മഴക്കാലത്തെ കൂൺ പോലെ ആണ് തിരഞ്ഞെടുപ്പുകാലത്തെ മൂന്നാം മുന്നണിയും.തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും,ഇടതുമതേതര സഖ്യം വികസിക്കും,വർഗ്ഗീയതയ്ക്കെതിരെ നിലകൊള്ളും അങ്ങിനെ പലതും അവർ പറയും.പക്ഷെ കൂണിന്റെ കഥപറഞ്ഞപോലെ അത് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തീരുകയും ചെയ്യും.കേരളത്തിലും ബംഗാളിലും ആയിരുന്നു സി.പി.എം അടക്കം ഉള്ള ഇടതുപക്ഷക്കാരുടെ പ്രതീക്ഷ.എന്നാൽ ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുന്ന ലക്ഷണമാണ്.ബംഗാളിൽ സിങ്കൂർ നന്ദിഗ്രാം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയമാണെങ്കിൽ കേരളത്തിൽ ലാവ്‌ലിൻ അഴിമതി, പി.ഡി.പി ബന്ധം,മോശം ഭരണം കൂടാതെ ഗ്രൂപ്പ് വഴക്കുകൾ തുടങ്ങി നിരവധി വിഷയങ്ങൾ. അച്യുതാനന്തന്റെ പ്രസംഗത്തിലെ ആദർശം പ്രവർത്തിയിൽ ഇല്ലെന്ന് ലാവ്‌ലിൻ വിഷയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.
തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവും പൂർത്തിയാകുന്നതോടെ വ്യക്തമാകുന്നത് കോൺഗ്രസ്സിന്റെ പ്രതീക്ഷകൾ മങ്ങിയതോടൊപ്പം ബിജെപിയുടെ തിളക്കം വർദ്ധിക്കുന്നതുമാണ്. മൂന്നാം മുന്നണിയെന്ന സങ്കൽപ്പം സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടതിന്റെ കൂടെയുള്ളവരിൽ പലരും ബി.ജെ.പിയുമായോ കോൺഗ്രസ്സുമായോ സഖ്യം ചേർന്ന് ഭരണത്തിൽ പങ്കാളികളാകുവാൻ ഉള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.എന്നാൽ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ്സിനേക്കാൾ ബി.ജെ.പിക്കായിരിക്കും ഇത്തവണ സാധ്യത.അതോടെ ഇടതിന്റെ കൂടെയുള്ളവർ എന്ന് പറയുന്ന പലരും ബി.ജെ.പിയിലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്ന കാഴ്ചയാണിപ്പോൾ നമുക്ക് മുമ്പിൽ ഉള്ളത്.
മായാവതിയും ജയലളിതയും മമതയും എല്ലാം തിരഞ്ഞെടുപ്പിന്റെ ഫലപ്യഖ്യാപനശേഷം ഭരണം ആർക്കെന്ന് വ്യക്തമായതിനു ശേഷം അതിനനുസരിച്ച് തീരുമാനം എടുക്കുവാനാണ് സാധ്യത. ഏകദേശം 200 സീറ്റുകളുമായി ബി.ജെ.പി ജയിച്ചുകയറിയാൽ പിന്നെ അവർ കോൺഗ്രസ്സിന്റെ ഒപ്പം കൂടാൻ ഒരു വഴിയും ഇല്ല.ഇടതിനു നിലവിൽ ഉള്ള സീറ്റുകൾ പോലും നിലനിർത്തുവാൻ കഴിയാത്ത അവസ്ഥയിൽ തീർച്ചയായും കോൺഗ്രസ്സിതര ഗവണ്മെന്റിനു സാധ്യതയില്ല.ഇടതുപക്ഷത്തിനു ഇന്ത്യഭരിക്കുവാൻ കഴിയും എന്ന് തോന്നുന്നത് മലർപ്പൊടിക്കാരന്റെ സ്വപനം മാത്രമാണ്.
എക്സ്റ്റിറ്റ് പോളുകാർ പല നമ്പറും പറയും എന്നാൽ അതൊക്കെ കൃത്യമാകണം എന്നില്ല എന്നത് പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസ്സ് അൽപം മുൻതൂക്കം പ്രകടിപ്പിച്ചിരുന്നു.അതിന്റെ കൂടെ മാധ്യമങ്ങളുടെ വ്യക്തമായ സപ്പോർട്ടും കൂടെ ആയപ്പോൾ അവർക്ക് വിജയസാധ്യതയുണ്ടെന്ന് പരക്കെ ഒരു പ്രതീതി പരന്നു.എന്നാൽ അവസാനഘട്ടത്തോടടുത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു എന്നതാണ് സത്യം. വോട്ടെടുപ്പ് ഫലങ്ങൾ വരുമ്പോൾ അതു സത്യമാണെന്ന് തെളിയുകയും ചെയ്യും.
