Sunday, December 28, 2008

വ്യവസായം, മോഡിയെ കണ്ടുപടിക്കൂ.

മലയാളമനോരമയുടെ വാർത്തയിൽനിന്നും പത്രത്തിൽ നിന്നും അബ്ദുള്ളക്കൂട്ടി എം.പിയുടെ വാക്കൂകൾ അറിഞ്ഞപ്പോൾ വളരെ സന്തോഷമ്മാണ് ഉണ്ടയത്. അതേ വ്യവസായനയം എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ച് തെന്റെ വീക്ഷണം പക്ഷപാതിത്വമോ മുൻ‌വിധിയോ കൂടാതെ തുറന്നൂപറയുവാൻ അദ്ദേഹം തയ്യാറായിരിക്കുന്നു.


മോഡിയുടെ വർഗ്ഗീയ ഫാസിസ്റ്റു നയങ്ങളോട്‌ ശക്തമായ അഭിപ്രായഭിന്നത നിലനിത്തിക്കൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി എം.പി ആ സത്യം തുറന്ന്ഉപറഞ്ഞിരിക്കുന്നു.വികസനകാര്യത്തിൽ നാം നരേന്ദ്രമോഡിയെ മാതൃകയാക്കണം. നിക്ഷേപകരോടെങ്ങിനെ പെരുമാറണം എന്ന് ഗുജറാത്തിനെ കണ്ടുപഠിക്കണം. പലരുടേയും നെറ്റിചുളിക്കാവുന്ന ഒരു വാക്ക്‌.കാരണം ഗുജറാത്ത്‌ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മോഡിയെന്നാൽ വർഗ്ഗീയതയുടെ അവസാനവാക്കെന്നാണ്‌ പൊതുജനത്തിനിടയിൽ ഒരു അഭിപ്രായം ഉണ്ടാക്കിവെചിരികുന്നത്‌.അതും ചേത്തുവച്ചാണ്‌ പാർട്ടി മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നത്‌.എന്നാൽ ഭീകാരാക്രമണങ്ങളുടെ അന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ അന്വേഷണോദ്യോഗസ്ഥനായിരുന്ന കർക്കറയെ പോലെ ധീരമായി ചില സത്യങ്ങൾ അബ്ദുള്ളക്കുട്ടി വിളിചുപറഞ്ഞിരിക്കുന്നു.

കേരളത്തിൽ നിന്നും പാർലിമെന്റിൽ ഉള്ളവരുടെ കൂട്ടത്തിൽ ഒരാൾ എന്നതിൽ കവിഞ്ഞു മലബാറിനോ കേരളത്തിനോ കാര്യമായി എടുത്തുപറയത്തക്ക പദ്ദത്തികൾ കൊണ്ടുവരുവാൻ ഇദ്ദേഹത്തിനായിട്ടില്ലെങ്കിപോലും ചുരുങ്ങിയപക്ഷം വേറിട്ടുചിന്തിക്കുവാൻ എങ്കിലും ആയല്ലോ എന്ന് ആശ്വസിക്കാം.ഒരുപക്ഷെ സത്യം വിളിചുപറയുന്ന ഈ വാക്കുകൾകൊണ്ട്‌ അദ്ദേഹം പാർട്ടിനടപടിക്ക്‌ വിധേയനായേക്കാം അങ്ങേയറ്റം പുറത്താക്കപ്പെടുകയും ചെയ്തേക്കാം.

