മലയാളമനോരമയുടെ വാർത്തയിൽനിന്നും പത്രത്തിൽ നിന്നും അബ്ദുള്ളക്കൂട്ടി എം.പിയുടെ വാക്കൂകൾ അറിഞ്ഞപ്പോൾ വളരെ സന്തോഷമ്മാണ് ഉണ്ടയത്. അതേ വ്യവസായനയം എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ച് തെന്റെ വീക്ഷണം പക്ഷപാതിത്വമോ മുൻവിധിയോ കൂടാതെ തുറന്നൂപറയുവാൻ അദ്ദേഹം തയ്യാറായിരിക്കുന്നു.
മോഡിയുടെ വർഗ്ഗീയ ഫാസിസ്റ്റു നയങ്ങളോട് ശക്തമായ അഭിപ്രായഭിന്നത നിലനിത്തിക്കൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി എം.പി ആ സത്യം തുറന്ന്ഉപറഞ്ഞിരിക്കുന്നു.വികസനകാര്യത്തിൽ നാം നരേന്ദ്രമോഡിയെ മാതൃകയാക്കണം. നിക്ഷേപകരോടെങ്ങിനെ പെരുമാറണം എന്ന് ഗുജറാത്തിനെ കണ്ടുപഠിക്കണം. പലരുടേയും നെറ്റിചുളിക്കാവുന്ന ഒരു വാക്ക്.കാരണം ഗുജറാത്ത് കലാപങ്ങളുടെ പശ്ചാത്തലത്തിൽ മോഡിയെന്നാൽ വർഗ്ഗീയതയുടെ അവസാനവാക്കെന്നാണ് പൊതുജനത്തിനിടയിൽ ഒരു അഭിപ്രായം ഉണ്ടാക്കിവെചിരികുന്നത്.അതും ചേത്തുവച്ചാണ് പാർട്ടി മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നത്.എന്നാൽ ഭീകാരാക്രമണങ്ങളുടെ അന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ അന്വേഷണോദ്യോഗസ്ഥനായിരുന്ന കർക്കറയെ പോലെ ധീരമായി ചില സത്യങ്ങൾ അബ്ദുള്ളക്കുട്ടി വിളിചുപറഞ്ഞിരിക്കുന്നു.
കേരളത്തിൽ നിന്നും പാർലിമെന്റിൽ ഉള്ളവരുടെ കൂട്ടത്തിൽ ഒരാൾ എന്നതിൽ കവിഞ്ഞു മലബാറിനോ കേരളത്തിനോ കാര്യമായി എടുത്തുപറയത്തക്ക പദ്ദത്തികൾ കൊണ്ടുവരുവാൻ ഇദ്ദേഹത്തിനായിട്ടില്ലെങ്കിപോലും ചുരുങ്ങിയപക്ഷം വേറിട്ടുചിന്തിക്കുവാൻ എങ്കിലും ആയല്ലോ എന്ന് ആശ്വസിക്കാം.ഒരുപക്ഷെ സത്യം വിളിചുപറയുന്ന ഈ വാക്കുകൾകൊണ്ട് അദ്ദേഹം പാർട്ടിനടപടിക്ക് വിധേയനായേക്കാം അങ്ങേയറ്റം പുറത്താക്കപ്പെടുകയും ചെയ്തേക്കാം.