Wednesday, May 13, 2009
Wednesday, May 6, 2009
അനുമതിനിഷേധത്തിൽ എന്തോന്ന് ഇത്ര അൽഭുതപ്പെടാൻ ഹേ
ലാവ്ലിൻ അഴിമതികേസിൽ പിണറായിവിജയനെ പ്രോസിക്യൂട്ടുചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച് ഏജിയുടെ അഭിപ്രായം ആരാഞ്ഞതിലും അതിന്റെ മറുപടിയായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിലും എന്തോ ആകാശം ഇടിഞ്ഞുവീണപോലെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും മറ്റുചിലരും പ്രതികരിച്ചിരിക്കുന്നത്.ഇതിൽ എന്തോന്ന് ഇത്രക്ക് അൽഭുതപ്പെടാൻ?
ആരാണ് ഭരിക്കുന്നത്?
ഭരിക്കുന്ന പ്രധാന പാർട്ടിയുടെ ആരെയാണ് പ്രോസിക്യൂട്ട് ചെയ്യുവാൻ അനുമതി ആവശ്യപ്പെടുന്നത്?
ഇതൊന്നും ആലോചിക്കുവാനുള്ള വിവരം ഇല്ലേ ഇതുങ്ങൾക്കൊന്നും ഹേ.
ഇനി ചർച്ചക്ക് വന്നാൽ എന്തുസംഭവിക്കും? ഇതൊക്കെ ഇത്രക്ക് വല്യ ചിന്തിക്കുവാനുള്ള വിഷയം ആണോ?ഇതിനു പാഴൂർപ്പടിപ്പുരവരെ പോകേണ്ടകാര്യം ഉണ്ടോ?കൂടിവന്നാൽ ബഹു:അച്യുതാനന്ദൻ ഒരു അഭിപ്രയവ്യത്യാസം പ്രകടിപ്പിക്കും. അതുകേട്ട് ആരാധകർ ആവേശം കൊള്ളും അല്ലാ പിന്നെ.
ലാവ്ലിൻ വിഷയം തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ജനത്തിനു മുമ്പിൽ അവരിപ്പിക്കുവാൻ കഴിയാത്തവർ ഇപ്പോൾ ഉണ്ട് പൊക്കിപ്പിടിച്ചോണ്ട് നാടൊട്ടുക്ക് നടക്കുന്നു...നാണം ഇല്ലേ എവന്മാർക്ക്?
ജനമെത്ര അഴിമതി വാർത്തകൾ കേട്ടിരിക്കുന്നു.അതങ്ങനെ ഒരു ചെവിയിലൂടെ വന്ന് മറ്റേ ചെവിയിലൂടെ പോകും.അല്ലാതെ അതും ചിന്തിച്ചോണ്ടിരുന്നൽ ഒരന്തോ കുന്തോം കിട്ടില്ല. കാരണം അഴിമതിക്കേസിൽ മുന്നേ നടന്നുപോയ മഹന്മാരായ എത്രപേരെ നാം കണ്ടിരിക്കുന്നു.പാമോയിലും,ഇടമലയറും എല്ലാം. അക്കൂട്ടത്തിലേക്ക് ഒരു ലാവ്ലിനും അത്രതന്നെ!

Wednesday, April 15, 2009
അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു.
ഗുജറാത്ത് വംശഹത്യ:ടീസ്റ്റക്കെതിരെ റിപ്പോർട്ട് എന്ന വാർത്ത മാധ്യമത്തിൽ.