മോഡിയെ ഹിറ്റ്ലറുടെ ഇന്ത്യയിലെ പിൻഗാമിയെന്നും നരാധമനെന്നും വിളിചുകൂവുന്ന അതേ പാർട്ടിയുടെ ഒരു ഉത്തരവാദിത്വപ്പെട്ട പാർളിമന്റംഗമാണെന്നതും.ഗുജറാത്തിൽ കൂട്ടക്കൊലക്ക വിധേയമായ ന്യൂനപക്ഷഗങ്ങൾ ആയിരുന്നു എന്നാൽl അതേ ന്യൂനപക്ഷത്തിൽ പെടുന്ന മലയാളിയായ അബ്ദുള്ളക്കുട്ടിക്ക്‌ പക്ഷെ യാദാർത്ഥ്യങ്ങൾക്കുനേരെ കണ്ണടക്കുവാൻ കഴിയുന്നില്ല. അതേ അദ്ദേഹം മോഡിയുടെ വ്യവസായ നയത്തിൽ ആകൃഷ്ടനും സി.പി.എം ന്റെ നയത്തിൽ നിരാശനും ആണെന്നല്ലേ ആ വാക്കുകൾ അർത്ഥമാക്കുന്നത്‌? പാർട്ടിയനുഭാവിപോലും എതിർ വിഭാഗത്തിൽ എത്രനല്ല കാര്യം ചെയ്താലും രാഷ്ട്രീയശത്രുവിനെ നിശിതമായി വിമർശിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഒരു യുവനേതാവിൽ നിന്നും ഈ വാക്കുകൾ വരുമ്പോൾ നാം അതിനെ നിസ്സാരമായി തള്ളിക്കൂട. കുത്തകകൾ മാത്രമല്ല ചെറുകിട വ്യവസായങ്ങളും ഗുജറാത്തിൽ വൻ തോതിൽ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വ്യവസായ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക്‌ ഗുജറാത്ത്‌ കുതിച്ചുകയറി.എന്തുകൊണ്ട്‌ മോഡി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നതിനു ഇതും ഒരു നല്ല മറുപടിയാണ്‌.വ്യവസായരംഗത്ത അനാവശ്യസമരങ്ങൾ സർക്കാരിൽ നിന്നും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ ഒഴിവാക്കിക്കൊണ്ട്‌ നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ മോഡിയെന്ന ദീർഘവീക്ഷണക്കാരനു കഴിഞ്ഞിരിക്കുന്നു.

പൈന്തിരിപ്പൻ തത്വശാസ്ത്രങ്ങളും,ഹർത്താലും,വഴിതടയലും സമരവും പിരിവും രാഷ്ടീയ സംഘട്ടനങ്ങളും കേന്ദ്രത്തെയും അമേരിക്കയേയും കുറ്റം പറഞ്ഞു കാലം കഴിചുകൂട്ടുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുവാൻ അദ്ദേഹത്തിനു സാധിചിരിക്കുന്നു.പ്രവാസനിക്ഷേപങ്ങൾ തേക്കിലും മറ്റു തട്ടിപ്പിലും പെട്ടുപോകുന്നതിനു പകരം സംസ്ഥാനം ക്രിയാത്മവും പുരോഗമനപരവുമായ നയങ്ങൾ നടപ്പിലാക്കി പ്രയോജനപ്പെടുത്തണം എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിനു സ്വതന്ത്രമായി കാലഘട്ടത്തിനനുസരിച്‌ ചിന്തിക്കുവാൻ ഉള്ള കഴിവുണ്ടെന്ന് വ്യക്തമാകുന്നു.ഇത്‌ തന്നെ ആണ്‌ കക്ഷിരാഷ്ടീയമന്യേ എല്ലാ പുതു തലമുറ നേതാക്കന്മാർക്കും വേണ്ടത്‌.

ഒരു വർഷത്തിൽ പല വർഗ്ഗൈസംഘടനകളുടെ പേരുകളിൽ എത്ര സമ്മേളനങ്ങളും പൊതുയോഗങ്ങളും പിരിവുകളും ആണ്‌ ഇവർ നടത്തുന്നത്‌.വ്യവസായങ്ങൾ വരണമെങ്കിൽ കൃത്യമായ പിൻന്തുണയും പ്രോത്സാഹനവും സർക്കാരിൽ നിന്നും ലഭിക്കണം. സമരവും ഹർത്താൽ പോലുള്ള ശല്യങ്ങളും മുറക്കു നടക്കുന്ന ഒരിടത്തേക്ക്‌ വ്യ്‌വസായം വരില്ല.പ്രത്യയശാസ്ത്രം നാലാംലോകവാദം തുടങ്ങിയ കടിചാൽപൊട്ടാത്ത സംഗതികൾ കുഴിചുമൂടി മര്യാദക്ക്‌ വ്യവസായവും വ്യാപാരവും ഒക്കെ പ്രോത്സാഹിപ്പിച്‌ മലയാളിയെ ജീവിക്കുവാൻ അനുവദിക്കുകയാണ്‌ വേണ്ടത്‌.പ്രത്യയശാസ്ത്ര ചർചകളും മറ്റു മണ്ണാംകട്ടകളും ഒരു കൂട്ടം ബുജികൾക്ക്‌ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാൻ മാധ്യമങ്ങളിലും ആയിക്കോട്ടെ പക്ഷെ അതു പൊതുജനത്തിനു ശല്യമാകരുത്‌.

