Wednesday, May 13, 2009

ബി.ജെ.പിക്ക്‌ സാധ്യത തെളിയുന്നു.

മഴക്കാലത്തെ കൂൺ പോലെ ആണ്‌ തിരഞ്ഞെടുപ്പുകാലത്തെ മൂന്നാം മുന്നണിയും.തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും,ഇടതുമതേതര സഖ്യം വികസിക്കും,വർഗ്ഗീയതയ്ക്കെതിരെ നിലകൊള്ളും അങ്ങിനെ പലതും അവർ പറയും.പക്ഷെ കൂണിന്റെ കഥപറഞ്ഞപോലെ അത്‌ തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതോടെ തീരുകയും ചെയ്യും.കേരളത്തിലും ബംഗാളിലും ആയിരുന്നു സി.പി.എം അടക്കം ഉള്ള ഇടതുപക്ഷക്കാരുടെ പ്രതീക്ഷ.എന്നാൽ ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്ന ലക്ഷണമാണ്‌.ബംഗാളിൽ സിങ്കൂർ നന്ദിഗ്രാം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയമാണെങ്കിൽ കേരളത്തിൽ ലാവ്‌ലിൻ അഴിമതി, പി.ഡി.പി ബന്ധം,മോശം ഭരണം കൂടാതെ ഗ്രൂപ്പ്‌ വഴക്കുകൾ തുടങ്ങി നിരവധി വിഷയങ്ങൾ. അച്യുതാനന്തന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് ലാവ്‌ലിൻ വിഷയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.

തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവും പൂർത്തിയാകുന്നതോടെ വ്യക്തമാകുന്നത്‌ കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ മങ്ങിയതോടൊപ്പം ബിജെപിയുടെ തിളക്കം വർദ്ധിക്കുന്നതുമാണ്‌. മൂന്നാം മുന്നണിയെന്ന സങ്കൽപ്പം സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടതിന്റെ കൂടെയുള്ളവരിൽ പലരും ബി.ജെ.പിയുമായോ കോൺഗ്രസ്സുമായോ സഖ്യം ചേർന്ന് ഭരണത്തിൽ പങ്കാളികളാകുവാൻ ഉള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.എന്നാൽ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ്സിനേക്കാൾ ബി.ജെ.പിക്കായിരിക്കും ഇത്തവണ സാധ്യത.അതോടെ ഇടതിന്റെ കൂടെയുള്ളവർ എന്ന് പറയുന്ന പലരും ബി.ജെ.പിയിലേക്ക്‌ ചേക്കേറുവാൻ ഒരുങ്ങുന്ന കാഴ്ചയാണിപ്പോൾ നമുക്ക്‌ മുമ്പിൽ ഉള്ളത്‌.

മായാവതിയും ജയലളിതയും മമതയും എല്ലാം തിരഞ്ഞെടുപ്പിന്റെ ഫലപ്യഖ്യാപനശേഷം ഭരണം ആർക്കെന്ന് വ്യക്തമായതിനു ശേഷം അതിനനുസരിച്ച്‌ തീരുമാനം എടുക്കുവാനാണ്‌ സാധ്യത. ഏകദേശം 200 സീറ്റുകളുമായി ബി.ജെ.പി ജയിച്ചുകയറിയാൽ പിന്നെ അവർ കോൺഗ്രസ്സിന്റെ ഒപ്പം കൂടാൻ ഒരു വഴിയും ഇല്ല.ഇടതിനു നിലവിൽ ഉള്ള സീറ്റുകൾ പോലും നിലനിർത്തുവാൻ കഴിയാത്ത അവസ്ഥയിൽ തീർച്ചയായും കോൺഗ്രസ്സിതര ഗവണ്മെന്റിനു സാധ്യതയില്ല.ഇടതുപക്ഷത്തിനു ഇന്ത്യഭരിക്കുവാൻ കഴിയും എന്ന് തോന്നുന്നത്‌ മലർപ്പൊടിക്കാരന്റെ സ്വപനം മാത്രമാണ്‌.

എക്സ്റ്റിറ്റ്‌ പോളുകാർ പല നമ്പറും പറയും എന്നാൽ അതൊക്കെ കൃത്യമാകണം എന്നില്ല എന്നത്‌ പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസ്സ്‌ അൽപം മുൻതൂക്കം പ്രകടിപ്പിച്ചിരുന്നു.അതിന്റെ കൂടെ മാധ്യമങ്ങളുടെ വ്യക്തമായ സപ്പോർട്ടും കൂടെ ആയപ്പോൾ അവർക്ക്‌ വിജയസാധ്യതയുണ്ടെന്ന് പരക്കെ ഒരു പ്രതീതി പരന്നു.എന്നാൽ അവസാനഘട്ടത്തോടടുത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു എന്നതാണ്‌ സത്യം. വോട്ടെടുപ്പ്‌ ഫലങ്ങൾ വരുമ്പോൾ അതു സത്യമാണെന്ന് തെളിയുകയും ചെയ്യും.

4 comments:

മറുപക്ഷം said...

Anonymous said...

ഇത്തവണ കോൺഗ്രസ്സിനു തന്നെ സാധ്യത എന്ന് എക്സിറ്റ്‌ പോളുകൾ വ്യക്തമാക്കുന്നു.ബി.ജെ.പി വളരെ മോശം പ്രകടനം ആണ്‌ കാശ്ചവെച്ചതെന്ന് അറിയില്ലെ?
വരുൺ ഇഷ്യൂ മാത്രമായിരുന്നു അവർക്ക്‌ ഇത്തവണ ഉണ്ടായത്‌.അല്ലാതെ പറയത്തക്ക ഒരു വിഷയവും ഇല്ലായിരുന്നു. മോഡിയുടേ മോഡി എത്രകണ്ടുണ്ടാകും എന്ന് നോക്കാം.

സന്തോഷ്‌ പല്ലശ്ശന said...

ബീ.ജെ. പി. ക്ക് ഒരു സാധ്യതയുമില്ല

Anonymous said...

എക്സ്റ്റിറ്റ്‌ പോളുകാർ പല നമ്പറും പറയും എന്നാൽ അതൊക്കെ കൃത്യമാകണം എന്നില്ല എന്നത്‌ പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസ്സ്‌ അൽപം മുൻതൂക്കം പ്രകടിപ്പിച്ചിരുന്നു.അതിന്റെ കൂടെ മാധ്യമങ്ങളുടെ വ്യക്തമായ സപ്പോർട്ടും കൂടെ ആയപ്പോൾ അവർക്ക്‌ വിജയസാധ്യതയുണ്ടെന്ന് പരക്കെ ഒരു പ്രതീതി പരന്നു.എന്നാൽ അവസാനഘട്ടത്തോടടുത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു എന്നതാണ്‌ സത്യം. വോട്ടെടുപ്പ്‌ ഫലങ്ങൾ വരുമ്പോൾ അതു സത്യമാണെന്ന് തെളിയുകയും ചെയ്യും.

അതെയതെ
ബിജെപിയുടെ പെര്‍ഫോമന്‍സ് അപാരം ആയിരുന്നു.
നിങ്ങള്‍ക്കൊക്കെ ഇത്ര കൃത്യമായിട്ട്‌ ഇതൊക്കെ എങ്ങനെ പ്രവചിക്കാന്‍ സാധിക്കുന്നു?
ശോ അസൂയ തോന്നുന്നു!