അങ്ങിനെ ഒടുവിൽ ആ വാർത്ത പുറത്തുവന്നിരിക്കുന്നു. അപ്പോഴും ഒരു സംശയം ഭാക്കിനിൽക്കുന്നു.ടീസ്റ്റയുടെ റിപ്പോർട്ടും പ്രസംഗങ്ങളും ഉദ്ധരിച്ച് ഇന്നാട്ടിൽ സെക്യുലർ മുഖമ്മൂടിക്കാരും ചില പത്രങ്ങളും പ്രചരിപ്പിച്ച വിഷയങ്ങൾ മൂലം ഉണ്ടായ തെറ്റിദ്ധാരണകൾ ആരു നീക്കും? ഈ പത്രവാർത്തശരിയാണെകിൽ ഇവർ ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുവാൻ വേണ്ടിയല്ലേ ഇത്തരം നുണക്കഥകൾ പടച്ചുവിട്ടത്? ഇത് ആ സ്ത്രീയുടെ മാത്രം പ്രവർത്തിയോ അതോ ഇനി ഇത്തരം വാർത്തകൾ അവർ മറ്റാർക്കെങ്കിലും വേണ്ടി ഉണ്ടാക്കിയെടുത്തതാണോ? എന്തായാലും സംഘപരിവാർ ആവാൻ തരമില്ല പിന്നെ ഇത്തരം വാർത്തകൾ കൊണ്ട് ആർക്കാണ് നേട്ടം എന്ന് പറയേണ്ടതില്ലല്ലോ?
ഇന്ത്യയിൽ മനുഷ്യാവകാശപ്രവർത്തകരിൽ ഇത്തരം ചിലർ ഉണ്ടെന്നുകൂടെ മനസ്സിലാക്കുവാൻ ഏതായാലും ഈ റിപ്പോർട്ട് ഉപകരിക്കും. ഇത്തരക്കാർ വിളിച്ചുകൂവുന്നതൊക്കെ അതേപടിയോ അല്ലെങ്കിൽ ഒരു പടി കൂടുതലായോ ഏറ്റുപാടുവാൻ കേരളത്തിൽ ചിലർ വലിയ ഉത്സാഹം കാണിക്കാറുണ്ട്. ഇങ്ങനെ ഒരു റിപ്പോർട്ട് വന്നസ്ഥിതിക്ക് അവരോട് തിരിച്ചു ചോദിക്കുവാൻ പക്ഷെ അധികമാരും മുന്നോട്ടുവരാത്തത് കഷ്ടം തന്നെ.
എന്തായാലും ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല.

Monday, April 13, 2009
ബി.ജെ.പിക്കും അവസരം നൽകുക.
പിണറായി-പി.ഡി.പി കൂട്ടുകെട്ടിനെ വാനോളം പുകഴ്ത്തുന്ന കേരളത്തിൽ അഖിലേന്ത്യാ പ്രസ്ഥാനമായ ബി.ജെ.പിക്ക് മാത്രം അസ്പ്രശ്യത കൽപ്പിക്കേണ്ടതില്ല. കേരളത്തിൽ ബി.ജെ.പിക്കെതിരെ എന്നും ദുരാരോപണങ്ങൾ ആണ് ഉള്ളത്.ഉടമ്പടിരഹിതമായി ഭൂരിപക്ഷ സമുദായം നിർലോഭം പിൻതുണനൽകുന്ന സി.പി.എമ്മിന്റെ കരുത്തിൽ തകർച്ചയുണ്ടാകും എന്നത് തന്നെ ആണ് ഇതിനു പിന്നിൽ എന്നത് നിസ്സംശയം പറയാം. അടൽജിയുടെ നേതൃത്വത്തിൽ മികച്ച ഭരണം കാശ്ചവെച്ച് ബി.ജെ.പി തങ്ങളുടെ മികവ് തെളിയിച്ചിട്ടുള്ളതാണ്.യദാർത്ഥത്തിൽ കോൺഗ്രസ്സും,സി.പി.എമ്മും മലയാളിയെ വഞ്ചിക്കുകയാണ്.ഇരുകൂട്ടരും കേരളത്തിൽ നിന്നും പരസ്പരം പോരടിച്ച് കേന്രത്തിൽ എത്തുകയും അവിടെ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന കാഴ്ച മലയാളി കഴിഞ്ഞ അഞ്ചുവർഷമായി കാണുന്നുണ്ട്.ഇതൊരു പാഠമായി ഉൾക്കൊണ്ടുകൊണ്ട് ഇത്തവണ മറ്റൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകുവാൻ തയ്യാറാവുക.
കേന്ദ്രത്തിൽ ഇത്തവണ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ നമുക്കുവേണ്ടി സംസാരിക്കുവാൻ ഒന്നു രണ്ടു എം.പിമാർ അത്യാവശ്യമാണ്.കേരളത്തിൽ എല്ലാ മണ്ടലങ്ങളിലും ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്ന് പറയുവാൻ കഴിയില്ല.എന്നാൽ പാലക്കാടും കാസർഗോഡും നിർണ്ണായക സ്വാധീനമാണുള്ളത്.അതിനാൽ പാലക്കാട്ട് നിന്നും മൽസരിക്കുന്ന ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർത്ഥി സി.കെ പത്മനാഭനെയും കാസർഗോഡുനിന്നും മൽസരിക്കുന്ന കെ.സുരേന്ദ്രനേയും വിജയിപ്പിക്കുക.