വർഗ്ഗീയനിലപാടുകളിൽ മോഡിയുടെ നയത്തെ അബ്ദുള്ളക്കുട്ടിയെപോലെ എതിർക്കുമ്പോളും അദ്ദേഹം വ്യവസായങ്ങൾക്ക്‌ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ അഭിനന്ദിക്കാതിരിക്കുവാൻ ആകുന്നില്ല.

Thursday, December 18, 2008

ഭീകരവിരുദ്ധ നിയമത്തിനെ കണ്ട് വിറളിപിടിക്കുന്നവർ.

ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് ഭീകരതവിരുദ്ധ ബില്ലിനെ ഭയപ്പെടേണ്ടതില്ല. എന്നാൽ തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും നേരിടുന്ന നിയമം കൊണ്ടുവരുമ്പോൾ ചിലർ അതിൽ അസ്വസ്ഥരാകുന്നു. അവർ അതിനെ ഭരണകൂടത്തിന്റെ “മനുഷ്യാവകാശധ്വംസനത്തിനുള്ള ആയുധം” എന്ന് പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നു.

ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയെയും ഞെട്ടിച്ച സംഭവം ആയിരുന്നു ബോംബെയിൽ നാം കണ്ടത്.അതിനെതിരെ ശക്ത്മായ പ്രതിഷേധം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉണ്ടായി.അതിന്റെ ആരവങ്ങൾ തീരുവാൻ കാത്തിരിക്കയായിരുന്നു ചിലർ.അതു തീർന്നതും ആക്രമണത്തെ കുറിച്ച് “സംശയങ്ങൾ” ആയി അവർ രംഗത്തെത്തി.

കേന്ദ്രഗവണ്മെന്റ് തീവ്രവാദ നിയമത്തെ ക്കുറിച്ച് ചർച്ചചെയ്തു തുടങ്ങിയതും അതിനെതിരെ പതിവു പോലെ അവർ പ്രചാരണങ്ങ് തുടങ്ങി.ഇത് ആദ്യമായല്ല തീവ്രവാദികൾക്കെതിരെ എന്തെങ്കിലും ചെയ്യുമ്പോൾ മനുഷ്യാവകാശധ്വംസനം,പീഠനം എന്ന് പറഞ്ഞ് മുറവിളികൂട്ടുവാൻ ആളുകൂടുന്നത്. ഇത് ഓർമ്മിപ്പിക്കുന്നത് കൂലിക്ക് പോയി എതിർനയകന്റെ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമാതീയേറ്ററിൽ കൂവുന്നവരെ ആണ്.കൂലിക്ക് എഴുതിയും മാധ്യമങ്ങളിൽ ബഹളം കൂട്ടിയും രാജ്യത്തിനും അവിടത്തെ സാധാരണക്കാർക്ക് സംരക്ഷണം നൽകുവാൻ ഉള്ള നിയമ ബേധഗതികളെ അട്ടിമറിക്കുക എന്നത് തീവ്രവാദികളെ പ്രതിനിധീകരിക്കുന്നവർക്ക് അത്യാവശ്യമാണ്.

