ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് ഭീകരതവിരുദ്ധ ബില്ലിനെ ഭയപ്പെടേണ്ടതില്ല. എന്നാൽ തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും നേരിടുന്ന നിയമം കൊണ്ടുവരുമ്പോൾ ചിലർ അതിൽ അസ്വസ്ഥരാകുന്നു. അവർ അതിനെ ഭരണകൂടത്തിന്റെ “മനുഷ്യാവകാശധ്വംസനത്തിനുള്ള ആയുധം” എന്ന് പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നു.
ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയെയും ഞെട്ടിച്ച സംഭവം ആയിരുന്നു ബോംബെയിൽ നാം കണ്ടത്.അതിനെതിരെ ശക്ത്മായ പ്രതിഷേധം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉണ്ടായി.അതിന്റെ ആരവങ്ങൾ തീരുവാൻ കാത്തിരിക്കയായിരുന്നു ചിലർ.അതു തീർന്നതും ആക്രമണത്തെ കുറിച്ച് “സംശയങ്ങൾ” ആയി അവർ രംഗത്തെത്തി.
കേന്ദ്രഗവണ്മെന്റ് തീവ്രവാദ നിയമത്തെ ക്കുറിച്ച് ചർച്ചചെയ്തു തുടങ്ങിയതും അതിനെതിരെ പതിവു പോലെ അവർ പ്രചാരണങ്ങ് തുടങ്ങി.ഇത് ആദ്യമായല്ല തീവ്രവാദികൾക്കെതിരെ എന്തെങ്കിലും ചെയ്യുമ്പോൾ മനുഷ്യാവകാശധ്വംസനം,പീഠനം എന്ന് പറഞ്ഞ് മുറവിളികൂട്ടുവാൻ ആളുകൂടുന്നത്. ഇത് ഓർമ്മിപ്പിക്കുന്നത് കൂലിക്ക് പോയി എതിർനയകന്റെ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമാതീയേറ്ററിൽ കൂവുന്നവരെ ആണ്.കൂലിക്ക് എഴുതിയും മാധ്യമങ്ങളിൽ ബഹളം കൂട്ടിയും രാജ്യത്തിനും അവിടത്തെ സാധാരണക്കാർക്ക് സംരക്ഷണം നൽകുവാൻ ഉള്ള നിയമ ബേധഗതികളെ അട്ടിമറിക്കുക എന്നത് തീവ്രവാദികളെ പ്രതിനിധീകരിക്കുന്നവർക്ക് അത്യാവശ്യമാണ്.
സമീപകാല സംഭവങ്ങൾ തെളിയികുന്നത് തീവ്രവാദം ഏതെങ്കിലും ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ല എന്ന സംശയങ്ങളിലേക്കാണ്. എന്നാൽ അടുത്തിടെ പുറത്തുവന്നതും ഇനിയും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടിലാത്തതുമായ മലേഗാവ് പോലെ ചില കാര്യങ്ങൾ പറഞ്ഞ് ഇതുവരെ ഉള്ള സ്ഫോടനങ്ങളെയും ആ കേസുകളിലെ പ്രതികളെ മുഴുവൻ ന്യായീകരിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്.
എന്തുകൊണ്ട് ഭീകര വിരുദ്ധ നിയമത്തെ ഭയപ്പെടുന്നു അല്ലെങ്കിൽ അതിനെ എതിർക്കുന്നു എന്ന് ചോദിച്ചാൽ ഇത്തരം നിയമങ്ങൾ വരുന്നതും അത് കൃത്യമായി നടപ്പിൽ വരുന്നതും ഇന്ത്യയെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ആളുകൾക്ക് തിരിച്ചടിയാകും എന്നതിനാൽ ആണ്.തീവ്രവാദികൾ ചാകാൻ തയ്യാറായി വരുന്നവര് ആണെന്നത് അംഗീകരിക്കുമ്പോളൂം അവർക്ക് ഒത്താശചെയെയുന്ന്വർ ആ ഗണത്തിൽ പെടുന്നില്ല. അപ്പോൾ ഒത്താശക്കർക്ക് ശക്തമായ നിയമങ്ങൾ ഭീഷണിയാകും.