തരൂരിനെ വിജയിപ്പിക്കുക
രാജഗോപാൽജിയെ തോൽപിച്ച് ചരിത്രപരമായ മണ്ടത്തരം കാട്ടിയവരാണ് മലയാളികൾ. ഇവിടെ നിന്നും ജയിച്ചില്ലെങ്കിലും അദ്ദേഹം മറ്റൊരു നാട്ടിൽ നിന്നും രാജ്യസഭയിൽ എത്തുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിനായി നിർണ്ണായകമായ പലതും ചെയ്യുകയും ചെയ്തു. ഇന്നിതാ മറ്റൊരു പ്രഗൽഭനായ വ്യക്തി തിരുവനന്തപുരത്തുനിന്നും മൽസരിക്കുന്നു. ശ്രീ ശശിതരൂർ.മലയാളികൾക്കും പ്രത്യേകിച്ച് തിരുവന്തപുരത്തുകാർക്കും തീർച്ചയായും ഇതൊരു അസുലഭ അവസരമാണ്.വീണ്ടും ചരിത്രപരമായ മണ്ടത്തരം കാണിക്കാതിരിക്കുക.
ലോകത്തെ പ്രമുഖസംഘടനയിലെ ഉദ്യോഗസ്ഥൻ എന്നനിലയിൽ അദ്ദേഹം ആർജ്ജിച്ച അറിവും പരിചയവും നമുക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ്.മാത്രമല്ല വ്യക്തിപരമായി അദ്ദേഹത്തിനുള്ള കഴിവുകൾ ഇന്ന് തിരുവനന്തപുരത്ത് മൽസരിക്കുന്ന മറ്റു സ്ഥാനാർത്ഥികളേക്കാൾ വളരെ അധികം മുന്നിലാണ്. തറരാഷ്ടീയക്കാരന്റെ വാക്ചാതുര്യമല്ല മറിച്ച് വ്യക്തമായ കാശ്ചപ്പാടും ദീർഘവീക്ഷണവും ആണ് ശ്രീ ശശിതരൂരിനെ ശ്രദ്ദേയനാക്കുന്നത്.
സങ്കുചിതമായ വീക്ഷണത്തോടെ നടത്തുന്ന രാഷ്ടീയക്കാരുടെ ആരോപണങ്ങൾ പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്.ഇത്തരക്കാരുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം അമേരിക്കയുടേയോ ഇസ്രായേലിന്റേയോ അടുപ്പക്കാരനായിരുന്നെങ്കിൽ യു.എൻ സെക്രട്ടറിജനറൽ ആകുമായിരുന്നില്ലേ? ഇവിടെ പ്രശ്നം അതല്ല മറിച്ച് കഴിവും ആർജ്ജവവും ഉള്ള ഒരാൾ മുന്നോട്ടുവന്നാൽ പലർക്കും അത് ബുദ്ധിമുട്ടാകും.പ്രത്യേകിച്ച് അന്താരാഷ്ട നിലവാരം ഉള്ള ഒരു വ്യക്തിത്വം വിജയിച്ചാൽ ചപ്പടാച്ചി രാഷ്ടീയക്കാരന്റെ കവലപ്രസംഗങ്ങളെ വസ്തുതകളും രേഖകളും വച്ച് ഘണ്ടിക്കപ്പെടും.ഇത് ഇഷ്ടപ്പെടാത്തവരും രാജ്യസുരക്ഷക്കായി സൈന്യത്തെ സുസ്സജ്ജമാക്കുന്നതിൽ ആവലാതിപ്പെടുന്നവരും ആണെന്ന് തോന്നുന്നു തരൂരിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവരുന്നത്.
സങ്കുചിതമായ മതചിന്തയുള്ളവരും രാഷ്ടീയക്കാരും നടത്തുന്ന നുണപ്രചരണങ്ങളെ തള്ളിക്കൊണ്ട് സത്യാവസ്ഥ മനസ്സിലാക്കി ശശിതരൂരിനെ വിജയിപ്പിച്ചാൽ അത് കേരളത്തിനും ഇന്ത്യക്കും ഒരു മുതൽക്കൂട്ടുതന്നെ ആയിരിക്കും.

Subscribe to:
Comments (Atom)