സമീപകാല സംഭവങ്ങൾ തെളിയികുന്നത് തീവ്രവാദം ഏതെങ്കിലും ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ല എന്ന സംശയങ്ങളിലേക്കാണ്. എന്നാൽ അടുത്തിടെ പുറത്തുവന്നതും ഇനിയും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടിലാത്തതുമായ മലേഗാവ് പോലെ ചില കാര്യങ്ങൾ പറഞ്ഞ് ഇതുവരെ ഉള്ള സ്ഫോടനങ്ങളെയും ആ കേസുകളിലെ പ്രതികളെ മുഴുവൻ ന്യായീകരിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്.

എന്തുകൊണ്ട് ഭീകര വിരുദ്ധ നിയമത്തെ ഭയപ്പെടുന്നു അല്ലെങ്കിൽ അതിനെ എതിർക്കുന്നു എന്ന് ചോദിച്ചാൽ ഇത്തരം നിയമങ്ങൾ വരുന്നതും അത് കൃത്യമായി നടപ്പിൽ വരുന്നതും ഇന്ത്യയെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ആളുകൾക്ക് തിരിച്ചടിയാകും എന്നതിനാൽ ആണ്.തീവ്രവാദികൾ ചാകാൻ തയ്യാറായി വരുന്നവര് ആണെന്നത് അംഗീകരിക്കുമ്പോളൂം അവർക്ക് ഒത്താശചെയെയുന്ന്വർ ആ ഗണത്തിൽ പെടുന്നില്ല. അപ്പോൾ ഒത്താശക്കർക്ക് ശക്തമായ നിയമങ്ങൾ ഭീഷണിയാകും.

ഗവണ്മെന്റ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ഭീകരതയെ ശക്തമായി നേരിടുവാൻ ഉള്ള ആർജ്ജവം കാണിക്കണം.കൊല്ലപ്പെടുന്ന സിവിലിയന്മാരേക്കാൾ പിടീക്കപ്പെടുന്ന ഭീകരനു വേണ്ടി വാദിക്കുവാൻ നിൽക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുവാൻ കഴിയണം.മറിച്ചു പറയുകയും പ്രചരിപ്പിക്കൂകയ്yഉം ചെയ്യുന്നവരെ തിരിച്ചറിഞ്ഞൊറ്റപ്പെടുത്തുവാൻ ഓരോ രാജ്യസ്നേഹിക്കും കഴിയണം.


ജനാധിപത്യതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ, പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു തുരത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ ഭീഷണിയാകും.തീവ്രവാദം രാജ്യദ്രോഹമാണ് അത് ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും മറ്റ് ആരായാലും മുഖം നോക്കാതെ ജാതിനോക്കാതെ അടിച്ചമർത്തുക തന്നെ വേണം.തീവ്രവാദികളെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം.