ഗവണ്മെന്റ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ഭീകരതയെ ശക്തമായി നേരിടുവാൻ ഉള്ള ആർജ്ജവം കാണിക്കണം.കൊല്ലപ്പെടുന്ന സിവിലിയന്മാരേക്കാൾ പിടീക്കപ്പെടുന്ന ഭീകരനു വേണ്ടി വാദിക്കുവാൻ നിൽക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുവാൻ കഴിയണം.മറിച്ചു പറയുകയും പ്രചരിപ്പിക്കൂകയ്yഉം ചെയ്യുന്നവരെ തിരിച്ചറിഞ്ഞൊറ്റപ്പെടുത്തുവാൻ ഓരോ രാജ്യസ്നേഹിക്കും കഴിയണം.
ജനാധിപത്യതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ, പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു തുരത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ ഭീഷണിയാകും.തീവ്രവാദം രാജ്യദ്രോഹമാണ് അത് ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും മറ്റ് ആരായാലും മുഖം നോക്കാതെ ജാതിനോക്കാതെ അടിച്ചമർത്തുക തന്നെ വേണം.തീവ്രവാദികളെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം.
Thursday, December 18, 2008
Wednesday, December 17, 2008
ഷൊർണ്ണൂർ നൽകുന്ന പാഠം
വളരെ ആഹ്ലാദകരമായ ഒരു വാർത്തയാണ് ഷൊർണ്ണൂരിൽ നിന്നും ഉണ്ടയിരിക്കുന്നത്. വി.എസ്സിനെ വെട്ടിനിരത്തുവാനുള്ള തന്ത്രപ്പാടിൽ എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് അറിയാതെ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് ജനം തിരിച്ചടി നൽകിയിരിക്കുന്നു.മാർക്കിസ്റ്റു പാർടിയുടെ അപചയത്തിന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.വെട്ടിനിരത്തി നിശ്ശബ്ദരാക്കുവാൻ നോക്കിയാലും സമരമുഖങ്ങളിലെ വെടിയുണ്ടകൾക്കും ലാത്തിക്കും മുമ്പിൽ നെഞ്ചുവിരിച്ചുനിന്നിട്ടുള്ള ഒഞ്ചിയത്തെയും ഏറാമലയിലേയും സഖാക്കൾക്ക് അതു പുല്ലാണെന്ന് അവർ മുമ്പെ തെളിയിച്ചുകഴിഞ്ഞു.പാർടിയെ ഭാധിച്ചിരിക്കുന്ന അധികാര/സാമ്പത്തീക വ്യാധിയെ അവർ തിരിച്ചറിഞ്ഞു.ചൂണ്ടിക്കാട്ടിയവരെ കുലംകുത്തികൾ എന്ന് അപഹസിച്ചെങ്കിലും അവർ പറഞ്ഞതാണ് സത്യമെന്ന് ജനം മനസ്സിലാക്കി. ഈ തിരിച്ചറിവ് കേരളത്തിൽ മൊത്തത്തിൽത്സംഭവിച്ചുകൊണ്ടിരിക്കുന്നു. തളിക്കുളവും,ഒഞ്ചിയവുമ്,ഏറാമലയും ഒടുവിൽ ഇതാ ഷൊർണ്ണൂരിൽ എത്തിനിൽക്കുന്നു. ത്ലിക്കുളമ്പഞ്ചായത്തിൽ നിന്നും അത് ഷോർണ്ണൂർ മുൻസ്സിപ്പാലിറ്റിയിലേക്ക് വ്യാപിക്കുമ്പോൾ തീർച്ചയായും നേതൃത്വത്തിനു സംഭവിച്ച അപചയത്തിനു നേരെയുള്ള ഒരുശക്ത്മായ മുന്നറിയിപ്പാണ്.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയിലെ ഷൊർണ്ണൂറ് മുൻസിപ്പാലിറ്റി 19 വർഷത്തെ ഭരണത്തെ അവസാനിപ്പിച്ചുകൊണ്ട് വിമതർ(പുറത്താക്കപ്പെട്ടവർക്ക്) വിജയിച്ചുകയറിയിരിക്കുന്നു.ശക്റ്റ്tഅമായ ഇടതു സ്വാധീനമുള്ള ഇവിടത്തെ ജനമനസ്സ് നെറികേടുകൾക്കെതിരെ പ്രതികരിച്ചിരീക്കുന്നു.
