Thursday, December 18, 2008

ഭീകരവിരുദ്ധ നിയമത്തിനെ കണ്ട് വിറളിപിടിക്കുന്നവർ.

ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് ഭീകരതവിരുദ്ധ ബില്ലിനെ ഭയപ്പെടേണ്ടതില്ല. എന്നാൽ തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും നേരിടുന്ന നിയമം കൊണ്ടുവരുമ്പോൾ ചിലർ അതിൽ അസ്വസ്ഥരാകുന്നു. അവർ അതിനെ ഭരണകൂടത്തിന്റെ “മനുഷ്യാവകാശധ്വംസനത്തിനുള്ള ആയുധം” എന്ന് പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നു.

ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയെയും ഞെട്ടിച്ച സംഭവം ആയിരുന്നു ബോംബെയിൽ നാം കണ്ടത്.അതിനെതിരെ ശക്ത്മായ പ്രതിഷേധം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉണ്ടായി.അതിന്റെ ആരവങ്ങൾ തീരുവാൻ കാത്തിരിക്കയായിരുന്നു ചിലർ.അതു തീർന്നതും ആക്രമണത്തെ കുറിച്ച് “സംശയങ്ങൾ” ആയി അവർ രംഗത്തെത്തി.

കേന്ദ്രഗവണ്മെന്റ് തീവ്രവാദ നിയമത്തെ ക്കുറിച്ച് ചർച്ചചെയ്തു തുടങ്ങിയതും അതിനെതിരെ പതിവു പോലെ അവർ പ്രചാരണങ്ങ് തുടങ്ങി.ഇത് ആദ്യമായല്ല തീവ്രവാദികൾക്കെതിരെ എന്തെങ്കിലും ചെയ്യുമ്പോൾ മനുഷ്യാവകാശധ്വംസനം,പീഠനം എന്ന് പറഞ്ഞ് മുറവിളികൂട്ടുവാൻ ആളുകൂടുന്നത്. ഇത് ഓർമ്മിപ്പിക്കുന്നത് കൂലിക്ക് പോയി എതിർനയകന്റെ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമാതീയേറ്ററിൽ കൂവുന്നവരെ ആണ്.കൂലിക്ക് എഴുതിയും മാധ്യമങ്ങളിൽ ബഹളം കൂട്ടിയും രാജ്യത്തിനും അവിടത്തെ സാധാരണക്കാർക്ക് സംരക്ഷണം നൽകുവാൻ ഉള്ള നിയമ ബേധഗതികളെ അട്ടിമറിക്കുക എന്നത് തീവ്രവാദികളെ പ്രതിനിധീകരിക്കുന്നവർക്ക് അത്യാവശ്യമാണ്.

സമീപകാല സംഭവങ്ങൾ തെളിയികുന്നത് തീവ്രവാദം ഏതെങ്കിലും ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ല എന്ന സംശയങ്ങളിലേക്കാണ്. എന്നാൽ അടുത്തിടെ പുറത്തുവന്നതും ഇനിയും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടിലാത്തതുമായ മലേഗാവ് പോലെ ചില കാര്യങ്ങൾ പറഞ്ഞ് ഇതുവരെ ഉള്ള സ്ഫോടനങ്ങളെയും ആ കേസുകളിലെ പ്രതികളെ മുഴുവൻ ന്യായീകരിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്.

എന്തുകൊണ്ട് ഭീകര വിരുദ്ധ നിയമത്തെ ഭയപ്പെടുന്നു അല്ലെങ്കിൽ അതിനെ എതിർക്കുന്നു എന്ന് ചോദിച്ചാൽ ഇത്തരം നിയമങ്ങൾ വരുന്നതും അത് കൃത്യമായി നടപ്പിൽ വരുന്നതും ഇന്ത്യയെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ആളുകൾക്ക് തിരിച്ചടിയാകും എന്നതിനാൽ ആണ്.തീവ്രവാദികൾ ചാകാൻ തയ്യാറായി വരുന്നവര് ആണെന്നത് അംഗീകരിക്കുമ്പോളൂം അവർക്ക് ഒത്താശചെയെയുന്ന്വർ ആ ഗണത്തിൽ പെടുന്നില്ല. അപ്പോൾ ഒത്താശക്കർക്ക് ശക്തമായ നിയമങ്ങൾ ഭീഷണിയാകും.

