ഗുജറാത്ത് വംശഹത്യ:ടീസ്റ്റക്കെതിരെ റിപ്പോർട്ട് എന്ന വാർത്ത മാധ്യമത്തിൽ.
അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു. അപ്പോഴും ഒരു സംശയം ഭാക്കിനിൽക്കുന്നു.ടീസ്റ്റയുടെ റിപ്പോർട്ടും പ്രസംഗങ്ങളും ഉദ്ധരിച്ച് ഇന്നാട്ടിൽ സെക്യുലർ മുഖമ്മൂടിക്കാരും ചില പത്രങ്ങളും പ്രചരിപ്പിച്ച വിഷയങ്ങൾ മൂലം ഉണ്ടായ തെറ്റിദ്ധാരണകൾ ആരു നീക്കും? ഈ പത്രവാർത്തശരിയാണെകിൽ ഇവർ ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുവാൻ വേണ്ടിയല്ലേ ഇത്തരം നുണക്കഥകൾ പടച്ചുവിട്ടത്? ഇത് ആ സ്ത്രീയുടെ മാത്രം പ്രവർത്തിയോ അതോ ഇനി ഇത്തരം വാർത്തകൾ അവർ മറ്റാർക്കെങ്കിലും വേണ്ടി ഉണ്ടാക്കിയെടുത്തതാണോ? എന്തായാലും സംഘപരിവാർ ആവാൻ തരമില്ല പിന്നെ ഇത്തരം വാർത്തകൾ കൊണ്ട് ആർക്കാണ് നേട്ടം എന്ന് പറയേണ്ടതില്ലല്ലോ?
ഇന്ത്യയിൽ മനുഷ്യാവകാശപ്രവർത്തകരിൽ ഇത്തരം ചിലർ ഉണ്ടെന്നുകൂടെ മനസ്സിലാക്കുവാൻ ഏതായാലും ഈ റിപ്പോർട്ട് ഉപകരിക്കും. ഇത്തരക്കാർ വിളിച്ചുകൂവുന്നതൊക്കെ അതേപടിയോ അല്ലെങ്കിൽ ഒരു പടി കൂടുതലായോ ഏറ്റുപാടുവാൻ കേരളത്തിൽ ചിലർ വലിയ ഉത്സാഹം കാണിക്കാറുണ്ട്. ഇങ്ങനെ ഒരു റിപ്പോർട്ട് വന്നസ്ഥിതിക്ക് അവരോട് തിരിച്ചു ചോദിക്കുവാൻ പക്ഷെ അധികമാരും മുന്നോട്ടുവരാത്തത് കഷ്ടം തന്നെ.
എന്തായാലും ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല.
Wednesday, April 15, 2009
Monday, April 13, 2009
ബി.ജെ.പിക്കും അവസരം നൽകുക.
പിണറായി-പി.ഡി.പി കൂട്ടുകെട്ടിനെ വാനോളം പുകഴ്ത്തുന്ന കേരളത്തിൽ അഖിലേന്ത്യാ പ്രസ്ഥാനമായ ബി.ജെ.പിക്ക് മാത്രം അസ്പ്രശ്യത കൽപ്പിക്കേണ്ടതില്ല. കേരളത്തിൽ ബി.ജെ.പിക്കെതിരെ എന്നും ദുരാരോപണങ്ങൾ ആണ് ഉള്ളത്.ഉടമ്പടിരഹിതമായി ഭൂരിപക്ഷ സമുദായം നിർലോഭം പിൻതുണനൽകുന്ന സി.പി.എമ്മിന്റെ കരുത്തിൽ തകർച്ചയുണ്ടാകും എന്നത് തന്നെ ആണ് ഇതിനു പിന്നിൽ എന്നത് നിസ്സംശയം പറയാം. അടൽജിയുടെ നേതൃത്വത്തിൽ മികച്ച ഭരണം കാശ്ചവെച്ച് ബി.ജെ.പി തങ്ങളുടെ മികവ് തെളിയിച്ചിട്ടുള്ളതാണ്.യദാർത്ഥത്തിൽ കോൺഗ്രസ്സും,സി.പി.എമ്മും മലയാളിയെ വഞ്ചിക്കുകയാണ്.ഇരുകൂട്ടരും കേരളത്തിൽ നിന്നും പരസ്പരം പോരടിച്ച് കേന്രത്തിൽ എത്തുകയും അവിടെ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന കാഴ്ച മലയാളി കഴിഞ്ഞ അഞ്ചുവർഷമായി കാണുന്നുണ്ട്.ഇതൊരു പാഠമായി ഉൾക്കൊണ്ടുകൊണ്ട് ഇത്തവണ മറ്റൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകുവാൻ തയ്യാറാവുക.