മോഡിയെ ഹിറ്റ്ലറുടെ ഇന്ത്യയിലെ പിൻഗാമിയെന്നും നരാധമനെന്നും വിളിചുകൂവുന്ന അതേ പാർട്ടിയുടെ ഒരു ഉത്തരവാദിത്വപ്പെട്ട പാർളിമന്റംഗമാണെന്നതും.ഗുജറാത്തിൽ കൂട്ടക്കൊലക്ക വിധേയമായ ന്യൂനപക്ഷഗങ്ങൾ ആയിരുന്നു എന്നാൽl അതേ ന്യൂനപക്ഷത്തിൽ പെടുന്ന മലയാളിയായ അബ്ദുള്ളക്കുട്ടിക്ക് പക്ഷെ യാദാർത്ഥ്യങ്ങൾക്കുനേരെ കണ്ണടക്കുവാൻ കഴിയുന്നില്ല. അതേ അദ്ദേഹം മോഡിയുടെ വ്യവസായ നയത്തിൽ ആകൃഷ്ടനും സി.പി.എം ന്റെ നയത്തിൽ നിരാശനും ആണെന്നല്ലേ ആ വാക്കുകൾ അർത്ഥമാക്കുന്നത്? പാർട്ടിയനുഭാവിപോലും എതിർ വിഭാഗത്തിൽ എത്രനല്ല കാര്യം ചെയ്താലും രാഷ്ട്രീയശത്രുവിനെ നിശിതമായി വിമർശിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഒരു യുവനേതാവിൽ നിന്നും ഈ വാക്കുകൾ വരുമ്പോൾ നാം അതിനെ നിസ്സാരമായി തള്ളിക്കൂട. കുത്തകകൾ മാത്രമല്ല ചെറുകിട വ്യവസായങ്ങളും ഗുജറാത്തിൽ വൻ തോതിൽ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വ്യവസായ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് ഗുജറാത്ത് കുതിച്ചുകയറി.എന്തുകൊണ്ട് മോഡി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നതിനു ഇതും ഒരു നല്ല മറുപടിയാണ്.വ്യവസായരംഗത്ത അനാവശ്യസമരങ്ങൾ സർക്കാരിൽ നിന്നും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ ഒഴിവാക്കിക്കൊണ്ട് നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ മോഡിയെന്ന ദീർഘവീക്ഷണക്കാരനു കഴിഞ്ഞിരിക്കുന്നു.
പൈന്തിരിപ്പൻ തത്വശാസ്ത്രങ്ങളും,ഹർത്താലും,വഴിതടയലും സമരവും പിരിവും രാഷ്ടീയ സംഘട്ടനങ്ങളും കേന്ദ്രത്തെയും അമേരിക്കയേയും കുറ്റം പറഞ്ഞു കാലം കഴിചുകൂട്ടുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുവാൻ അദ്ദേഹത്തിനു സാധിചിരിക്കുന്നു.പ്രവാസനിക്ഷേപങ്ങൾ തേക്കിലും മറ്റു തട്ടിപ്പിലും പെട്ടുപോകുന്നതിനു പകരം സംസ്ഥാനം ക്രിയാത്മവും പുരോഗമനപരവുമായ നയങ്ങൾ നടപ്പിലാക്കി പ്രയോജനപ്പെടുത്തണം എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിനു സ്വതന്ത്രമായി കാലഘട്ടത്തിനനുസരിച് ചിന്തിക്കുവാൻ ഉള്ള കഴിവുണ്ടെന്ന് വ്യക്തമാകുന്നു.ഇത് തന്നെ ആണ് കക്ഷിരാഷ്ടീയമന്യേ എല്ലാ പുതു തലമുറ നേതാക്കന്മാർക്കും വേണ്ടത്.
ഒരു വർഷത്തിൽ പല വർഗ്ഗൈസംഘടനകളുടെ പേരുകളിൽ എത്ര സമ്മേളനങ്ങളും പൊതുയോഗങ്ങളും പിരിവുകളും ആണ് ഇവർ നടത്തുന്നത്.വ്യവസായങ്ങൾ വരണമെങ്കിൽ കൃത്യമായ പിൻന്തുണയും പ്രോത്സാഹനവും സർക്കാരിൽ നിന്നും ലഭിക്കണം. സമരവും ഹർത്താൽ പോലുള്ള ശല്യങ്ങളും മുറക്കു നടക്കുന്ന ഒരിടത്തേക്ക് വ്യ്‌വസായം വരില്ല.പ്രത്യയശാസ്ത്രം നാലാംലോകവാദം തുടങ്ങിയ കടിചാൽപൊട്ടാത്ത സംഗതികൾ കുഴിചുമൂടി മര്യാദക്ക് വ്യവസായവും വ്യാപാരവും ഒക്കെ പ്രോത്സാഹിപ്പിച് മലയാളിയെ ജീവിക്കുവാൻ അനുവദിക്കുകയാണ് വേണ്ടത്.പ്രത്യയശാസ്ത്ര ചർചകളും മറ്റു മണ്ണാംകട്ടകളും ഒരു കൂട്ടം ബുജികൾക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുവാൻ മാധ്യമങ്ങളിലും ആയിക്കോട്ടെ പക്ഷെ അതു പൊതുജനത്തിനു ശല്യമാകരുത്.
വർഗ്ഗീയനിലപാടുകളിൽ മോഡിയുടെ നയത്തെ അബ്ദുള്ളക്കുട്ടിയെപോലെ എതിർക്കുമ്പോളും അദ്ദേഹം വ്യവസായങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ അഭിനന്ദിക്കാതിരിക്കുവാൻ ആകുന്നില്ല.