ഗവണ്മെന്റ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ഭീകരതയെ ശക്തമായി നേരിടുവാൻ ഉള്ള ആർജ്ജവം കാണിക്കണം.കൊല്ലപ്പെടുന്ന സിവിലിയന്മാരേക്കാൾ പിടീക്കപ്പെടുന്ന ഭീകരനു വേണ്ടി വാദിക്കുവാൻ നിൽക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുവാൻ കഴിയണം.മറിച്ചു പറയുകയും പ്രചരിപ്പിക്കൂകയ്yഉം ചെയ്യുന്നവരെ തിരിച്ചറിഞ്ഞൊറ്റപ്പെടുത്തുവാൻ ഓരോ രാജ്യസ്നേഹിക്കും കഴിയണം.


ജനാധിപത്യതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ, പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു തുരത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ ഭീഷണിയാകും.തീവ്രവാദം രാജ്യദ്രോഹമാണ് അത് ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും മറ്റ് ആരായാലും മുഖം നോക്കാതെ ജാതിനോക്കാതെ അടിച്ചമർത്തുക തന്നെ വേണം.തീവ്രവാദികളെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം.

3 comments:

Anonymous said...

പോട്ടയും റ്റാഡയും പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ ഉള്ളപ്പോള്‍ തന്നെയാണ് അക്ഷര്‍ധാമും പാര്‍ല്യമെന്റ് ആക്രമണവും നടന്നത്. പോട്ടയുടെ പേരില്‍ അറ്സ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഏതാണ്ട് 76000. അതില്‍ കുറ്റം തെളിയിക്കപ്പെട്ടവരുടെ എണ്ണം 800ല്‍ താഴെ. ഒരു ശതമാനം. ഗുജറാത്തില്‍ മാത്രം ഒരു വര്‍ഷം 280ല്‍പ്പരം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാം ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍. അന്ന് 3 മാസം വരെ വിചാരണ കൂടാതെ തടങ്കലില്‍ വെക്കാം.പുതിയതില്‍ 6 മാസം. കുറ്റവാളിയല്ലെ എന്ന് തെളിയിക്കേണ്ടത് അറസ്റ്റ് ചെയ്യപ്പെട്ടവന്റെ ചുമതല. എങ്ങിനെ വേണേല്‍ മിസ്യൂസ് ചെയ്യാം ഇത്തരം നിയമങ്ങള്‍. ബി.ജെ.പിയും മറ്റു സംഘ് കക്ഷികളും ഇതിനുവേണ്ടി മുറവിളി കൂട്ടുന്നത് അവര്‍ സ്വപ്നം കാണുന്ന രീതിയിലുള്ള സൈന്യാധിപത്യ-ഏകാധിപത്യ വ്യവസ്ഥയുടെ ഒരു ചെറുപതിപ്പാണിത്തരം നിയമങ്ങള്‍ എന്നതിനാലല്ലേ? ദുരുപയോഗിക്കാനുള്ള സാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ അദ്വാനിജി പറഞ്ഞത് എത്രയോ നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് ദുരുപയോഗം ചെയ്യുന്നു, ഇതിനെപ്പറ്റി മാത്രം എന്തിനു പറയുന്നു എന്നാണ്. എന്നുവെച്ചാല്‍ 75200 നിരപരാധികള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും, ഗോതമ്പുണ്ട തിന്നാലും കുഴപ്പമില്ലെന്ന്. ഒരു ശതമാനം ശിക്ഷിക്കപ്പെട്ടാല്‍ മതിയെന്ന്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ സ്ലോഗനെ തലതിരിച്ചിടല്‍. അടിയന്തിരാവസ്ഥയുടെ ചരിത്രം ഉള്ള കോണ്‍ഗ്രസ്സിനും മിസ്യൂസ് അത്രവലിയ കാര്യമായിരിക്കാന്‍ ഇടയില്ല.