കോൺഗ്രസ്സിനെ പോലും നാണിപ്പിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ മാർക്കിസ്റ്റു പാർടിയെ കൊണ്ടെത്തിച്ച പ്രതിസന്ധി ചെറുതല്ല. പാർടിയിൽ ഇന്നു ഇരുവിഭാഗമായി തിരിഞ്ഞിരിക്കുന്നതിൽ ഔദ്യോഗികപക്ഷമെന്നപേരിൽ അറിയപ്പെടുന്നവർക്ക് പാർടി ഘടകങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ജനങ്ങളീൽ സ്വാധീനമില്ല അല്ലെങ്കിൽ അവരുടെ വിശ്വാസം നേടുവാൻ കഴിയുന്നില്ല എന്നതിന്റെ തെളിവായി ഷൊർണ്ണൂർ സംഭവത്തെ കാണാവുന്നതാണ്. പാർടിയിൽ പിടിമുറുക്കുന്ന സാമ്പത്തീക ശക്തികളെ പാവപ്പെട്ടവന്റെയും പട്ടിണീതൊഴിലാളികളുടേയും പാർടിയുടെ നേതാക്ക്ന്മാർ പഞ്ചനക്ഷത്ര സൌകര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും സമ്പന്നവർഗ്ഗത്തിന്റെ സഹയാത്രികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാണിച്ചതണ്.എന്നാൽ ഇവരെ നാക്കും,നോക്കും കയ്യൂൂക്കും കൊണ്ട് നേരിട്ടപ്പോൾ ഒരു പക്ഷെ ഇങ്ങനെ ചില തിരിച്ചടികൾ ഉണ്ടാകും എന്ന് അവർ കരുതിക്കാണില്ല.
ഷൊർണ്ണൂരിലെ തുടർച്ച ഇനിയും കാണാം.എപ്പോഴും വർഗ്ഗീയശക്തികളെ കൂട്ടുപിടിച്ചു, പിന്തിരിപ്പൻ വലതുപക്ഷക്കാരുടെ ഒത്താശയോടെ ജയിച്ചു എന്നൊക്കെ പറഞു തടിയൂരാന്ന് കഴ്ഞെന്നുവരില്ല.

Monday, October 20, 2008
ദേവാലയ ആക്രമണവും-ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്ഥാവനകളും
ഒറീസ്സയിലും കർണ്ണാടകത്തിലെ ചിലപ്രദേശങ്ങളിലും വർഗ്ഗീയമായ അസ്വാസ്ത്യങ്ങൾ ഉണ്ടായപ്പോൾ ചില സാമൂഹ്യവിരുദ്ധർ കേരളത്തിലെ ചില ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെയും ആക്രമണം നടത്തുകയുണ്ടായി.തുടർന്ന് ഒട്ടും സമയം കളയാതെ കേരളത്തിലെ ഇടതു-വലത് നേതാക്കന്മാർ മത്സരിച്ചുകൊണ്ട് പള്ളിസന്ദർശനവും പ്രസ്ഥാവനകളും ഗംഭീരമായി നടന്നു. ഭൂരിപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ കേരളത്തെയും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുവാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണിതെന്നു എന്തുവിലകൊടുത്തും തങ്ങൾ ഇതു തടയും എന്നെല്ലാം മുള്ള രീതിയിൽ ഗിരിപ്രഭാഷണങ്ങൾ നടത്തുകയും ഉണ്ടായി.