Subscribe to:
Post Comments (Atom)
7 comments:
ഇപ്പോള്‍ മോഡി പ്രേമം തോന്നാം അബ്ദു വിനു എന്ത് പറ്റി?
CPM il നിന്നു പുറത്താക്കും എന്ന് വല്ലോം പറഞ്ഞോ ആവോ?
ചുമ്മാ മീഡിയായിൽ ഒന്ന് ഷൈൻ ചെയ്യുവാൻ ഉള്ള കസർത്തല്ലെ? വിവാദമാക്കല്ലേ മാഷേ...ആരെങ്കിലും ഇതൊന്നു ഏറ്റുപിടിക്കൂ എന്നെ ഒന്ന് മാധ്യമ ശ്രദ്ധയിൽ പെടുത്തൊ എന്നാണിപ്പോൾ മിക്ക രാഷ്ട്രീയക്കാർക്കും.ഇദ്ദേം ആ അടവുനയം ഒന്ന് പയറ്റുന്നതാകാം.
പിന്നെ ഗുജറാത്തിൽ ആകെ വ്യവസായം കൊണ്ട് തട്ടിത്തടഞ്ഞ് നടക്കാൻ പറ്റുന്നുണ്ടാവില്ല.
അബ്ദുള്ളക്കുട്ടി നമ്മുടെ കുട്ടി ആയോ? എന്തായാലും വ്യവസായം മാത്രമേ അണ്ണനെക്കണ്ടു പഠിക്കാവൂ എന്നൊരു പാഠം കൂടി ഇതിനുണ്ട്.
മോഡി കേരളത്തില്‍ ഭരിച്ചാല്‍ എന്താകും ? എത്ര വ്യവസായം കൊണ്ടുവരാന്‍ കഴിയും എന്ന് കൂടി ആലോചിക്കുക
മോഡി എന്നല്ല ആര് ഭരിച്ചാലും മലയാളികള്‍ കൂടി മാറിയാലേ കേരളം നന്നവു
മോഡിയെ കണ്ടു പടികാനോന്നുമില്ല. ജൂതന്മാരെ കൂട്ടകൊല ചെയ്തു ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ ഹിറ്റ്ലറും നല്ല ഭരനാധികാരിയായിരുനെന്നു കേട്ടിടുണ്ട്. മോഡിയുടെ കാര്യത്തിലും അത്രയേ ഉള്ളൂ (ജൂതന്മാര്‍ക്ക് പകരം ഇന്ത്യയില്‍ മുസ്ലീങ്ങലെയാണ് കൂട്ടകൊലക്ക് തിരഞ്ഞെടുത്തത് എന്ന വ്യത്യാസം മാത്രം). അല്ലെന്ഗിലുമ് സന്ഘ്പരിവാര്‍ മുഖമുദ്ര എന്നത് അന്യ മത വിധ്വഷം എന്ന് മാത്രമാണല്ലോ. (മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാങങ്ങല്ക് നേരെ ഒരു വിധം എല്ലാം സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. കാരണമായി പേരിനു ഒരു മത പരിവര്‍ത്തനത്തിന്റെ കാര്യമോ മറ്റോ ഉണ്ടാകും. ഇനി അതും കാരണം ഇന്ല്ലെങ്ങില്‍ ഒരു അന്യമാതകാരന്‍ ഒരുത്തനെ തറപ്പിച്ചു നോക്കി എന്നാകും.)
മോഡിയെപോലുള്ള അണ്ണന്മാര്‍ ഇപ്പോഴും ഭരണത്തില്‍ തുടരുന്നത് തന്നെ ഇന്ത്യയെപോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് നാനകേടാണ് (അമേരിക മോഡികു ഇതുവരെ വിസ പോലും അനുവദിച്ചിട്ടില്ല). പാവപെട്ട ഹിന്ധുകള്‍ക്ക് ചീത്തപെരുണ്ടാകാന്‍ ഓരോന്ന് ഇങ്ങിറങ്ങും.
സത്യം തുറന്നുപറഞ്ഞു എന്നതിന്റെ പേരിൽ അബ്ദൂള്ളക്കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തു എന്ന വാർത്ത ഇക്കാര്യത്തിൽ പാർടിക്ക് ഉള്ള അസഹിഷ്ണുത എത്രമാത്രം എന്ന് മനസ്സിലാക്കാൻ പര്യാപതമാണ്.
Post a Comment