കേന്ദ്രത്തിൽ ഇത്തവണ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ നമുക്കുവേണ്ടി സംസാരിക്കുവാൻ ഒന്നു രണ്ടു എം.പിമാർ അത്യാവശ്യമാണ്.കേരളത്തിൽ എല്ലാ മണ്ടലങ്ങളിലും ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്ന് പറയുവാൻ കഴിയില്ല.എന്നാൽ പാലക്കാടും കാസർഗോഡും നിർണ്ണായക സ്വാധീനമാണുള്ളത്.അതിനാൽ പാലക്കാട്ട് നിന്നും മൽസരിക്കുന്ന ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർത്ഥി സി.കെ പത്മനാഭനെയും കാസർഗോഡുനിന്നും മൽസരിക്കുന്ന കെ.സുരേന്ദ്രനേയും വിജയിപ്പിക്കുക.

തരൂരിനെ വിജയിപ്പിക്കുക
രാജഗോപാൽജിയെ തോൽപിച്ച് ചരിത്രപരമായ മണ്ടത്തരം കാട്ടിയവരാണ് മലയാളികൾ. ഇവിടെ നിന്നും ജയിച്ചില്ലെങ്കിലും അദ്ദേഹം മറ്റൊരു നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിനായി നിർണ്ണായകമായ പലതും ചെയ്യുകയും ചെയ്തു. ഇന്നിതാ മറ്റൊരു പ്രഗൽഭനായ വ്യക്തി തിരുവനന്തപുരത്തുനിന്നും മൽസരിക്കുന്നു. ശ്രീ ശശിതരൂർ.മലയാളികൾക്കും പ്രത്യേകിച്ച് തിരുവന്തപുരത്തുകാർക്കും തീർച്ചയായും ഇതൊരു അസുലഭ അവസരമാണ്.വീണ്ടും ചരിത്രപരമായ മണ്ടത്തരം കാണിക്കാതിരിക്കുക.
ലോകത്തെ പ്രമുഖസംഘടനയിലെ ഉദ്യോഗസ്ഥൻ എന്നനിലയിൽ അദ്ദേഹം ആർജ്ജിച്ച അറിവും പരിചയവും നമുക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ്.മാത്രമല്ല വ്യക്തിപരമായി അദ്ദേഹത്തിനുള്ള കഴിവുകൾ ഇന്ന് തിരുവനന്തപുരത്ത് മൽസരിക്കുന്ന മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ അധികം മുന്നിലാണ്. തറരാഷ്ടീയക്കാരന്റെ വാക്ചാതുര്യമല്ല മറിച്ച് വ്യക്തമായ കാശ്ചപ്പാടും ദീർഘവീക്ഷണവും ആണ് ശ്രീ ശശിതരൂരിനെ ശ്രദ്ദേയനാക്കുന്നത്.
സങ്കുചിതമായ വീക്ഷണത്തോടെ നടത്തുന്ന രാഷ്ടീയക്കാരുടെ ആരോപണങ്ങൾ പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്.ഇത്തരക്കാരുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം അമേരിക്കയുടേയോ ഇസ്രായേലിന്റേയോ അടുപ്പക്കാരനായിരുന്നെങ്കിൽ യു.എൻ സെക്രട്ടറിജനറൽ ആകുമായിരുന്നില്ലേ? ഇവിടെ പ്രശ്നം അതല്ല മറിച്ച് കഴിവും ആർജ്ജവവും ഉള്ള ഒരാൾ മുന്നോട്ടുവന്നാൽ പലർക്കും അത് ബുദ്ധിമുട്ടാകും.പ്രത്യേകിച്ച് അന്താരാഷ്ട നിലവാരം ഉള്ള ഒരു വ്യക്തിത്വം വിജയിച്ചാൽ ചപ്പടാച്ചി രാഷ്ടീയക്കാരന്റെ കവലപ്രസംഗങ്ങളെ വസ്തുതകളും രേഖകളും വച്ച് ഘണ്ടിക്കപ്പെടും.ഇത് ഇഷ്ടപ്പെടാത്തവരും രാജ്യസുരക്ഷക്കായി സൈന്യത്തെ സുസ്സജ്ജമാക്കുന്നതിൽ ആവലാതിപ്പെടുന്നവരും ആണെന്ന് തോന്നുന്നു തരൂരിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവരുന്നത്.
