Wednesday, December 17, 2008

ഷൊർണ്ണൂർ നൽകുന്ന പാഠം

വളരെ ആഹ്ലാദകരമായ ഒരു വാർത്തയാണ് ഷൊർണ്ണൂരിൽ നിന്നും ഉണ്ടയിരിക്കുന്നത്. വി.എസ്സിനെ വെട്ടിനിരത്തുവാനുള്ള തന്ത്രപ്പാടിൽ എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് അറിയാതെ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് ജനം തിരിച്ചടി നൽകിയിരിക്കുന്നു.മാർക്കിസ്റ്റു പാർടിയുടെ അപചയത്തിന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.വെട്ടിനിരത്തി നിശ്ശബ്ദരാക്കുവാൻ നോക്കിയാലും സമരമുഖങ്ങളിലെ വെടിയുണ്ടകൾക്കും ലാത്തിക്കും മുമ്പിൽ നെഞ്ചുവിരിച്ചുനിന്നിട്ടുള്ള ഒഞ്ചിയത്തെയും ഏറാമലയിലേയും സഖാക്കൾക്ക് അതു പുല്ലാണെന്ന് അവർ മുമ്പെ തെളിയിച്ചുകഴിഞ്ഞു.പാർടിയെ ഭാധിച്ചിരിക്കുന്ന അധികാര/സാമ്പത്തീക വ്യാധിയെ അവർ തിരിച്ചറിഞ്ഞു.ചൂണ്ടിക്കാട്ടിയവരെ കുലംകുത്തികൾ എന്ന് അപഹസിച്ചെങ്കിലും അവർ പറഞ്ഞതാണ് സത്യമെന്ന് ജനം മനസ്സിലാക്കി. ഈ തിരിച്ചറിവ് കേരളത്തിൽ മൊത്തത്തിൽത്സംഭവിച്ചുകൊണ്ടിരിക്കുന്നു. തളിക്കുളവും,ഒഞ്ചിയവുമ്,ഏറാമലയും ഒടുവിൽ ഇതാ ഷൊർണ്ണൂരിൽ എത്തിനിൽക്കുന്നു. ത്ലിക്കുളമ്പഞ്ചായത്തിൽ നിന്നും അത് ഷോർണ്ണൂർ മുൻസ്സിപ്പാലിറ്റിയിലേക്ക് വ്യാപിക്കുമ്പോൾ തീർച്ചയായും നേതൃത്വത്തിനു സംഭവിച്ച അപചയത്തിനു നേരെയുള്ള ഒരുശക്ത്മായ മുന്നറിയിപ്പാണ്.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയിലെ ഷൊർണ്ണൂറ് മുൻസിപ്പാലിറ്റി 19 വർഷത്തെ ഭരണത്തെ അവസാനിപ്പിച്ചുകൊണ്ട് വിമതർ(പുറത്താക്കപ്പെട്ടവർക്ക്) വിജയിച്ചുകയറിയിരിക്കുന്നു.ശക്റ്റ്tഅമായ ഇടതു സ്വാധീനമുള്ള ഇവിടത്തെ ജനമനസ്സ് നെറികേടുകൾക്കെതിരെ പ്രതികരിച്ചിരീക്കുന്നു.

കോൺഗ്രസ്സിനെ പോലും നാ‍ണിപ്പിക്കുന്ന ഗ്രൂ‍പ്പ് പോരാട്ടങ്ങൾ മാർക്കിസ്റ്റു പാർടിയെ കൊണ്ടെത്തിച്ച പ്രതിസന്ധി ചെറുതല്ല. പാർടിയിൽ ഇന്നു ഇരുവിഭാഗമായി തിരിഞ്ഞിരിക്കുന്നതിൽ ഔദ്യോഗികപക്ഷമെന്നപേരിൽ അറിയപ്പെടുന്നവർക്ക് പാർടി ഘടകങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ജനങ്ങളീൽ സ്വാധീനമില്ല അല്ലെങ്കിൽ അവരുടെ വിശ്വാസം നേടുവാൻ കഴിയുന്നില്ല എന്നതിന്റെ തെളിവായി ഷൊർണ്ണൂർ സംഭവത്തെ കാണാവുന്നതാണ്. പാർടിയിൽ പിടിമുറുക്കുന്ന സാമ്പത്തീക ശക്തികളെ പാവപ്പെട്ടവന്റെയും പട്ടിണീതൊഴിലാളികളുടേയും പാർടിയുടെ നേതാക്ക്ന്മാർ പഞ്ചനക്ഷത്ര സൌകര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും സമ്പന്നവർഗ്ഗത്തിന്റെ സഹയാത്രികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാണിച്ചതണ്.എന്നാൽ ഇവരെ നാക്കും,നോക്കും കയ്യൂ‍ൂക്കും കൊണ്ട് നേരിട്ടപ്പോൾ ഒരു പക്ഷെ ഇങ്ങനെ ചില തിരിച്ചടികൾ ഉണ്ടാകും എന്ന് അവർ കരുതിക്കാണില്ല.

ഷൊർണ്ണൂരിലെ തുടർച്ച ഇനിയും കാണാം.എപ്പോഴും വർഗ്ഗീയശക്തികളെ കൂട്ടുപിടിച്ചു, പിന്തിരിപ്പൻ വലതുപക്ഷക്കാരുടെ ഒത്താശയോടെ ജയിച്ചു എന്നൊക്കെ പറഞു തടിയൂരാന്ന് കഴ്ഞെന്നുവരില്ല.

No comments: