തലയിൽ പൂടയുള്ളവനാണ് കോഴിയെ കട്ടതെന്ന് പറഞ്ഞപ്പോൾ സ്വന്തം തലമുടി തപ്പിയവന്റെ കഥ ഓർമ്മവരുന്നു ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് കഴിൻഞ്ഞ ദിവസം ഉയർന്നുവന്ന ചിലരുടെ പരാമർശങ്ങൾ കേട്ടപ്പോൾ.ലാവ്ലിൻ കേസിൽ ഒരു മുൻ മന്ത്രിയെന്നതിനപ്പുറം സി.ബി.ഐ ഇനിയും പുറത്തുപറഞ്ഞിട്ടില്ല ആരാണ് ഒമ്പതാം പ്രതിയെന്ന്. എന്നാൽ അതിനു ചിലർ പൊതുജന മധ്യത്തിൽ "ഇതു രാഷ്ടീയപ്രേരിതമാണ്, ഇതിനെ രാഷ്ടീയമായി നേരിടും" എന്നീ രീതിയിൽ ഉള്ള പദപ്രയോഗങ്ങളാൽ മുങ്കൂർ ജാമ്യം എടുത്തു തുടങ്ങിയിരിക്കുന്നു. ചിലർ അങ്ങിനെ ആണ് തങ്ങൾക്ക് വേണ്ടപ്പെട്ടവർ അല്ലെങ്കിൽ തങ്ങളിലെ പ്രധാനികൾ കേസിൽ കുടുങ്ങുമ്പോൾ ഉടനെ സി.ബി.ഐ ക്കെതിരെ വാളോങ്ങും.പ്രാഗ്യാസിങ്ങിനെയടക്കം ഉള്ളവരെ പിടികൂടിയ ഉദ്യോഗസ്ഥർ -അവർ സി.ബി ഐക്കാർ അല്ല- തന്നെ ഈകേസിലേയും,അഭയ കേസിലേയും പ്രതികളെ പിടികൂടിയിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി.ഇന്നു അവർക്ക് നൽകുന്ന വാഴ്ത്തുമൊഴികൾക്കു പകരം ഭൽസനങ്ങൾ ആകുമായിരുന്നില്ലേ?
മാറാട് കേസുപോലെ തന്നെ ലാവ്ലിൻ കേസിൽ സി.ബി.ഐ അന്വേഷണത്തെ പലരും ഭയന്നിരുന്നു.അന്വേഷണം മുന്നോട്ടുപോയാൽ തങ്ങളിൽ പലർക്കും അതു ബുദ്ധിമുട്ടുണ്ടാക്കും എന്ന മനസ്സിലാക്കിയതാവില്ലേ ആ ഭയത്തിനു പുറകിലെ കാരണം? കൊടികെട്ടിയ വക്കീലന്മാരെ അണിനിരത്തിയെങ്കിലും ലാവ്ലിൻ കേസിന്റെ അന്വേഷണം സി.ബി.ഐ യുടെ കൈകളിൽ എത്തി.ഇപ്പോൾ അവർ അതിന്റെ അവസാനഘട്ടത്തിൽ എത്തിയെന്നുവേണം വാർത്തകളിൽ നിന്നും മനസ്സിലാക്കുവാൻ.നാളെ ഈ കേസിനു എന്തുസംഭവിക്കും എന്നതിനപ്പുറം ഇന്നത് വിരൽ ചൂണ്ടുന്നത് ആരിലേക്ക് എന്നതിനാണ് പ്രാധാന്യം.
മറ്റൊരു കാര്യം രാഷ്ടീയത്തിലെ വന്മരങ്ങൾ കേസിൽ പെട്ടുപോയാൽ അവർക്കെതിരെ നടപടിയെടുക്കണേലും ചോദ്യം ചെയ്യണേലും ഗവർണ്ണരിൽ നിന്നും മറ്റും മുങ്കൂട്ടി അനുമതി വാങ്ങേണ്ടിവരുന്നത് പലപ്പോഴും നടപടിയിൽ കാലതാമസം വരുത്തിവെച്ചേക്കാം. . ഈന്ത്യയിൽ രാഷ്ടീയപ്രവർത്തകരോ മുൻ മന്ത്രിമാരോ ഉൾപ്പെടുന്ന കേസുകൾ മുന്നോട്ടുപോകാൻ വളരെ വിഷമം ആണ്.ഇത്തരം നിരവധി കേസുകൾ നമുക്ക് പരിചിതവുമാണ്.
സമകാലിക ഇന്ത്യൻ ജനാധിപത്യത്തിൽ നിരവധിപേർ അഴിമതി-കൊലപാതക കേസുകളിൽ അകപ്പെടുന്നതിന്റെ എണ്ണം വർദ്ധിചുവരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുവാൻ പ്രത്യേക സംവിധാനം കൊണ്ടുവരികയും ഇവരെ കസ്റ്റെഡിയിൽ എടുക്കുവാനും ചോദ്യം ചെയ്യുവാനും ഉള്ള തടസ്സങ്ങൾ പരമാവധി ഒഴിവാക്കുവാനും ഇത്തരം കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുന്നതു തടയുവാനും നിലവിലുള്ള സംവിധാനങ്ങളിൽ സമൂലമായ ഒരു പ്രതിവിധി ഉണ്ടാക്കേണ്ടിയിരിക്കുന്നു.
Thursday, January 22, 2009
Subscribe to:
Posts (Atom)