ഡി.വൈ.എഫ്.ഐ ക്കാര്‍ സംസ്ഥനവ്യാപകമായി ഹിന്ദു "സ്വാമി"മാരുടെ ആശ്രമങ്ങളിലേക്കും മറ്റും ജാഥനടത്തുകയും വ്യപകമായി ഇത്തരം സ്ഥപനങ്ങളുടെബോര്‍ഡുകളും മറ്റും തല്ലിത്തകര്‍ക്കും ചെയ്തുവരികയാണല്ലോ. വലിയ മുസ്ളീം ദിവ്യന്‍മാര്‍-ക്രിസ്ത്യന്‍ ദിവ്യന്‍മാര്‍ എന്നിവരുടെ സ്ഥപനങ്ങള്‍ ഒന്നും ഇതുവരെ ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല ഇനിയൊട്ടു പെടുകയും ഇല്ല.അവിടെ തൊട്ടുകളിച്ചാല്‍ കളിമാറും.തീര്‍ച്ചയായും മതത്തിണ്റ്റെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ തുടച്ചുനീക്കേണ്ടതുണ്ട് പക്ഷെ അത് ഒരു പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തില്‍ പെടുന്നവര്‍ക്കെതിരെ അതും തിരിച്ചടിയുണ്ടാകാത്തവര്‍ക്കെതിരെ മാത്രം ഒതുക്കുന്നതു ശരിയല്ല.
വിദേശ ഫണ്ടു വാങ്ങി പ്രവര്‍ത്തിക്കുന്ന എത്രയോ മതസ്ഥപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇവര്‍ സ്വരൂപിക്കുന്ന ഫണ്ട് ഏതുവിധത്തില്‍ ചിലവഴിക്കുന്നു എന്നതിനെകുറിച്ച് എന്തുകൊണ്ട് ഒരു സമഗ്രമായ അന്വേഷണം നടാത്തുവാന്‍ ഗവണ്‍മെണ്റ്റിനോട് ആവശ്യപ്പെട്ടുകൂടാ?കൃത്യമായ ഒരു അനേഷണംനടന്നാല്‍ തങ്ങളുടെ തന്നെ നേതക്കന്‍മാര്‍ പ്രതിക്കൂട്ടിലാകും എന്ന് ഇവര്‍ക്ക് അറിയാം.പലനേതാക്കന്‍മാരുടെയും മക്കളുടെ വിവാഹത്തില്‍ പിടിയിലായ ദിവ്യന്‍മാര്‍ പങ്കെടുത്തതിണ്റ്റെ ഫോട്ടോസ് ഇതിനോടകം പത്രങ്ങളില്‍ വന്നുകഴിഞ്ഞു.
ഇടതു പ്രസ്ഥാനങ്ങള്‍ എന്നും ഹിന്ദുമതത്തിണ്റ്റെ വിശ്വാസങ്ങളെ മാത്രമേ വിമര്‍ശനവിധേയമാക്കിയിട്ടുള്ളൂ.അല്ലെങ്കില്‍ അതാണ് സുരക്ഷിതം എന്ന് അവര്‍ക്ക് അറിയാം.മറ്റു മതവിഭാഗങ്ങള്‍ സംഘടിതരായതിനാല്‍ രഷ്ട്രീയമായ തിരിച്ചടി ഉണ്ടാകും എന്ന് അവര്‍ക്കറിയാം. ഒരിക്കല്‍ "ആചാര്യന്‍" ന്യൂനപക്ഷ സമുദായത്തില്‍ വിപ്ളവകരമായ മറ്റത്തിനു പുറപ്പെട്ടെങ്കിലും ഇല്ലത്തുനിന്നും ഇറങ്ങുന്നതിനു മുമ്പു തന്നെ നിര്‍ത്തിക്കളഞ്ഞു.പിണറായി വിജയന്‍ ചില ക്രിസ്ത്യന്‍ മിഷണറിമരുമയി വാക്ക് പയറ്റുനടത്തുന്നതും അവര്‍ തിരിച്ച് ഇടയലേഖനം ഇറക്കുന്നതും മറന്നിട്ടില്ല.എന്നാല്‍ അത് വിശ്വാസത്തിണ്റ്റെ പേരില്‍ ഉള്ള വിഷയ്ത്തിലല്ല. വിദ്യഭ്യാസ സ്ഥപനങ്ങളുടെ പേരില്‍ ഉള്ള വിഷയത്തില്‍ ആണ്.
ഒരു യുവജനപ്രസ്ഥനമെന്ന നിലയില്‍ ഡി.വൈ.ഫ്.ഐ പലപ്പോഴും സമരമുഖത്ത് തങ്ങളുടേതായ നിലപാടുകള്‍ വ്യക്തമായി തെളിയിച്ചിട്ടുള്ളവര്‍ ആണെങ്കിലും ഇപ്പോള്‍ നടത്തുന്നത് തികച്ചും പ്രഹസം ആണെന്ന് പറയാതെവയ്യ.നേരുപറഞ്ഞാല്‍ ഇവര്‍ ആദ്യം പ്രകടനം നടത്തേണ്ടത് സ്വന്തം പാര്‍ട്ടിമാധ്യമങ്ങള്‍ക്കുനേരെ തന്നെയാണ്.മന്ത്രമോതിരം മുതല്‍ സേവവരെ ഈ മാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് നിര്‍ത്തലാക്കുവാന്‍ വേണ്ടിയായിരിക്കണം ആദ്യം സമരം നടത്തേണ്ടത്. ഇക്കാര്യത്തില്‍ "മാധ്യമം" പത്രം പാലിക്കുന്ന നിലപാടിനെ അഭിനന്ദിക്കാതെ വയ്യ.അവര്‍ ഇത്തരക്കാരുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല.
സമരം സമൂഹത്തിലെ എല്ലാ തട്ടിപ്പുവീരന്‍മാര്‍ക്കെതിരെയും സ്ഥപനങ്ങള്‍ക്ക് എതിരേയും വേണം.എങ്കിലേ അതിനു യുക്തിയും സാമൂഹിക പ്രസക്തിയും ഉള്ളൂ.അല്ലാത്തപക്ഷം അതൊരു പ്രഹസനമെന്നോ അല്ലെങ്കില്‍ ഒരു വിഭഗത്തോടുള്ള വെല്ലുവിളിയോ ആയി മാറും.
Subscribe to:
Post Comments (Atom)
1 comment:
Hameed Chennamangaloor has scribbled on his blog on this topic. Visit http://hameedchennamangallur.blogspot.com/
Post a Comment