും ചുമക്കാന്‍ തയ്യാറാകില്ല. ചില സംഘ പരിവാര്‍ അനുകൂലികളുടെ നയം കണ്ടിട്ടില്ലേ മതം മാറുന്നതിനു മുന്പുള്ള മാധവികുട്ട്യെ ഇഷ്ട്ടമായിരുന്നു . മാറിയ ശേഷം എന്ത്യിയീ ? എന്തൊരു അസഹിഷ്ണുതയാണ് പ്രക്ടിപ്പികുന്നത്. എന്നിട്ടിവരാന് മറ്റു മതസ്ഥര്‍ക്ക് സഹിഷ്ണുതയില്ല എന്നും സ്ത്രീ സ്വാതന്ത്ര്യം ഇല്ല എന്നും ഒക്കെ വലിയ വായില്‍ വിലപികുന്നത്. ഏതായാലും ഇവിടത്തെ നല്ലവരായ ഹിന്ദുകള്‍ക്ക് ഇവരുടെ ഈ കുതന്ത്രം നന്നായി പിടി കിട്ടിയത് കാരണം ഒന്നും ഇവിടെ ചിലവായില്ല. ഇനിയിപ്പോ തൊണ്ണൂറു ശതമാനവും വര്‍ഗീയ വല്കരണത്തിന് വിധേയമായ ഗുജരാതിലോ മറ്റോ തമ്ബടികുന്നതാവും നല്ലത്.

Anonymous said...

ബി ജെ പിയുടെ തോല്‍വിയുടെ ആഘാതം താങ്ങാന്‍ വയ്യാതെ താങ്കള്‍ ബ്ലോഗ് എഴുത്തൊക്കെ നിര്‍ത്തി വല്ല കാഷിക്കും പോയോ?

Anonymous said...

ആദ്യം ജസ്വന്ത് പിന്നെ യശ്വന്ത് ആഹാ ആഹാ ഹ ഹ ഇനി ആരാണാവോ ?