Wednesday, May 21, 2008

പട്ടിണിയുടെ രാഷ്ട്രീയം

പട്ടിണിയും ദാരിദ്രവും ആണ്‌ എന്നും ഇടതുപക്ഷത്തിണ്റ്റെ വളര്‍ച്ചക്ക്‌ വളക്കൂറുള്ള മണ്ണായി വര്‍ത്തിച്ചിട്ടുള്ളത്‌.ജന്‍മിത്വ-മുതലാളിത്വ ചൂഷണത്തിനെതിരെ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ചുകൊണ്ട്‌ വിപ്ളവത്തിണ്റ്റെ ചുവപ്പന്‍ ചക്രവാളങ്ങള്‍ രചിച്ച്‌ ഒരു കാലത്ത്‌ അവര്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അവര്‍ക്കു വേണ്ടി പോരാടിയ ഒരു ഇടതുതലമുറ നമുക്കുണ്ടായി. ത്യാഗങ്ങള്‍ സഹിച്ചും കൊടിയ മര്‍ദ്ധനങ്ങളെ അതിജീവിച്ചും ജനമനസ്സുകളില്‍ കുടിയേറിയവരുടെ പിന്‍മുറക്കാര്‍ ഇന്ന്‌ അധികരത്തിണ്റ്റെ ലഹരിയില്‍ അഹങ്കരിച്ചും പോരടിച്ചും ഒരു ജനതയെ പട്ടിണിയിലേക്ക്‌ തള്ളിവിടുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.പട്ടിണിയെ രാഷ്ടീയമായി ഉപയോഗിക്കാം എന്നതിണ്റ്റെ സാധ്യതകള്‍ ആഗോളതലത്തില്‍ തന്നെ മനസ്സിലാക്കിയവരാണ്‌ ഇടതുപക്ഷം.കമ്യൂണിസവും മാര്‍ക്കിസവും ഉടലെടുത്തതും തുടര്‍ന്നുനിലനിന്നതും പട്ടിണിയും അടിച്ചമര്‍ത്തലുകള്‍കും മൂലമണ്‌. മുമ്പ്‌ പട്ടിണിക്കെതിരെ പടപൊരുതിയവര്‍ ഇന്ന്‌ പരസ്പരം പോരടിക്കുന്നത്‌ പട്ടിണിയെ നാട്ടിലേക്ക്‌ തിരികെകൊണ്ടുവരുവാന്‍ വേണ്ടിയാണ്‌ എന്നത്‌ വൈരുദ്യമായിതോന്നാം.

കര്‍ഷകതൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ജന്‍മിമാരില്‍ നിന്നും പിടിച്ചെടുത്ത്‌ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വിതരണം ചെയ്ത്‌ വിപ്ളവം സൃഷ്ടിച്ച്‌ ഏതാനും പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളത്തിലെ നെല്‍ വയലുകളില്‍ നികത്തപ്പെടാതെ കിടക്കുന്നതില്‍ പലതും തൊഴിലാളികളെ ലഭിക്കാതെ തരിശ്ശായിക്കിടക്കാന്‍ തുടങ്ങിയിരിക്കുന്നു.കൃിഷി ചെയ്യുന്ന കര്‍ഷകരാകട്ടെ തൊഴിലാളിക്ഷാമത്താലും പ്രകൃതി ദുരന്തത്താലും ബുദ്ധിമുട്ടുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്നവര്‍ പക്ഷെ ഇതു കണ്ടില്ലെന്നു നടിക്കുന്നു. കൊയ്യുവാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ യന്ത്രങ്ങളെ ആശ്രയിക്കുവാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും യന്ത്രങ്ങളുമായി വന്നവരെ തടായുകയും ചെയ്തതുമൂലം ഈ വര്‍ഷം തന്നെ ടണ്‍ കണക്കിനു നെല്ല്‌ കേരളത്തിണ്റ്റെ നെല്‍പാടങ്ങളില്‍ നശിച്ചുപോയി.

