പത്രസമ്മേളനത്തിലും മറ്റു വൻ പ്രതീക്ഷപുലർത്തിയെങ്കിലും ഇന്ത്യ ബീജിങ്ങിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. അടുത്തിടെ ഒരു ടി.വി ചാനലിൽ പ്രീജാശ്രീധരൻ എന്ന മലയാളിതാരത്തിന്റെ വീടിന്റെ അവസ്ഥകാണിച്ചിരുന്നു. വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത ആ വീട്ടിൽ നിന്നാണ് ഇന്ത്യയ്ക്കുവേണ്ടി ആ താരം മൽസരത്തിനിറങ്ങുന്നതെന്ന് ഓർത്തപ്പോൾ സത്യത്തിൽ അവരോട് ബഹുമാനം തോന്നി. അവരുടെ കുടുമ്പത്തിന്റെ സ്ഥിതിയും പ്രസ്തുത ചാനൽ വിശദീകരിച്ചു.പഠനം ഉപക്ഷിച്ച് ജോലിചെയ്ത് ഈ താരത്തിന്റെ ചിലവുകൾക്കായി പരിശ്രമിക്കുന്ന സഹോദരൻ.
ആ താരത്തോട് ഒന്നേ പറയാനുള്ളൂ എത്രയും വേഗം തമിഴ്നാട്ടിലേക്ക് താമസം മാറുക. അവർ ചുരുങ്ങിയപക്ഷം താങ്കക്ക് അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കിത്തരും.ഇവിടെ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിക്കുന്നവർക്കേ സർക്കാരിൽ നിന്നും വല്ലതും കിട്ടൂ.ക്രിക്കറ്റ് ആഡ്യന്മാരുടെ കളിയല്ലേ? ഇവിടെ സ്പോർട്ട്സിന്റെ പേരിൽ പലരും ശമ്പളവും കിമ്പളവും ബത്തയും പറ്റി നിങ്ങളെപ്പോലുള്ള താരങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നുണ്ട്. താരങ്ങളുടെ പേരിൽ ഇവിടെ കോടികൾ എഴുതിത്തള്ളുന്നുമുണ്ട്. അതു അനുഭവിക്കാൻ പക്ഷെ താരങ്ങൾക്ക് ആകുന്നില്ലാന്നു മാത്രം.
എന്തായാലും നിങ്ങൾ ഇതിൽ നിരാശരാകാതെ മൽസരിച്ച് ജയിച്ചുവരിക.ഇന്ത്യൻ കളിക്കാർക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കൊപ്പം ഞാനും ചേരുന്നു. വിജയിച്ചുവരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്പോർട്സ് മന്ത്രി നിങ്ങളെ അഭിനന്ദിക്കാൻ എത്തും.അതൊരു സ്പോർട്സ്മാൻ സ്പിരിറ്റോടെ തള്ളിക്കളയുക.
Sunday, August 10, 2008
Subscribe to:
Posts (Atom)