സങ്കുചിതമായ മതചിന്തയുള്ളവരും രാഷ്ടീയക്കാരും നടത്തുന്ന നുണപ്രചരണങ്ങളെ തള്ളിക്കൊണ്ട് സത്യാവസ്ഥ മനസ്സിലാക്കി ശശിതരൂരിനെ വിജയിപ്പിച്ചാൽ അത് കേരളത്തിനും ഇന്ത്യക്കും ഒരു മുതൽക്കൂട്ടുതന്നെ ആയിരിക്കും.

Saturday, March 21, 2009
പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത് ..
പി.ഡി.പിയും പിണറായിയും കൈകോർക്കുന്നത് പലർക്കും അൽഭിതമുണ്ടെങ്കിലും മറുപക്ഷത്തിനു ഇതിൽ യാതൊരു അൽഭുതവും ഇല്ല.തീർചയായും ചേരേണ്ടത് ചേരുക തന്നെ ചെയ്യും. ആദ്യം പൊതു സ്വതന്ത്രൻ പിന്നെ നിയമസഭയിലും മറ്റും ചില സ്വതന്ത്രന്മാർ അല്ലെങ്കിൽ ഒരു സഖ്യം.കാര്യങ്ങൾ ഇങ്ങനെയാണേൽ ഇതിനൊന്നും വല്യ ബുദ്ധിമുട്ടുണ്ടാവില്ല എന്നുവേണം ഊഹിക്കുവാൻ.
അപ്പോളും വെള്ളാപ്പിളിയും,പണിക്കരേട്ടനും കാലാവസ്ഥക്കനുസരിച്ച് കുടനീർത്തിയും പുറത്തിറങ്ങാതെയും ജീവിക്കും എന്ന് പറഞ്ഞമാതിരി സമദൂരവും,സ്വ്താനാർത്ഥിയുടെ വ്യക്തിപ്രഭാവവും പറഞ്ഞ് ഇരിക്കും.
പത്തുവോട്ടിനും പ്രത്യയശാസ്ത്രത്തെയും പാർട്ടിനിലപാടിനേയും പരണത്തുവെക്കും എന്ന് ഒരിക്കൽകൂടെ വ്യക്തമാക്കിക്കൊണ്ട് പി.ഡി.പിയുമായി വേദിപങ്കിടുവാൻ സി.പി.എം തയ്യാറായിരിക്കുന്നു. പി.ഡി.പിയുടെ പ്രസിദ്ധമായ "മതേതര" നിലപാടിനു സർട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു.സഖ്യകക്ഷികളേക്കാൾ വലുതു പി.ഡി.പിയായിരിക്കുന്നു. ഭേഷ്!
എന്നാൽ സി.പി.ഐ സഖാക്കൾക്കും ആർ.എസ്.പിക്കാർക്കും ഇതങ്ങ്ട് ബോധിച്ചിട്ടില്ല.അവർ ഇതിൽ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.കാരണം എണ്ണത്തിൽ കുറവാണേലും അവർക്ക് സാമാന്യബുദ്ധിയും ബോധവും ഉണ്ട്.താൽക്കാലിക ലാഭത്തിനു വേണ്ടി സി.പി.എം നടത്തുന്ന ഈ കളി പിന്നീട് തിരിച്ചടിയാകും എന്ന് അവർക്ക് അറിയാം.എന്നാൽ വല്യേട്ടന്റെ മുമ്പിൽ വല്ലാതെ വല്യവർത്തമാനം പറയുവാനും പേടിയുണ്ട്.പിടിച്ച് പുറത്താക്കിയാലോ? പുറത്തായാൽ പിന്നെ ഒരുപക്ഷെ അവിടെ പി.ഡിപി കയറിയിരിക്കും.