ഇവർക്ക് തന്നെ അറിയാവുന്നതാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഉള്ള മതമൈത്രിയെപറ്റി. ഒരിക്കലും കേരളത്തിൽ ഒറീസ്സയിലേയോ,ഗുജറാത്തിലേയോ സ്ഥിതിവിശേഷം അല്ല ഉള്ളത്.ഒന്നാമത് വിദ്യാഭ്യാസപരമായുള്ള മുന്നോക്കാവസ്ഥ.മറ്റൊന്ന് കേരളത്തിൽ ഭൂരിപക്ഷസമുദായം ഒരിക്കലും വർഗ്ഗീയമായി സംഘടിതരല്ല,അവർക്ക് ഇവിടത്തെ സമാധാനാന്തരീക്ഷം തകർത്തിട്ട് ഒന്നും നേടാനുമില്ല.പിന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഈ പറയുന്ന ഭൂരിപക്ഷസംഘടനക്ക് മറ്റുസംസ്ഥാനങ്ങളിലെ പോലെ അധികാരം പോയിട് പേരിനു ഒരു നിയമസഭാ അംഗത്വം പോലും ഇല്ല.
* ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും സർക്കാരിന്റെ കറന്റു-വെള്ളം-ബസ്സ് ചാർജ്ജ് വർദ്ധനവിലും പൊറുതിമുട്ടിയിരിക്കുമ്പോൾ എവിടെ ഇതിനൊക്കെ സമയം.
നെടൂമ്പാശ്ശേരിക്ക് സമീപമുള്ള പള്ളിയാക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരു ആളെ പോലീസ് അറസ്റ്റുചെയ്തതായി മാധ്യമങ്ങളിൽ കണ്ടു.ഇയാൾ ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന ആളാണത്രെ!
അപ്പോൾ ഈ നടത്തിയ പ്രസ്താവനകൾ എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു? ഉത്തരവാദിത്വപ്പെട്ട രാഷ്ടീയകക്ഷികളുടെ നേതാക്കന്മാരാണിത് നടത്തിയത്. ഇത് പൊതുവെ സമാധാനപരമായി കഴിയുന്ന കേരളസമൂഹത്തിൽ കേവലം രാഷ്ടീയ ലാഭത്തിനു വേണ്ടിയും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുവാൻ വേണ്ടിയും നടത്തുന്ന പ്രസ്ഥാവനകൾ സാമൂഹികമായി വലിയ വിപത്താണുണ്ടാകുക. ഇനിയെങ്കിലും ഇത്തരം സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾഴേക്കും നിരുത്തരവാദപരമായ പ്രസ്ഥാവനകൾ ഒഴിവാക്കുവാൻ “മതേതര”ന്മാർ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Sunday, August 10, 2008
ഒളിമ്പിക്സും മലയാളിതാരവും.
പത്രസമ്മേളനത്തിലും മറ്റു വൻ പ്രതീക്ഷപുലർത്തിയെങ്കിലും ഇന്ത്യ ബീജിങ്ങിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. അടുത്തിടെ ഒരു ടി.വി ചാനലിൽ പ്രീജാശ്രീധരൻ എന്ന മലയാളിതാരത്തിന്റെ വീടിന്റെ അവസ്ഥകാണിച്ചിരുന്നു. വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത ആ വീട്ടിൽ നിന്നാണ് ഇന്ത്യയ്ക്കുവേണ്ടി ആ താരം മൽസരത്തിനിറങ്ങുന്നതെന്ന് ഓർത്തപ്പോൾ സത്യത്തിൽ അവരോട് ബഹുമാനം തോന്നി. അവരുടെ കുടുമ്പത്തിന്റെ സ്ഥിതിയും പ്രസ്തുത ചാനൽ വിശദീകരിച്ചു.പഠനം ഉപക്ഷിച്ച് ജോലിചെയ്ത് ഈ താരത്തിന്റെ ചിലവുകൾക്കായി പരിശ്രമിക്കുന്ന സഹോദരൻ.