Wednesday, December 17, 2008

ഷൊർണ്ണൂർ നൽകുന്ന പാഠം

വളരെ ആഹ്ലാദകരമായ ഒരു വാർത്തയാണ് ഷൊർണ്ണൂരിൽ നിന്നും ഉണ്ടയിരിക്കുന്നത്. വി.എസ്സിനെ വെട്ടിനിരത്തുവാനുള്ള തന്ത്രപ്പാടിൽ എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് അറിയാതെ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് ജനം തിരിച്ചടി നൽകിയിരിക്കുന്നു.മാർക്കിസ്റ്റു പാർടിയുടെ അപചയത്തിന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.വെട്ടിനിരത്തി നിശ്ശബ്ദരാക്കുവാൻ നോക്കിയാലും സമരമുഖങ്ങളിലെ വെടിയുണ്ടകൾക്കും ലാത്തിക്കും മുമ്പിൽ നെഞ്ചുവിരിച്ചുനിന്നിട്ടുള്ള ഒഞ്ചിയത്തെയും ഏറാമലയിലേയും സഖാക്കൾക്ക് അതു പുല്ലാണെന്ന് അവർ മുമ്പെ തെളിയിച്ചുകഴിഞ്ഞു.പാർടിയെ ഭാധിച്ചിരിക്കുന്ന അധികാര/സാമ്പത്തീക വ്യാധിയെ അവർ തിരിച്ചറിഞ്ഞു.ചൂണ്ടിക്കാട്ടിയവരെ കുലംകുത്തികൾ എന്ന് അപഹസിച്ചെങ്കിലും അവർ പറഞ്ഞതാണ് സത്യമെന്ന് ജനം മനസ്സിലാക്കി. ഈ തിരിച്ചറിവ് കേരളത്തിൽ മൊത്തത്തിൽത്സംഭവിച്ചുകൊണ്ടിരിക്കുന്നു. തളിക്കുളവും,ഒഞ്ചിയവുമ്,ഏറാമലയും ഒടുവിൽ ഇതാ ഷൊർണ്ണൂരിൽ എത്തിനിൽക്കുന്നു. ത്ലിക്കുളമ്പഞ്ചായത്തിൽ നിന്നും അത് ഷോർണ്ണൂർ മുൻസ്സിപ്പാലിറ്റിയിലേക്ക് വ്യാപിക്കുമ്പോൾ തീർച്ചയായും നേതൃത്വത്തിനു സംഭവിച്ച അപചയത്തിനു നേരെയുള്ള ഒരുശക്ത്മായ മുന്നറിയിപ്പാണ്.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയിലെ ഷൊർണ്ണൂറ് മുൻസിപ്പാലിറ്റി 19 വർഷത്തെ ഭരണത്തെ അവസാനിപ്പിച്ചുകൊണ്ട് വിമതർ(പുറത്താക്കപ്പെട്ടവർക്ക്) വിജയിച്ചുകയറിയിരിക്കുന്നു.ശക്റ്റ്tഅമായ ഇടതു സ്വാധീനമുള്ള ഇവിടത്തെ ജനമനസ്സ് നെറികേടുകൾക്കെതിരെ പ്രതികരിച്ചിരീക്കുന്നു.

കോൺഗ്രസ്സിനെ പോലും നാ‍ണിപ്പിക്കുന്ന ഗ്രൂ‍പ്പ് പോരാട്ടങ്ങൾ മാർക്കിസ്റ്റു പാർടിയെ കൊണ്ടെത്തിച്ച പ്രതിസന്ധി ചെറുതല്ല. പാർടിയിൽ ഇന്നു ഇരുവിഭാഗമായി തിരിഞ്ഞിരിക്കുന്നതിൽ ഔദ്യോഗികപക്ഷമെന്നപേരിൽ അറിയപ്പെടുന്നവർക്ക് പാർടി ഘടകങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ജനങ്ങളീൽ സ്വാധീനമില്ല അല്ലെങ്കിൽ അവരുടെ വിശ്വാസം നേടുവാൻ കഴിയുന്നില്ല എന്നതിന്റെ തെളിവായി ഷൊർണ്ണൂർ സംഭവത്തെ കാണാവുന്നതാണ്. പാർടിയിൽ പിടിമുറുക്കുന്ന സാമ്പത്തീക ശക്തികളെ പാവപ്പെട്ടവന്റെയും പട്ടിണീതൊഴിലാളികളുടേയും പാർടിയുടെ നേതാക്ക്ന്മാർ പഞ്ചനക്ഷത്ര സൌകര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും സമ്പന്നവർഗ്ഗത്തിന്റെ സഹയാത്രികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാണിച്ചതണ്.എന്നാൽ ഇവരെ നാക്കും,നോക്കും കയ്യൂ‍ൂക്കും കൊണ്ട് നേരിട്ടപ്പോൾ ഒരു പക്ഷെ ഇങ്ങനെ ചില തിരിച്ചടികൾ ഉണ്ടാകും എന്ന് അവർ കരുതിക്കാണില്ല.

ഷൊർണ്ണൂരിലെ തുടർച്ച ഇനിയും കാണാം.എപ്പോഴും വർഗ്ഗീയശക്തികളെ കൂട്ടുപിടിച്ചു, പിന്തിരിപ്പൻ വലതുപക്ഷക്കാരുടെ ഒത്താശയോടെ ജയിച്ചു എന്നൊക്കെ പറഞു തടിയൂരാന്ന് കഴ്ഞെന്നുവരില്ല.