കാശ്മീരിൽ ഇന്ത്യക്കെതിരെ പൊരുതുവാൻ കേരളത്തിൽ നിന്നുപോലും തീവ്രവാദികൾ റിക്രൂട് ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ കേരളത്തിൽ പ്രത്യേകിച്ചു കണ്ണൂരിലും ആന്റി ടെററിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തേണ്ട സമയം ആണിത്.എന്നാൽ അവിടെ എന്തു സംഭവിച്ചു? ഇതിനിടയിൽ ആണ് മാധ്യമങ്ങളിൽ ഗൗരവം ഉള്ള ചില വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.പുത്തൻ "മതേതരക്കാരെ" പറ്റിയാണത്.
അധികാരത്തിന്റെ മത്ത് തലക്കുപിടിച്ച് നടക്കുന്നവർ താൽക്കാലിക ലാഭത്തിനു വേണ്ടി നടത്തുന്ന ഈ വൃത്തികെട്ട നീക്കുപോക്കുകൾ നമ്മുടെ നാടിനു ആപത്താണ്. രാമൻ പിള്ളയുടേ പാർട്ടിയും സഖ്യകക്ഷിയാകുവാനോ സഹയാത്രികരാകാനോ ശ്രമിക്കുന്നു എന്ന വാർത്തയും കണ്ടു.അതും നല്ലത്.അവരും മതേതരം.അനോണിയായായും അറിവുതേടിയായും വന്ന് എന്റെ ബ്ലോഗ്ഗിൽ കമന്റിട്ടതോണ്ടായില്ല.കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കാൻ പറ്റണം.

Sunday, March 15, 2009
പാക്കിസ്ഥാൻ തകരുമ്പോൾ.
ഇന്ത്യക്ക് ലോകത്തിനു മുമ്പിൽ വെക്കുവാൻ ഉള്ളത് ജനാധിപത്യം എന്ന മഹത്തായ വ്യവസ്ഥിതിയാണ്.അതു തികച്ചും ന്യായവും യുക്തിസഹവുമായ ഒരു പ്രകൃയയാണ്.എന്നാൽ ഇന്ത്യയിൽ നിന്നും വേർപ്പെട്ടുപോകുകയും നിരന്തരം കലാപങ്ങളും,രാഷ്ടേീയ സംഘർഷങ്ങളും നിലനിൽക്കുന്നതുമായ പാക്കിസ്ഥാന്റെ അവസ്ഥ മറിച്ചാണ്.ഒരു ഇടവേളക്ക് ശേഷം ഇന്ന്പാക്കിസ്ഥാനിൽ രഷ്ടീയ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യം വഴിമാറി ഇന്നിപ്പോൾ ഭീകരാധിപത്യം എന്ന പുത്തൻ സംരംഭം അഫ്ഗാനിൽ നിന്നും ആരംഭിച്ച് പാക്കിസ്ഥാനെയും വിഴുങ്ങുാൻ വാപൊളിച്ചുനിൽക്കുന്നു.അവിടെ തീവ്രവാദികൾ വർദ്ധിച്ചാൽ അതിന്റെ ഭീഷണി ഇന്ത്യക്ക് ആണ്.ഇന്ത്യക്കുനേരെ ഇവർ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടും.പ്രത്യേകിച്ച് ആണവായുധം കൈവശമുള്ള ഒരു രാജ്യം ഭീകരന്മാരുടേ കൈവശം ചെന്നുചേർന്നാൽ ഉണ്ടാകുന്ന അവസ്ഥ പറയുവാനും ഇല്ല.ഇക്കാര്യത്തിൽ ആഗോളസമൂഹം കൂടുതൽനടപടിക്ക് തയ്യാറായേ പറ്റൂ.