ആ താരത്തോട് ഒന്നേ പറയാനുള്ളൂ എത്രയും വേഗം തമിഴ്‌നാട്ടിലേക്ക് താമസം മാറുക. അവർ ചുരുങ്ങിയപക്ഷം താങ്കക്ക് അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കിത്തരും.ഇവിടെ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിക്കുന്നവർക്കേ സർക്കാരിൽ നിന്നും വല്ലതും കിട്ടൂ.ക്രിക്കറ്റ് ആഡ്യന്മാരുടെ കളിയല്ലേ? ഇവിടെ സ്പോർട്ട്സിന്റെ പേരിൽ പലരും ശമ്പളവും കിമ്പളവും ബത്തയും പറ്റി നിങ്ങളെപ്പോലുള്ള താരങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നുണ്ട്. താരങ്ങളുടെ പേരിൽ ഇവിടെ കോടികൾ എഴുതിത്തള്ളുന്നുമുണ്ട്. അതു അനുഭവിക്കാൻ പക്ഷെ താരങ്ങൾക്ക് ആകുന്നില്ലാന്നു മാത്രം.
എന്തായാലും നിങ്ങൾ ഇതിൽ നിരാശരാകാതെ മൽസരിച്ച് ജയിച്ചുവരിക.ഇന്ത്യൻ കളിക്കാർക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കൊപ്പം ഞാനും ചേരുന്നു. വിജയിച്ചുവരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്പോർട്സ് മന്ത്രി നിങ്ങളെ അഭിനന്ദിക്കാൻ എത്തും.അതൊരു സ്പോർട്സ്മാൻ സ്പിരിറ്റോടെ തള്ളിക്കളയുക.

Tuesday, June 3, 2008
കമ്യൂണിസ്റ്റ് കല്യാണ മാമാങ്കങ്ങള്‍.
കേരളത്തെ സംബന്ധിച്ചേടത്തോളം മാര്‍ക്സും മാര്‍ക്കിസ്റ്റുപാര്‍ടിയും ഇന്ന് കടലുംകടലാടിയും തമ്മിലുള്ള ബന്ധം മാത്രമായിക്കൊണ്ടിരിക്കുകയാണ്.അല്‍പം ചില മൂല്യങ്ങള്‍ എങ്കിലും നിലനിര്‍ത്തണം എന്ന് വാശിപിടിക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നിരന്തരം വെട്ടിമാറ്റപ്പെടുന്നു. പാര്‍ടിനേതാക്കന്‍മാരുടെ മക്കളുടെ വിവാഹമാമാങ്കങ്ങള്‍ തന്നെ പരിശോധിക്കാം. കിലോക്കണക്കിനു സ്വര്‍ണ്ണമാണ് പാര്‍ടിയുടെ ഈ അഭിനവ "മാനേജര്‍"മാരുടെ മക്കളുടെ വിവാഹത്തിനു നല്‍കുന്നതും വാങ്ങുന്നതും. റജിസ്റ്റര്‍ കച്ചേരിയിലോ പാര്‍ട്ടി ഓഫീസിലോ പൊതുവേദിയിലോ വച്ച് ചുവന്ന മാലയണിഞ്ഞ് ലളിതമായി നിര്‍വഹിച്ചിരുന്ന പാര്‍ടിപ്രവര്‍ത്തകരുടെയും മക്കളുടേയും വിവാഹങ്ങള്‍ ഇന്ന് ആര്‍ഭാടത്തിണ്റ്റെ അവസാനവക്കായി വലിയ ഹാളുകളിലേക്കോ സ്റ്റാര്‍ ഹോട്ടലുകളിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു. വങ്കിട ബൂര്‍ഷ്വാ മുതലാളിമാര്‍ അബ്കാരികള്‍ എന്നിവരുടെ മക്കളുടെ വിവാഹത്തോടുകിടപിടിക്കുന്ന ഇത്തരംവിവാഹങ്ങളില്‍ എത്ര സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്ക് ക്ഷണം ലഭിക്കുന്നു? ഈ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെ എന്നുകൂടെ ചേര്‍ത്തുവയിച്ചാലെ ചിത്രം പൂര്‍ണ്ണമാകൂ. മറ്റു തൊഴിലോ വരുമാനമോ ഇല്ലാതെ മുഴുവന്‍ സമയ പാര്‍ടിപ്രവര്‍ത്തനം നടത്തുന്ന പലരുടേയും മക്കളുടെ വിവാഹം ഇത്രമേല്‍ ആര്‍ഭാടമായി നടത്തുവാന്‍ എവിടെനിന്നും പണം വരുന്നു?