കേരളം കടുത്ത ഭക്ഷ്യക്ഷാമം നേരിടുവാന്‍ തുടങ്ങിയ വേളയില്‍ ആണിതെന്ന്‌ ഓര്‍ക്കണം. കേരളത്തില്‍ ഭക്ഷ്യക്ഷാമം വന്നതോടെ എന്നും കേന്രനയവും അമേരിക്കയെയും ഒരു രക്ഷാമാര്‍ഗ്ഗമായി ഉപയോഗിക്കാറുള്ള ഇടതുപക്ഷെം ഇതിനെയും അത്തരത്തില്‍ വ്യഖ്യാനിക്കുവന്‍ മുന്നോട്ടുവന്നു. ആഗോളമായി തന്നെ ഉള്ള ഭക്ഷ്യക്ഷാമത്തിണ്റ്റെ പേരില്‍ ഇതിനെ തള്ളിക്കളയുവാന്‍ കഴിയില്ല.ഉള്ളതിനെ ഉപയോഗിക്കാതിരിക്കുകയും ഇനി ആരെങ്കിലും കൃഷിചെയ്തു ജീവിക്കുന്നേങ്കില്‍ അതിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുക മാത്രമല്ല ഭക്ഷ്യ സുരക്ഷാപദ്ധതിയെ തുരങ്കം വെക്കുക കൂടി ചെയ്തു ഈ വിദ്വാന്‍മാര്‍ എന്ന്‌ കൂടെ അറിയുമ്പോഴേ ഇടതിണ്റ്റെ പട്ടിണി രാഷ്ടീയം പൂര്‍ണ്ണമാകൂ. എല്‍ഡി എഫില്‍ ചര്‍ച്ചക്ക്‌ വന്നപ്പോള്‍ പദ്ധതിയുടെ ക്രെഡിറ്റ്‌ തങ്ങാള്‍ക്ക്‌ വേണം എന്ന്‌ ഉറപ്പിച്ചു വന്ന വല്യേട്ടനും ചെറിയേട്ടനും പരസ്പരം ചീത്തവിളിച്ചു. പേരില്‍ വെളിയന്‍ എന്ന്‌ ഉണ്ടെങ്കിലും തങ്ങളുടേ ഈഗോമൂലം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാകും എന്ന്‌ "വെളിവു" പക്ഷെ ഒരു പാര്‍ട്ടിയുടെ നേതാവിനു ഇല്ലാതെ പോയി. പൂച്ചകറുത്തതോ വെളുത്തതോ എന്നത്‌ പ്രശ്നമല്ല എലിയെപിടിച്ചല്‍ മതി എന്ന്‌ പറഞ്ഞതുപോലെ നടപ്പിലാക്കുന്നത്‌ ആരായാലും കുതിച്ചുയര്‍ന്ന അരിവില കുറഞ്ഞാല്‍ മതീയ്ന്നേ പട്ടിണികിടക്കുന്നവര്‍ക്കുള്ളൂ.എന്നാല്‍ കുതിച്ചുയര്‍ന്ന വിലയെ പിടിച്ചുനിര്‍ത്തുവാനും സാധാരണക്കാരണ്റ്റെ പട്ടിണിയകറ്റുവാനും ചേര്‍ന്ന എല്‍ഡിയെഫ്‌ യോഗം തീരുമാനമാകതെ പ്രിഞ്ഞു. അവിടെ രഷ്ട്രീയം കളിക്കുവാനാണ്‌ ഇവിടുത്തെ ജനങ്ങളുടേ പാര്‍ട്ടിയെന്നും പട്ടിണിപ്പാവങ്ങളുടെ പടനായകരെന്നും അവകാശപ്പെടുന്ന ഇടതു നേതാക്കന്‍മാരും പാര്‍ട്ടികളും ശ്രമിച്ചത്‌. അല്‍പദിവസം മുമ്പ്‌ ബംഗാളില്‍ നിന്നും അരികൊണ്ടുവരുവാന്‍ രണ്ടുമന്ത്രിമാര്‍ കാണിച്ച ഉത്സാഹത്തിണ്റ്റെ രാഷ്ട്രീയം ഇവിടത്തെ പത്ര- ടിവി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളാണ്‌ പോളിങ്ങ്‌ ബൂത്തില്‍ ക്യൂനിന്ന്‌ തങ്ങളെ ജയിപ്പിച്ചതെന്ന്‌ ഇന്നത്തെ മന്ത്രിപുംഗവന്‍മാര്‍ ഒരു നിമിഷം ഓര്‍ക്കാതെ പോകുന്നത്‌ എന്തേ? തങ്ങള്‍ പട്ടിണീകിടന്നും മുണ്ടു മുറുക്കിയുടുത്തുമാണ്‌ മന്ത്രിമന്തിരങ്ങളിലേക്ക്‌ എത്തിച്ചതെന്നും അവിടേ ആഡംബരജീവിതം നയിക്കുന്നതിനുള്ള വക കണ്ടെത്തുന്നതെന്നും അവരെ ഓര്‍മ്മപ്പെടുത്തുവാന്‍ ജനം ഇനിയും വൈകിക്കൂട.

4 comments:

മറുപക്ഷം said...