അപരിഷ്കൃതമായ പല നിയമങ്ങളും നടപ്പാക്കുന്ന ഭരണകൂടം അഫ്ഗാനിസ്ഥാനെ കുട്ടിച്ചോറാക്കിയിരിക്കുന്നു.ജനങ്ങൾക്ക് സ്വസ്ഥതയും സമാധാനവും പ്രധാനം ചെയ്യുവാൻ കഴിയാത്ത പിൻതിരിപ്പൻ ആശയങ്ങൾ ആണവരെ നയിക്കുന്നത്. സമാധാനം എന്ന വാക്ക് നിഖണ്ടുവിൽ ഇല്ലാത്ത ഇത്തരം ആളുകൾ പാക്കിസ്ഥാനെയും ഭരിക്കുവാൻ ഇടവന്നാൽ അത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.മനുഷ്യത്വം,ദയ തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കാത്തവർ എന്തു ഭീകര കൃത്യത്തിനും മുതിർന്നേക്കാം.തികച്ചും ജനാധിപത്യവിരുദ്ധവും സംസ്കാരശ്യൂന്യവുമായ ഒരു ഭരണം പാക്കിസ്ഥാനിൽ വന്നാൽ ആ രാജ്യം തകർന്നാൽ,നമുക്കെതിരെ നിരന്തരം പ്രശ്നങ്ങൾ അഴിച്ചുവിടുന്ന ശത്രുരാജ്യം നാശിച്ചു എന്ന നിലയിൽ നാം ഒരു വേള സന്തോഷിച്ചേക്കാം. എന്നാൽ ഈ തീവ്രവാദിക്കൂട്ടം നമ്മളെ ആക്രമിക്കാൻ മുതിർന്നേക്കാം. അതിനാൽ ശത്രുരജയത്തിന്റേ നാശത്തിൽ അധികം സന്തോഷിക്കാതെ നമ്മുടെ സുരക്ഷയെ കുറിച്ച് കൂടുതൽ ജാകരൂകരാകുകയാണ് ഈ വേളയിൽ നമുക്ക് അഭികാമ്യം.
ഭീകരാക്രമണങ്ങളുടേയും അതിർത്തിയിൽ നിന്നുള്ള ഭീഷണികളുടേയും പശ്ചാത്തലത്തിൽ അടുത്ത കാലത്തായി നമ്മുടെ രാജ്യം വൻ തുകയാണ് രാജ്യരക്ഷക്കായി നീക്കിവെക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനു ചിലവിടേണ്ട തുകയാണിതെന്ന് ഓരോ ഇന്ത്യക്കാരനും ഓർക്കേണ്ടതുണ്ട്. സൈന്യവും,ഇന്റലിജെൻസും എല്ലാം എത്രമേൽ ജാഗ്രത പുലർത്തിയാലും പിൻന്തിരിപ്പന്മാരും രാജ്യദ്രോഹികളുമായ ആരെങ്കിലും ഉണ്ടായാൽ മതി സ്ഥിതിഗതികൾ തകിടം മറിയുവാൻ.ജനാധിപത്യപ്രക്രിയയിൽ നുഴഞ്ഞുകയറി അതിനെ ശിഥിലീകരിക്കുവാൻ, സ്വതന്ത്രന്മാരുടേയും മറ്റും മുഖം മൂടിയണിഞ്ഞു തിരഞ്ഞെടുപ്പിൽ മൽസരിക്കുവാൻ ശ്രമിക്കുന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ശ്രമിച്ചേക്കാം. ഇക്കൂട്ടാരെ തിരിച്ചറിഞ്ഞ് അവരെ ഒഴിവാക്കുവാൻ ഉള്ള ആർജ്ജവം ഇന്ത്യൻ ജനത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യം ശക്തിപ്പെടുത്തുവാൻ ദേശീയതാൽപര്യം സംരക്ഷിക്കുന്ന്വർക്കും തീവ്രവാദത്തെ ചെറുക്കുന്നവർക്കും വോട്ടുചെയ്തു തങ്ങളുടെ രാജ്യസുരക്ഷ ഉറപ്പുവരുത്തുക എന്നത് ഓരോ പൗരന്റേയും ചുമതലയാണ്.എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും നമ്മെ സംബന്ധിച്ച് ജനാധിപത്യത്തിനു പകരം വെക്കുവാൻ മറ്റൊന്നും ഇല്ലെന്ന് തിരിച്ചറിയുക.

Subscribe to:
Comments (Atom)