നേതാവല്ലല്ലോ മക്കളല്ലേ എന്ന് ന്യായീകരിക്കുവാന്‍ വങ്കന്‍മാര്‍ മുതിര്‍ന്നേക്കാം.കൂലിക്കുഞ്ഞമ്മദുമാര്‍ ഒരു പക്ഷെ അതേകുറിച്ച് എഴുതിയില്ലെന്നും വരാം അല്ലെങ്കില്‍ അതിനെ നട്ടുനടപ്പിണ്റ്റെ വിവാഹ സൌന്ദര്യം എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. നാട്ടില്‍ പെണ്‍മക്കളുടെ വിവാഹം നടത്തുവാന്‍ പണമില്ലാതെ നിരവധി പാര്‍ടിപ്രവര്‍ത്തകര്‍ നെട്ടോട്ടം ഓടുമ്പോള്‍ അവര്‍ക്കുമുമ്പില്‍ ഇതാണോ ഒരു കമ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാതൃക.അരവയര്‍ മുറുക്കിയുടുത്ത് പാര്‍ടിക്കുവേണ്ടി ജാഥവിളിച്ചും പിരിവുനല്‍കിയും തല്ലുകൊണ്ടും ജീവിതം പാഴാക്കുന്നവരോടുള്ള വെല്ലുവിളിയല്ലെ ഇത്.. അവരെ അവഹേളിക്കുന്നത് ഒരു പാര്‍ടിനേതാവിനു ചേര്‍ന്നതാണോ?
മറ്റൊന്ന് ഇവര്‍ നാഴികക്ക് നാല്‍പതുവട്ടംവിളിച്ചുകൂവുന്ന മതേതര-പുരോഗമന സൂക്തങ്ങളാണ്. പഴയ തലമുറയിലെ നേതാക്കന്‍മാരെ ഒഴിവാക്കിയാല്‍ പുതുതലമുറയില്‍ എത്ര നേതാക്കന്‍മാര്‍ മതത്തിനതീതമയി അന്യജാതിയില്‍ നിന്നോ പോട്ടെ ഹിന്ദുക്കളില്‍ തന്നെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താഴ്ന്ന ജാതിയില്‍ നിന്നോ വിവാഹം കഴിച്ച് മാതൃക കാണിക്കുന്നുണ്ട്? സ്വന്തം ജീവിതത്തില്‍ മാതൃക കാണിക്കാന്‍ കഴിയാത്തവര്‍ എങ്ങിനെ കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ പറയും അവരെ എങ്ങിനെ കമ്യൂണീസ്റ്റുകാരന്‍ എന്ന് പറയു? അപ്പോള്‍ കേരളത്തിലെ കമ്യൂണിസവും മാര്‍ക്കിസവും കേവലം അധികാരത്തിനും സ്വത്ത് സമ്പാദിക്കുന്നതിനും വേണ്ടി മാത്രമാണോ എന്ന് വായനക്കാര്‍ ചോദിച്ചേക്കാം യാദാര്‍ഥ്യങ്ങള്‍ വിശകലനം ചെയ്ത സ്വയം തീരുമാനിക്കുക സുഹൃത്തുക്കളേ...

Subscribe to:
Comments (Atom)