കണക്കുകളുടെ ചരിത്രം ഇത്തരം നിയമങ്ങള്‍ക്കെതിരാണ്. സുരക്ഷാനടപടികള്‍ ശക്തമാക്കുക, ഇന്റലിജന്‍സ് നന്നാക്കുക, കാര്യക്ഷമമായ ആയുധങ്ങള്‍, പരിശീലനം എന്നിവ് സേനകള്‍ക്ക് നല്‍കുക എന്നതൊക്കെ അല്ലേ ആക്രമണങ്ങള്‍ തടയാന്‍ നല്ലത്? ചാവേറുകള്‍ നിയമത്തെ പേടിക്കുമോ? സ്വന്തം ജീവന്‍ നല്‍കാന്‍ തയാറായി വരുന്നവനെന്ത് പോട്ട, റ്റാഡ. അവനു ആക്രമിക്കാന്‍ അവസരം ഇല്ലാത്തത്ര സുരക്ഷിതമായി രാജ്യത്തെ മാറ്റുക ആവട്ടെ പ്രധാനം.

arivu thedi said...

മറുപക്ഷം 'പക്ഷം' ചേരുന്നത് ആര്‍കും മനസിലാകുന്നില്ല എന്ന് കരുതരുത്. ആരാണ് ഭീകര വിരുദ്ധ ബില്ലിനെ ഭയപെടുന്നവര്‍? അല്ലെങ്ങില്‍ അതിനെ എതിര്‍കുന്നവരെല്ലാം ഭീകരരാണോ. പ്രസിദ്ധ നിയമഞ്ഞനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന കൃഷ്ണ അയ്യെരെപോലുള്ളവര്‍ പുതിയ ബില്‍ പാണര്‍ പര്ശോടികണമെന്നു പറയുമ്പോള്‍ അവരെ ഭീകരരാകനാണോ പരിപാടി. എന്തിന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്‌ കെ ജീ ബാലകൃഷ്ണന്‍ വരെ അതില്‍ മനുഷ്യാവകാശത്തിനു പ്രാധാന്യം നല്‍കണം എന്ന് അഭിപ്രായ പെട്ടിരിക്കുന്നു. അതായതു നിയമം അറിയുന്നവരും കുറ്റവാളികള്‍ ശിക്ഷികപെടനമെന്നും എന്നാല്‍ ഒരു നിരപരാധിപോലും പീഡനം നേരിടരുതെന്നും ഉള്ളതുകൊണ്ടാണ് എല്ലാവരും പുതിയ ബില്ലില്‍ മാറ്റം വേണം എന്ന് പറയുന്നതു. അല്ലാതെ ഭീകരരെ സഹായിക്കാനല്ല. പിന്നെ ഹേമന്ത് കര്കരെയുടെ മരണത്തെ കുറിച്ചു അനേഷണം വേണം എന്നാവശ്യം ഉയരുംബോഴെകും അതിനെ 'മരുപക്ഷ്തുള്ളവര്‍' എതിര്കുന്നു. എന്താ മറുപക്ഷവും ഭീകരരെ സഹായിക്കാനാണ് എതിര്കുന്നത് എന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? ഇല്ലെങ്ങില്‍ മട്ടുല്ലവര്‍കെതിരില്‍ മാത്രം കുതിര കയറുന്നതില്‍ എന്താണ് അര്ത്ഥം. കാര്യങ്ങള്‍ അവധനതയോട് കൂടി മനസിലാകണമെന്നു അഭ്യര്തികുന്നതോടപ്പോം അന്ധമായ 'മറുപക്ഷം' ചേരല്‍ ഒഴിവാക്കുക. ഭീകരര്‍ കേണല്‍ പുരൊഹിതൊ, സന്യസിനിയോ, അജ്മല്‍ കസബോ ആരായാലും അവര്‍ ഭാരതത്തിന്റെ ശത്രുകളനെന്നും അവരെ വെറുതെ വിടരുതെന്നും മനസിലാക്കാനും പിന്തുനക്കനുമുള്ള 'മനസ്സു' ഉണ്ടാവണം.
അല്ലാതെ സന്ഘ്പരിവരത്തിന്റെ കുഴലൂത്ത് കാരനായി അധ:പതികരുത്.

മറുപക്ഷം said...

ഭീകരപ്രവർത്തനം നടത്തുന്നവർ ഒക്കെ ഈ ബില്ലിന്റെ പരിധിയിൽ വരും.പിന്നെ എന്താണാവോ അതിൽ പരിവാറിനു മാത്രം പ്രത്യേകത.അതെന്തെ കണ്ണില്പെട്ടില്ലേ മാഷേ?