ജനപക്ഷ ചിന്തകളുമായി മറുപക്ഷം ആരംഭിക്കുന്നു.നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

Anonymous said...

this is not janapaksha chintha..its BJP Chintha..
u are a bjp / facisit mallu... got hell

Unknown said...

അനോണി നിഘണ്ടുപ്രകാരം,

ജനം = കമ്മ്യൂണിസ്റ്റുകാരന്‍
ജനപക്ഷം ‌= ഇടതുപക്ഷം.

എന്തായാലും, അസഹിഷ്ണുത പ്രകടിപ്പിച്ചതിനു കൂലിയായി അനോണിയ്ക്കു ‘നരകം കിട്ടി‘. "got hell" എന്നെഴുതിവച്ചിരിക്കുന്നു. :)

എവിടുന്നു വരു‍ന്നോ എന്തോ? മാര്‍ക്സിസ്റ്റുകാര്‍ക്കു നാണക്കേടു വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഓരോരോ ആള്‍ക്കാര്‍!

പിന്നെ, മറുപക്ഷമേ, പട്ടിണിയുടെ മറപിടിച്ചുമാത്രമൊന്നുമല്ല - കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളര്‍ന്നത്‌. ഹിന്ദുമഹാമണ്ഢലം എന്ന പരീക്ഷണം പരാജയപ്പെട്ടതില്‍നിന്നുടലെടുത്ത നിരാശയും - ജാതിസ്പര്‍ദ്ധയും - മുതലെടുക്കാന്‍ പാകത്തില്‍ അങ്ങനെ പല ഘടകങ്ങളുമുണ്ടായിരുന്നു. പാലായിലെ പാതിരിമാര്‍ക്കും കോഴിക്കോട്ടെ കോയാമാര്‍ക്കും പാലക്കാട്ടെ പട്ടന്മാര്‍ക്കും ഒക്കെ എതിരെ മുഷ്ടിചുരുട്ടിയത്‌ - അങ്ങനെയങ്ങനെ... വളര്‍ന്ന കഥ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്‌...

മറുപക്ഷം said...

വിമര്‍ശനങ്ങളോടും തങ്ങള്‍ക്കെതിരായ യാദാര്‍ഥ്യങ്ങളോടും ഉള്ള അസഹിഷ്ണുത അത്‌ ഓരോ മാര്‍ക്കിസ്റ്റുകാരണ്റ്റെയും ഉള്ളില്‍ ഉള്ള വികാരമാണ്‌.അതിനു താങ്കളെ കുറ്റം പറയുന്നില്ല... കാര്യങ്ങള്‍ സത്യസന്ഥമായി മനസ്സിലാക്കുവാന്‍ ശ്രമിക്കൂ സുഹൃത്തേ...

അനോണികമണ്റ്റിലൂടെ ചീത്തവിളിക്കുന്നത്‌ പിത്‌ത്വം ഇല്ലാത്ത സന്തതികളെ പടച്ചുവിടുന്നവര്‍ക്ക്‌ തുല്യമായ പണിയാണ്‌.ചിലര്‍ അവരുടെ പാരമ്പര്യം കമണ്റ്റിലൂടെ നിലനിര്‍ത്തുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂ.
ഞാനൊരു ബി.ജെ.പി കാരന്‍ ആണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത്‌ നിങ്ങളല്ല.ഇവിടെ അവതരിപ്പിച്ച വിഷയം കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ ഭക്ഷ്യസുരക്ഷാപദ്ധതിയെ തകിടം മറിച്ച സംഭവത്തെകുറിച്ചാണ്‌. (ഈ പോസ്റ്റുവന്നതിനു ശേഷം ഉള്ള പദ്ധതിയിലെ മാറ്റങ്ങള്‍ ഇതില്‍ എഴുതിയിട്ടില്ല) അരിക്ക്‌ വിലകൂടിയ വിവരം താങ്കള്‍ ഒരുപക്ഷെ അറിഞ്ഞിരിക്കില്ല. ഞാന്‍ സാധാരണക്കാരുടെ വിഷയം ആണ്‌ അവതരിപ്പിച്ചത്‌. പ്രതികരികുന്ന സാധാരണക്കാരെ ബി.ജെ.പിക്കാരന്‍ എന്നു വിളിച്ച്‌ വായടപ്പിക്കുന്ന തന്ത്രം കൊള്ളാം.

മഹാനായ ഹിറ്റ്‌ലറുടെ മന്ത്രിയായിരുന്നു ജോസഫ്‌ ഗീബത്സ്‌. ഗീബത്സിണ്റ്റെ അനന്തര പരമ്പരാണോ താങ്കളുടേതും? നന്ദി നകുലാ...